തൊടുപുഴ : രവീന്ദ്രന് പട്ടയവിവാദത്തില്‍ പരസ്യപ്രസ്താവന നടത്തിയതിന് ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ.ശിവരാമനോട് സിപിഐ വിശദീകരണം തേടും. വിശദീകരണം ആവശ്യപ്പെട്ട് സംസ്ഥാന നിര്‍വാഹസമിതി ശിവരാമന് നോട്ടിസ് നല്‍കും. വിമര്‍ശനം ഉന്നയിച്ചതില്‍ സംസ്ഥാന നേതൃത്വം കടുത്ത അതൃപ്തിയിലെന്നാണ് വിവരം.
രവീന്ദ്രന് പട്ടയങ്ങളെല്ലാം റദ്ദാക്കുന്നത് അംഗീകരിക്കില്ലെന്നു കെ.കെ.ശിവരാമന് പ്രതികരിച്ചിരുന്നു. വ്യാജപട്ടയമാണെന്നു ബോധ്യപ്പെട്ടവ റദ്ദാക്കാമെന്നും, പകരം എല്ലാം റദ്ദാക്കി അര്‍ഹതയുള്ളവര്‍ വീണ്ടും അപേക്ഷ നല്കണമെന്നതു ശരിയായ തീരുമാനമല്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.