കുട്ടനാട് : നാടിന്റെ സഹായത്തിന് കാത്ത് നിൽക്കാതെ അജീഷ് യാത്രയായി. കരൾ രോഗബാധിതനായ തലവടി 11-ാം വാർഡിൽ മുണ്ടുകാട്ട് വീട്ടിൽ രാമചന്ദ്രന്റെ മകൻ അജീഷ് കുമാറാണ് (40) നാടിന്റെ സഹായത്തിന് കാത്ത് നിൽക്കാതെ യാത്രയായത്. അടുത്ത ദിവസം കരൾ മാറ്റി വെയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനാകേണ്ടിയിരുന്ന അജീഷാണ് മരണത്തിന് കീഴടങ്ങിയത്. അജീഷിന്റെ ചികിത്സക്കായി നാട്ടുകാർ സഹായ നിധി സമാഹരിച്ച് വരുകയായിരുന്നു. കഴിഞ്ഞ 5 ന് തലവടി 8, 9, 10, 11,1 2, 13 വാർഡുകളിൽ നിന്ന് 6 ലക്ഷത്തോളം രൂപ സമാഹരിച്ചിരുന്നു. രണ്ടാം ഘട്ടമായി മറ്റ് വാർഡുകളിലേക്ക് പോകുന്നത് സംബന്ധിച്ച ആലോചന നടത്തുന്നതിനിടയിലാണ് മരണം സംഭവിച്ചത്. അജീഷ് കഴിഞ്ഞ രണ്ടര മാസമായി ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. സംസ്കാരം നാളെ ഉച്ചക്ക് ഒരു മണിക്ക് സഹോദരൻ സന്തോഷിന്റെ വസതിയിൽ. മാതാവ് : രഗ്നമ്മ. ഭാര്യ : മായാദേവി. പ്ലസ് വൺ വിദ്യാർഥിയായ ഏകമകൻ അഭിജിത്ത്.