• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കേരളത്തെ മോദി ഇകഴ്ത്തിക്കാട്ടിയെന്ന് മുഖ്യമന്ത്രി; തൊഴിലില്ലായ്മയെക്കുറിച്ച് പറഞ്ഞത് വസ്തുതാ വിരുദ്ധം

by Web Desk 04 - News Kerala 24
April 30, 2023 : 8:42 pm
in Kerala, News
0
A A
0
കേരളത്തെ മോദി ഇകഴ്ത്തിക്കാട്ടിയെന്ന് മുഖ്യമന്ത്രി; തൊഴിലില്ലായ്മയെക്കുറിച്ച് പറഞ്ഞത് വസ്തുതാ വിരുദ്ധം

കണ്ണൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തെ മോദി ഇകഴ്ത്തിക്കാട്ടിയെന്ന് പിണറായി വിജയൻ വിമർശിച്ചു. തൊഴിലില്ലായ്മയെക്കുറിച്ച് പറഞ്ഞത് വസ്തുതാ വിരുദ്ധമായ കാര്യമാണ്. കഴിഞ്ഞ ഏഴ് വർഷത്തിനിടെ പി എസ് സി വഴി 7 ലക്ഷം പേർക്ക് തൊഴിൽ നൽകി. യുപിഎസ്‍സിയേക്കാൾ കൂടുതലാണിത്. കേരളത്തിൽ തൊഴിൽ ഇല്ലായ്മ നിരക്ക് വെറും 5 ശതമാനം ആണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.

എൽഡിഎഫ് അധികാരത്തിൽ വരുമ്പോൾ 12 ശതമാനം ആയിരുന്നു. ഇതൊന്നും അറിയാത്ത ആൾ അല്ല പ്രധാനമന്ത്രി. യുവാക്കൾക്ക് ഒരു കോടി തൊഴിൽ വാഗ്ദാനം ചെയ്തതാണ് ബിജെപി അധികാരത്തിൽ വന്നത്. ‌എന്നാൽ തൊഴിൽ ലഭിക്കുന്ന പൊതുമേഖല സ്ഥാപനങ്ങൾ സ്വകാര്യവത്കരിച്ച് തൊഴിൽ അവസരം ഇല്ലാതാക്കി. ബാങ്ക് അക്കൗണ്ടിലേക്ക് പണം വരുന്നത് അടക്കം പലതും വാഗ്ദാനങ്ങൾ മാത്രമാണ്. 10 ലക്ഷത്തോളം തൊഴിൽ അവസരങ്ങൾ രാജ്യത്ത് നികത്താതെ കിടക്കുന്നു. റെയിൽവേ മാത്രം മൂന്ന് ലക്ഷം തൊഴിൽ അവസരങ്ങൾ ഒഴിഞ്ഞു കിടക്കുന്നു.
കേരളത്തെ പ്രത്യേക തരത്തിൽ പരിഗണിക്കുന്നു എന്നാണ് പറഞ്ഞത്. എന്നാൽ പ്രളയ കാലത്ത് ധാന്യം നൽകിയതിൻ്റെ തുക തിരിച്ചു പിടിച്ചു. ഏതെങ്കിലും ഒരു സംസ്ഥാനത്തോട് ചെയ്യുമോ ഇങ്ങനെ എന്നും മുഖ്യമന്ത്രി ചോദിച്ചു. ഒരു സഹായവും നൽകിയില്ല. മാത്രമല്ല, ഇങ്ങോട്ട് സഹായിക്കാൻ വന്നവരെ തടഞ്ഞു. ഇതാണോ സവിശേഷ പരിഗണന? സംസ്ഥാനത്തെ ഞെരുക്കുകയാണ് ചെയ്യുന്നത്. വികസന പ്രവർത്തനങ്ങൾക്ക് പണം നൽകുന്നില്ല.

അർഹമായ നികുതി വിഹിതം പോലും നൽകുന്നില്ല. ജനസംഖ്യ ആനുപാതികമായ തുക പോലും തരുന്നില്ല. എയിംസ്, ശബരി റെയിൽ പാത, കോച്ച് ഫാക്ടറി ഒന്നും തന്നില്ല. ഒരു ട്രെയിന് ഇപ്പൊൾ തന്നു. വന്ദേ ഭാരത് നല്ലത് തന്നെയാണ്. സ്വാഗതം ചെയ്യുന്നു. എന്നാൽ എല്ലാം അതുകൊണ്ട് എല്ലാം മറച്ചു പിടിക്കാൻ ആകുമോ? അർഹതപ്പെട്ട ഒന്നും നൽകുന്നില്ല. 5,000 ത്തിലധികം നഴ്സിംഗ് സീറ്റുകൾ രാജ്യത്ത് അനുവദിച്ചപ്പോൾ ഒരെണ്ണം പോലും കേരളത്തിന് ഇല്ല. ഈ രംഗത്ത് അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചു പറ്റിയ കേരളത്തിന് അവഗണനയാണ് നൽകിയതെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി.

പാർട്ടി താൽപര്യത്തിന് ആണ് കേരളത്തിൽ പരിഗണന എന്ന് പ്രധാനമന്ത്രി പറഞ്ഞത് എന്ത് അടിസ്ഥാനത്തിൽ ആണ്? മൂന്നര ലക്ഷം വീട് നൽകി. 63 ലക്ഷം ആളുകൾക്ക് പെൻഷൻ നൽകി. അതുപോലെ 43 ലക്ഷം കുടുംബങ്ങൾക്ക് ആരോഗ്യ ഇൻഷ്വറൻസ് ലഭ്യമാക്കി. ഇതെല്ലാം പാർട്ടി താല്പര്യ ത്തിൽ ആണോ? നാടിൻ്റെ താല്പര്യം ആണ് പ്രധാനം. സ്വന്തം പാർട്ടിക്ക് രണ്ട് വോട്ട് കിട്ടാൻ വസ്തുതകൾ നിഷേധിച്ച് ആകരുത് പ്രധാനമന്ത്രി കാര്യങ്ങൾ പറയാനെന്നും മുഖ്യമന്ത്രി പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ആഗോള എണ്ണവിലയിൽ വർധന; എണ്ണവില കൂട്ടി യുഎഇ

Next Post

മകന്‍റെ 28 കിലോ കഞ്ചാവിന് പിടിവീണു, മകനെ അബുദാബിക്ക് കടത്തി; വിരമിക്കാനിരിക്കെ ഗ്രേഡ് എസ്ഐ അകത്തായി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മകന്‍റെ 28 കിലോ കഞ്ചാവിന് പിടിവീണു, മകനെ അബുദാബിക്ക് കടത്തി; വിരമിക്കാനിരിക്കെ ഗ്രേഡ് എസ്ഐ അകത്തായി

മകന്‍റെ 28 കിലോ കഞ്ചാവിന് പിടിവീണു, മകനെ അബുദാബിക്ക് കടത്തി; വിരമിക്കാനിരിക്കെ ഗ്രേഡ് എസ്ഐ അകത്തായി

വിദ്യാഭ്യാസ സ്ഥാപന പ്രവേശനത്തിന് പണം വാങ്ങി വഞ്ചിച്ചയാൾ അറസ്റ്റിൽ

വിദ്യാഭ്യാസ സ്ഥാപന പ്രവേശനത്തിന് പണം വാങ്ങി വഞ്ചിച്ചയാൾ അറസ്റ്റിൽ

കലാസാഹിത്യപ്രവർത്തനം; പൊലീസുദ്യോഗർക്ക്‌ മുൻകൂർ അനുമതി കർശനമാക്കി

കലാസാഹിത്യപ്രവർത്തനം; പൊലീസുദ്യോഗർക്ക്‌ മുൻകൂർ അനുമതി കർശനമാക്കി

ശ്രീനാരായണ ഗുരു സാംസ്കാരിക സമുച്ചയം നാലിന് നാടിന്​ സമർപ്പിക്കും

ശ്രീനാരായണ ഗുരു സാംസ്കാരിക സമുച്ചയം നാലിന് നാടിന്​ സമർപ്പിക്കും

മെഡിസെപ്പ് വിവരങ്ങൾ ഇനി വിരൽത്തുമ്പിൽ; മൊബൈൽ ആപ്പിന്‍റെ ഉദ്ഘാടനം തിങ്കളാഴ്ച

മെഡിസെപ്പ് വിവരങ്ങൾ ഇനി വിരൽത്തുമ്പിൽ; മൊബൈൽ ആപ്പിന്‍റെ ഉദ്ഘാടനം തിങ്കളാഴ്ച

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021