• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, November 10, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ക്രിമിയൻ കടൽപ്പാലത്തിന്റെ തകർച്ച; ഭീകരാക്രമണമെന്ന് പുട്ടിൻ, യുക്രൈനെ കുറ്റപ്പെടുത്തി റഷ്യ

by Web Desk 06 - News Kerala 24
October 10, 2022 : 1:26 pm
0
A A
0
റഷ്യയ്‌ക്കെതിരെ സൈബര്‍ ആക്രമണം ; പുടിന്‍റെ സൈറ്റ് ഹാക്ക് ചെയ്തു

കൈവ് (ഉക്രെയ്ൻ) : ക്രിമിയയെ റഷ്യയുമായി ബന്ധിപ്പിക്കുന്ന പാലം സ്ഫോടനത്തിൽ തകർത്ത സംഭവത്തിൽ യുക്രൈനമെ കുറ്റപ്പെടുത്തി റഷ്യ. ഭീകരപ്രവർത്തനം എന്നാണ് സംഭവത്തെ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുട്ടിൻ വിശേഷിപ്പിച്ചത്. ആക്രമണം തയ്യാറാക്കിയവരും ആക്രമികളും സ്പോൺസർമാരും യുക്രൈൻ ആണെന്നും പുട്ടിൻ പറഞ്ഞു. സ്‌ഫോടനത്തെക്കുറിച്ച് അന്വേഷിക്കാൻ താൻ നിയോഗിച്ച അന്വേഷണ സമിതി തലവനുമായി നടത്തിയ കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു പുടിൻ.

അതേസമയം, തെക്കൻ യുക്രേനിയൻ നഗരത്തിൽ ഞായറാഴ്ചയുണ്ടായ റഷ്യൻ മിസൈൽ ആക്രമണത്തെ യുക്രേനിയൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കി അപലപിച്ചു. കുറഞ്ഞത് 13 പേരെങ്കിലും കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ട്. കൊല്ലപ്പെട്ടവരിൽ ഒരു കുട്ടിയും ഉൾപ്പെടും. ആക്രമണത്തിൽ 11 കുട്ടികൾ ഉൾപ്പെടെ 89 പേർക്ക് പരിക്കേറ്റതായും പ്രസിഡന്റിന്റെ ഓഫീസിൽ നിന്നുള്ള പ്രസ്താവനയിൽ പറയുന്നു.  തകർന്ന കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങിയവരെ കണ്ടെത്താനുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്.

ക്രിമിയ ഉപദ്വീപിനെ റഷ്യയുമായി ബന്ധിപ്പിക്കുന്ന കടൽപ്പാലമാണ് ഉഗ്ര സ്ഫോടനത്തിൽ തകർന്നത്. യുദ്ധം മുറുകുന്നതിനിടെ പാലം തകർന്നത് റഷ്യക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്. യുക്രൈനിൽ നിന്ന് റഷ്യ പിടിച്ചെടുത്ത ക്രിമിയ ഉപദ്വീപിലേക്കുള്ള ഏക പാതയായ കെർച്ച് പാലത്തിലാണ് റഷ്യയെ നടുക്കിയ സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ പാലത്തിന്റെ ഒരുഭാ​ഗം തകർന്നു. സ്ഫോടന ദൃശ്യങ്ങളും പ്രചരിച്ചു. പാലത്തെ ‘നൂറ്റാണ്ടിലെ നിർമിതി’യെന്നാണ് റഷ്യൻ മാധ്യമങ്ങൾ പുകഴ്ത്തിയിരുന്നത്. പുടിന് കീഴിലുള്ള ഏറ്റവും പ്രധാന നിർമിതിയായും വിശേഷിപ്പിക്കപ്പെട്ടിരുന്നു. പാലം തകർന്നത് യുദ്ധത്തിൽ റഷ്യക്ക് കനത്ത തിരിച്ചടിയാണെന്നതിന്റെ തെളിവാണ് പുട്ടിന്റെ ‘ഭീകരാക്രമണ’മെന്ന പ്രതികരണം. പാലത്തിലൂടെ സഞ്ചരിച്ച ഇന്ധനം നിറച്ച  ടാങ്ക് പൊട്ടിത്തെറിച്ചാണ് സ്ഫോടനമുണ്ടായത്.

ഒക്ടോബർ ആദ്യം മുതൽ, റഷ്യയുടെ അതിർത്തി പ്രദേശത്ത് യുക്രേനിയൻ സായുധ സംഘങ്ങളിൽ നിന്നുള്ള ആക്രമണങ്ങളുടെ എണ്ണം ഗണ്യമായി വർദ്ധിച്ചുവെന്ന് അതിർത്തി സുരക്ഷയുടെ ഉത്തരവാദിത്തമുള്ള റഷ്യയുടെ എഫ്ബിഎസ് ഞായറാഴ്ച റിപ്പോർട്ട് ചെയ്തു. പടിഞ്ഞാറൻ അതിർത്തി പ്രദേശങ്ങളായ ബെൽഗൊറോഡ്, ബ്രയാൻസ്ക്, കുർസ്ക് എന്നിവിടങ്ങളിൽ കേന്ദ്രീകരിച്ച് നടന്ന നൂറിലധികം പീരങ്കി ആക്രമണങ്ങളിൽ വീടുകളും, ഭരണനിർവഹണ സ്ഥാപനങ്ങളുടെ കെട്ടിടങ്ങളും തകർന്നതായി പ്രസ്താവനയിൽ പറയുന്നു. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും ഒരു കുട്ടിയടക്കം അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

യുക്രൈനിൽ നിന്നുള്ള ആക്രമണത്തിൽ അതിർത്തിയിലെ ഗാർനാൽസ്‌കി സെന്റ് നിക്കോളാസ് ആശ്രമത്തിൽ തീപിടുത്തമുണ്ടായതായി കുർസ്ക് മേഖലയുടെ ഗവർണർ റോമൻ സ്റ്റാറോവൈറ്റ് പറഞ്ഞു. കെട്ടിടം തകർന്നെങ്കിലും പെട്ടെന്ന് തീ അണച്ചതിനാൽ ആർക്കും പരിക്കില്ല, നാശനഷ്ടങ്ങളുടെ ഫോട്ടോകൾ അദ്ദേഹം ടെലിഗ്രാമിൽ പോസ്റ്റ് ചെയ്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വെള്ളി പാദസരം മോഷ്ടിക്കാനായി 100 വയസുകാരിയുടെ കാല്‍പാദം അറുത്തെടുത്തു, കൊടും ക്രൂരത

Next Post

പുതിയ പേരിനും ചിഹ്നത്തിനും കാത്ത് ശിവസേനയിലെ താക്കറെ-ഷിൻഡെ വിഭാ​ഗങ്ങൾ; അവസരം ഇന്ന് അവസാനിക്കും

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
പുതിയ പേരിനും ചിഹ്നത്തിനും കാത്ത് ശിവസേനയിലെ താക്കറെ-ഷിൻഡെ വിഭാ​ഗങ്ങൾ; അവസരം ഇന്ന് അവസാനിക്കും

പുതിയ പേരിനും ചിഹ്നത്തിനും കാത്ത് ശിവസേനയിലെ താക്കറെ-ഷിൻഡെ വിഭാ​ഗങ്ങൾ; അവസരം ഇന്ന് അവസാനിക്കും

തലസ്ഥാനത്ത് ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ച നിലയിൽ കണ്ടെത്തി ; ആത്മഹത്യയെന്ന് സംശയം

അതിർത്തി തർക്കം; വീട്ടമ്മയുടെ വായിൽ കമ്പ് കുത്തിക്കയറ്റി അയൽവാസികൾ; 50 കാരി വെന്റിലേറ്ററിൽ

പാലം മുറിച്ച് കടക്കുന്നതിനിടെ അച്ഛനും മകളും ട്രെയിന്‍ തട്ടി മരിച്ചു

പെണ്‍കുഞ്ഞിന് ജന്മം നല്‍കി; പിന്നാലെ അച്ഛനും മുത്തശ്ശിയും ആത്മഹത്യ ചെയ്തു

ഡിസംബർ എട്ടിന് അന്യ​ഗ്രഹജീവികൾ ഭൂമിയിലെത്തും എന്ന് സ്വയം പ്രഖ്യാപിത ‘ടൈംട്രാവലർ’

ഡിസംബർ എട്ടിന് അന്യ​ഗ്രഹജീവികൾ ഭൂമിയിലെത്തും എന്ന് സ്വയം പ്രഖ്യാപിത 'ടൈംട്രാവലർ'

സർക്കാർ ഡോക്ടർമാരുടെ സമരം: ഇന്ന് പ്രതിഷേധ ദിനം, ചികിൽസ അടക്കം ആശുപത്രി പ്രവർത്തനങ്ങളെ ബാധിക്കില്ല

ചൈനയിൽ നിന്ന് മടങ്ങിയെത്തിയ മെഡിക്കൽ വിദ്യാർത്ഥികൾ സുപ്രീം കോടതിയില്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In