• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

‘ഉന്നതങ്ങളില്‍ നിന്ന് സമ്മര്‍ദ്ദം, ചിലര്‍ കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നു,’; എഐസിസിക്കെതിരെ തരൂര്‍

by Web Desk 06 - News Kerala 24
October 10, 2022 : 2:58 pm
in India, Kerala, News
Reading Time: 1 min read
0
A A
0
മോദി അതിശക്തമായ വീര്യവും ചടുലതയുമുള്ള മനുഷ്യൻ : ശശി തരൂർ

ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ എഐസിസി നേതൃത്വത്തിനെതിരെ വിമര്‍ശനം കടുപ്പിച്ച്  ശശി തരൂര്‍. ഗാന്ധി കുടുംബത്തിനും തെരഞ്ഞെടുപ്പ് സമിതിക്കുമപ്പുറം ചിലര്‍ കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ ശ്രമിക്കുകയാണെന്ന് ശശി  തരൂര്‍ കുറ്റപ്പെടുത്തി. അതേസമയം, പിസിസികള്‍ക്കെതിരായ ശശി തരൂരിന്‍റെ പരാതി തെരഞ്ഞെടുപ്പ് സമിതി ഉടന്‍ പരിഗണിക്കില്ല.

എല്ലായിടത്തും  മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെക്ക് ഊഷ്മള  സ്വീകരണമാണ്. ഖാര്‍ഗെക്ക് വേണ്ടി വോട്ട് തേടാന്‍ പ്രധാന നേതാക്കളെല്ലാം രംഗത്തെത്തി. മറുവശത്ത് ആള്‍ബലമില്ലാതെ ശശി തരൂരുമുണ്ട്. പിന്തുണച്ചവര്‍ പോലും ഭയന്നിട്ടെന്നവണ്ണം മാറി നില്‍ക്കുന്നു. പോരാത്തതിന് അപൂര്‍ണ്ണമായ വോട്ടര്‍ പട്ടികയും. തെരഞ്ഞെടുപ്പ് പ്രചാരണം അട്ടിമറിക്കാന്‍ എഐസിസിസി തലപ്പത്ത് നിന്ന് ഉന്നത തല ഇടപെടലുണ്ടായെന്നാണ് തരൂര്‍ കരുതുന്നത്. ഔദ്യോഗിക സ്ഥാനാര്‍ത്ഥിയില്ലെന്ന് ഗാന്ധി കുടുംബവും, തെരഞ്ഞെടുപ്പ് സമിതിയും ആവര്‍ത്തിക്കുന്നു. എങ്കില്‍ പിന്നെ ഖാര്‍ഗെക്ക് പിന്നില്‍ മുഴുവന്‍ സംവിധാനവും അണിനിരക്കുന്നതെന്തിനെന്ന ചോദ്യമാണ്  തരൂര്‍ ഉന്നയിക്കുന്നത്.

ഉന്നതങ്ങളില്‍ നിന്ന് വലിയ സമ്മര്‍ദ്ദമുണ്ടെന്ന് വോട്ടര്‍മാര്‍ തന്നോട് പറഞ്ഞതായി ചില ഇംഗ്ലീഷ് മാധ്യമങ്ങളോട് ശശി തരൂര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ആരാണെന്ന കാര്യം ശശി തരൂര്‍ വ്യക്തമാക്കിയിട്ടില്ല. ഈ സമ്മര്‍ദ്ദമുള്ളപ്പോള്‍ പ്രചാരണ രംഗത്ത് തുടര്‍ന്നങ്ങോട്ടും തണുപ്പന്‍ പ്രതികരണമേ കിട്ടുകയുള്ളൂവെന്നാണ് ശശി തരൂര്‍ ക്യാമ്പിന്‍റെ വിലയിരുത്തല്‍. പരസ്യ പിന്തുണ അറിയിച്ച പിസിസികള്‍ക്കെതിരായ ശശി തരൂരിന്‍റെ പരാതിയില്‍ തുടര്‍ നടപടി തല്‍ക്കാലെ വേണ്ടെന്ന് തെരഞ്ഞെടുപ്പ് സമിതി തീരുമാനിച്ചതും ഈ പശ്ചാത്തലത്തിലാണ്. അതേസമയം മുലായം സിംഗിനോടുള്ള  ആദര സൂചകമായി ഉത്തര്‍പ്രദേശിലെ ഇന്നത്തെ പ്രചാരണം ശശി തരൂര്‍ റദ്ദാക്കി. കൊല്‍ക്കത്തയിലും അസമിലുമാണ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും പ്രചാരണം. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ നേതാക്കളെ അസമിലേക്ക് വിളിപ്പിച്ചാണ് ഖര്‍ഗെ വോട്ട് തേടുന്നത്. തരൂരിന്‍റെ പ്രചാരണം സജീവമായതോടെ ഖാര്‍ഗെയും പ്രചാരണത്തിന്‍റെ വേഗം കൂട്ടിയിരിക്കുകയാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഇഡി കേസിൽ സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ ബുധനാഴ്ച പരി​ഗണിക്കും

Next Post

മുഖ്യമന്ത്രിയുടെ വിദേശയാത്ര സുതാര്യമല്ല, യാത്രകൊണ്ട് ഉണ്ടായ നേട്ടങ്ങൾ ജനങ്ങളെ ബോധിപ്പിക്കണം: വി.ഡി സതീശൻ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ബഫര്‍ സോണിൽ കേരളം കുടുങ്ങിയത് പിണറായി സര്‍ക്കാരിൻ്റെ കെടുകാര്യസ്ഥത കാരണമെന്ന് വിഡി സതീശൻ

മുഖ്യമന്ത്രിയുടെ വിദേശയാത്ര സുതാര്യമല്ല, യാത്രകൊണ്ട് ഉണ്ടായ നേട്ടങ്ങൾ ജനങ്ങളെ ബോധിപ്പിക്കണം: വി.ഡി സതീശൻ

പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ ഡോ. എ. അച്യുതൻ അന്തരിച്ചു

പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ ഡോ. എ. അച്യുതൻ അന്തരിച്ചു

പുതുജീവിതത്തിലേക്ക് നടി അശ്വതി ബാബു; സുഹൃത്ത് നൗഫലുമായി വിവാഹം

പുതുജീവിതത്തിലേക്ക് നടി അശ്വതി ബാബു; സുഹൃത്ത് നൗഫലുമായി വിവാഹം

‘ഞാൻ ശിവശങ്കറിന്റെ പാർവതിയായിരുന്നു; കുങ്കുമം ചാർത്തി, ഒരിക്കലും കൈവിടില്ലെന്നു പറഞ്ഞു’

‘ഞാൻ ശിവശങ്കറിന്റെ പാർവതിയായിരുന്നു; കുങ്കുമം ചാർത്തി, ഒരിക്കലും കൈവിടില്ലെന്നു പറഞ്ഞു’

ഭാഗ്യശാലിക്ക് 75 ലക്ഷം; വിന്‍ വിന്‍ ലോട്ടറി ഫലം പ്രഖ്യാപിച്ചു

ഭാഗ്യശാലിക്ക് 75 ലക്ഷം; വിന്‍ വിന്‍ ലോട്ടറി ഫലം പ്രഖ്യാപിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021