• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

റിമാൽ ചുഴലിക്കാറ്റിൽ കനത്തനാശം; ആറുമരണം, ബംഗ്ലാദേശിൽ ഏ​ഴുപേർ മരിച്ചു

by Web Desk 04 - News Kerala 24
May 27, 2024 : 10:12 pm
in India, News
Reading Time: 1 min read
0
A A
0
റിമാൽ ചുഴലിക്കാറ്റിൽ കനത്തനാശം; ആറുമരണം, ബംഗ്ലാദേശിൽ ഏ​ഴുപേർ മരിച്ചു

കൊൽക്കത്ത: പശ്ചിമ ബംഗാൾ – ബംഗ്ലാദേശ് തീരത്ത് വീശിയടിച്ച ‘റിമാൽ’ ചുഴലിക്കാറ്റിൽ വ്യാപക നാശം. കനത്ത കാറ്റിലും മഴയിലും മരം വീണ് പശ്ചിമ ബംഗാളിൽ ആറുപേർ മരിച്ചു. ഞായറാഴ്ച രാ​ത്രിയാണ് ബംഗാളിലെ സാഗർ ദ്വീപിനും ബംഗ്ലാദേശിലെ ഖെപുപറയിലുമായി ചുഴലിക്കാറ്റ് കരതൊട്ടത്. ശക്തമായ കാറ്റിൽ നിരവധി മരങ്ങളും വൈദ്യുതി പോസ്റ്റുകളും കടപുഴകി. വീടുകളുടെ മേൽക്കൂരകൾ പറന്നുപോയി. കനത്ത മഴയിൽ പലയിടങ്ങളിലും വെള്ളം കയറി. തിങ്കളാഴ്ച രാവിലെയോടെ കാറ്റിന്റെ ശക്തി കുറഞ്ഞു.

പശ്ചിമ ബംഗാളിലെ തെക്കൻ തീരപ്രദേശങ്ങളിലെ 24 ബ്ലോക്കുകളിലും 79 മുനിസിപ്പൽ വാർഡുകളിലുമായി 1,000 വീടുകൾ പൂർണമായും 14,000 വീടുകൾ ഭാഗികമായും തകർന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 2,100ഓളം മരങ്ങൾ കടപുഴകി. 337 വൈദ്യുതി പോസ്റ്റുകൾ തകർന്നു. രണ്ടുലക്ഷം പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയതായി മുതിർന്ന സർക്കാർ ഉദ്യോഗസ്ഥൻ അറിയിച്ചു.

അതിനിടെ, ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടർന്ന് 21 മണിക്കൂർ നിർത്തിവെച്ച കൊൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള സർവിസുകൾ തിങ്കളാഴ്ച രാവിലെ പുനരാരംഭിച്ചെങ്കിലും മോശം കാലാവസ്ഥയെ തുടർന്ന് എട്ട് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. ഗുവാഹതി, ഗയ, വാരാണസി, ഭുവനേശ്വർ എന്നിവിടങ്ങളിലേക്കാണ് വിമാനങ്ങൾ വഴിതിരിച്ചുവിട്ടത്.

ഈസ്റ്റേൺ റെയിൽവേയുടെ സീൽദാ സൗത്ത് സെക്ഷനിൽ മൂന്നു മണിക്കൂർ നിർത്തിവെച്ച ട്രെയിൻ സർവിസുകളും രാവിലെ ഒമ്പതുമണിയോടെ പുനരാരംഭിച്ചു. ട്രാക്കുകളിൽ വെള്ളം കയറിയതിനെ തുടർന്ന് ചിലയിടങ്ങളിൽ കൊൽക്കത്ത മെട്രോയുടെ പ്രവർത്തനം തടസ്സപ്പെട്ടു. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ (എൻ.ഡി.ആർ.എഫ്) 14 ടീമുകൾ വിവിധ പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. കൊൽക്കത്ത, നോർത്ത്, സൗത്ത് 24 പർഗാനാസ്, പുർബ, പശ്ചിമ മേദിനിപൂർ, മുർഷിദാബാദ്, നാദിയ, ഹൗറ, ഹൂഗ്ലി തുടങ്ങിയ ജില്ലകളിലാണ് സംഘത്തെ വിന്യസിച്ചിരിക്കുന്നത്. തുടർച്ചയായി പെയ്യുന്ന മഴ രക്ഷാ​പ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്. നാശനഷ്ടം സംബന്ധിച്ച പരിശോധന നടന്നുവരുകയാണെന്ന് അധികൃതർ പറഞ്ഞു. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ആളുകളോട് വീടുകളിൽത്തന്നെ തുടരാനും ആവശ്യമായ മുൻകരുതൽ സ്വീകരിക്കാനും നിർദേശിച്ചിട്ടുണ്ട്. അതേസമയം ബംഗ്ലാദേശിലും ‘റിമാൽ’ നാശം വിതച്ചു. കാറ്റിലും മഴയിലും ഏഴുപേർ മരിച്ചു. ഞായറാഴ്ച 800,000 പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. ചാട്ടോഗ്രാമിലെ വിമാനത്താവളം അടക്കുകയും ആഭ്യന്തര വിമാന സർവിസ് റദ്ദാക്കുകയും ചെയ്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മേയർക്കെതിരായ അന്വേഷണം ശരിയായ ദിശയിൽ: കോടതി മേൽനോട്ടത്തിൽ വേണമെന്ന യദുവിന്‍റെ ആവശ്യം തള്ളി

Next Post

മോദിക്കെതിരെ മോശം കമന്റ്: അധ്യാപികക്ക് സസ്പെൻഷൻ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മോദിക്കെതിരെ മോശം കമന്റ്: അധ്യാപികക്ക് സസ്പെൻഷൻ

മോദിക്കെതിരെ മോശം കമന്റ്: അധ്യാപികക്ക് സസ്പെൻഷൻ

ഗു​ണ്ട​യു​ടെ വീ​ട്ടി​ലെ വി​രു​ന്ന് ഡിവൈ.എസ്​.പിയുടെ യാത്രയയപ്പിന് കെട്ടിയ പന്തൽ അഴിച്ചുമാറ്റി

ഗു​ണ്ട​യു​ടെ വീ​ട്ടി​ലെ വി​രു​ന്ന് ഡിവൈ.എസ്​.പിയുടെ യാത്രയയപ്പിന് കെട്ടിയ പന്തൽ അഴിച്ചുമാറ്റി

മദീന റൗദ ശരീഫിൽ പ്രാർഥനാ സമയം 10 മിനിറ്റായി കുറച്ചു

മദീന റൗദ ശരീഫിൽ പ്രാർഥനാ സമയം 10 മിനിറ്റായി കുറച്ചു

ഗൃ​ഹ​നാ​ഥ​നെ മ​ർ​ദി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേസ്: അ​യ​ൽ​വാ​സി​യും മ​ക്ക​ളും അ​റ​സ്റ്റി​ൽ

ഗൃ​ഹ​നാ​ഥ​നെ മ​ർ​ദി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേസ്: അ​യ​ൽ​വാ​സി​യും മ​ക്ക​ളും അ​റ​സ്റ്റി​ൽ

മിഗ്ജൗമ് തെക്കൻ ആന്ധ്രപ്രദേശ് തീരത്തേക്ക്

അറബിക്കടലില്‍ ഭൂചലനം; സുനാമിക്ക് സാധ്യതയില്ലെന്ന് വിദഗ്ധര്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021