ബ്ലാക്ക്‌പൂൾ മൃഗശാലയിൽ 105 വയസ് ഉണ്ടായിരുന്ന ഭീമൻ ആമ ചത്തു. ഡാർവിൻ ആൽഡബ്ര എന്ന ഭീമൻ ആമ ലോകത്തോട് വിട പറഞ്ഞതിൽ അങ്ങേയറ്റം ദുഃഖിതരാണെന്നും മൃഗശാല ഉദ്യോഗസ്ഥർ പറഞ്ഞു. ബ്ലാക്ക്‌പൂൾ മൃഗശാല തുറന്ന അന്ന് മുതൽ ഡാർവിൻ ഇവിടെ ഉണ്ടായിരുന്നു. ആരോഗ്യനില വഷളാകുന്നതിന് മുമ്പ് കാലിന് അസുഖം ബാധിച്ച് വിദഗ്ധ ചികിത്സയിലായിരുന്നുവെന്ന് ഡാർവിൻ എന്നും മൃഗശാല അധികൃതർ പറഞ്ഞു. വിവിധ മൃഗ ഡോക്ടർമാർ ഡാർവിനെ പരിശോധിച്ചു. കാഴ്ചക്കാർക്ക് ഡാർവിൻ എപ്പോഴും അതിശയമായിരുന്നു. അവന്റെ കുസൃതികൾ കാണാൻ ആളുകൾ വീണ്ടും വീണ്ടും മൃഗശാലയിലെത്താറുണ്ടെന്നും അധികൃതർ പറഞ്ഞു. സീഷെൽസിലെ അൽഡാബ്ര അറ്റോളിൽ നിന്നുള്ള ഈ ഇനം ആമകൾ ഭൂമിയിലെ ഏറ്റവും കൂടുതൽ കാലം ജീവിക്കുന്ന മൃഗങ്ങളിൽ ഒന്നാണ്. 1972ൽ മൃഗശാല തുറന്ന അന്ന് മുതൽ ഡാർവിൻ വളരെ ജനപ്രിയനായിരുന്നുവെന്നും അധികൃതർ പറഞ്ഞു.