• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

പ്രധാനമന്ത്രിയെ ‘നരേന്ദ്ര ഗൗതം ദാസ് മോദി’ എന്ന് വിശേഷിപ്പിച്ചു; കോൺഗ്രസ് വക്താവ് പവൻ ഖേരക്കെതിരെ കേസ്

by Web Desk 06 - News Kerala 24
February 21, 2023 : 9:03 am
in India, News
Reading Time: 1 min read
0
A A
0
പ്രധാനമന്ത്രിയെ ‘നരേന്ദ്ര ഗൗതം ദാസ് മോദി’ എന്ന് വിശേഷിപ്പിച്ചു; കോൺഗ്രസ് വക്താവ് പവൻ ഖേരക്കെതിരെ കേസ്

ദില്ലി: കോൺഗ്രസ് വക്താവ് പവൻ ഖേരക്കെതിരെ കേസെടുത്ത് പൊലീസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നരേന്ദ്ര ഗൗതം ദാസ് മോദി എന്ന് പരിഹസിച്ചതിനാണ് കേസ്. ബി ജെ പി പ്രവർത്തകൻ്റെ പരാതിയിൽ ഹസ്രത് ഗഞ്ച് പൊലീസാണ് കേസെടുത്തത്. രാഹുൽ ഗാന്ധി നേതാവായതോടെ പാർട്ടിക്ക് നിലവാരമില്ലാതായെന്നും 2024 ഓടെ കോൺഗ്രസ് തീരുമെന്നും അമിത് ഷാ തിരിച്ചടിച്ചു. പ്രധാനമന്ത്രി മോദിക്കെതിരെ കോൺഗ്രസ് വക്താവ് പവൻ ഖേര ഉപയോഗിക്കുന്ന ഭാഷ അദ്ദേഹത്തിന്റെ മാത്രം പ്രസ്താവനയല്ല, മറിച്ച് രാഹുൽ ഗാന്ധിയുടെ സ്വഭാവത്തിന് അനുസരിച്ചുള്ള പ്രസ്താവനയാണെന്നും അമിത് ഷാ കുറ്റപ്പെടുത്തി.

2019 ൽ രാഹുൽ ഗാന്ധി പ്രധാനമന്ത്രി മോദിക്ക് നേരെ അധിക്ഷേപകരമായ ഭാഷ ഉപയോഗിച്ചു. തുടർന്നാണ് പ്രതിപക്ഷ സ്ഥാനം പോലും നഷ്ടമായതെന്നും അമിത് ഷാ പറഞ്ഞു. കഴിഞ്ഞ ദിവസം നടത്തിയ വാർത്താ സമ്മേളനത്തിലാണ് മോദിയെ അദാനി ബന്ധമാരോപിച്ച് നരേന്ദ്ര ഗൗതം ദാസ് മോദി എന്ന് പവൻ ഖേര അധിക്ഷേപിച്ചത്.

നരസിംഹ റാവുവിന് ജെപിസി രൂപീകരിക്കാൻ കഴിയുമെങ്കിൽ, അടൽ ബിഹാരി വാജ്‌പേയിക്ക് ജെപിസി രൂപീകരിക്കാൻ കഴിയുമെങ്കിൽ, നരേന്ദ്ര ഗൗതം ദാസിന് -ക്ഷമിക്കണം, ദാമോദർദാസ് മോദിക്ക് എന്താണ് പ്രശ്നം -വാർത്താസമ്മേളനത്തിൽ ഖേര പറഞ്ഞു. പ്രധാനമന്ത്രി മോദിയുടെ പിതാവിന്റെ പേര് ദാമോദർദാസ് മുൽചന്ദ് മോദി എന്നാണ്. ദാമോദർ എന്നതിന് പകരം അദാനിയുടെ ​ഗൗതം എന്നത് പവൻ ഖേര മനഃപൂർവം ഉപയോ​ഗിക്കുകയായിരുന്നുവെന്നാണ് ബിജെപിയുടെ ആരോപണം.

വ്യവസായി ​ഗൗതം അദാനിയുമായി പ്രധാനമന്ത്രിക്ക് ബന്ധമുണ്ടെന്നാരോപിച്ച് പാർലമെന്റിലും പുറത്തും കോൺ​ഗ്രസ് ശക്തമായി രം​ഗത്തെത്തിയിരുന്നു. പാർലമെന്റിൽ രാഹുൽ ​ഗാന്ധിയാണ് ആരോപണമുന്നയിച്ചത്. രാജ്യസഭയിലും ലോക്സഭയിലും കോൺ​ഗ്രസ് വിമർശനവുമായി രം​ഗത്തെത്തി. തന്റെ കമ്പനിയുടെ ഓഹരികൾക്ക് കൃത്രിമമായി വില വർധിപ്പിച്ച് അദാനി അനധികൃതമായി കോടികൾ ഉണ്ടാക്കിയെന്ന ഹിൻഡൻബർ​ഗ് റിപ്പോർട്ടിനെ തുടർന്നാണ് വിവാ​ദമുണ്ടായത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഈ പൂച്ചയെ കാണാൻ അടുത്ത രാജ്യത്ത് നിന്നുവരെ ആളുകളെത്തുന്നു!

Next Post

പ്ലീനറി സമ്മേളന അംഗങ്ങളെ പ്രഖ്യാപിച്ചതോടെ കോണ്‍ഗ്രസില്‍ അമര്‍ഷം, പലരേയും മനഃപൂർവം ഒഴിവാക്കിയെന്ന് പരാതി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
സംസ്ഥാന കോൺഗ്രസിൽ അഴിച്ചുപണിക്ക് ഹൈക്കമാൻഡ്; കെപിസിസി ഭാരവാഹികളേയും ചില ഡിസിസി അധ്യക്ഷൻമാരേയും മാറ്റും

പ്ലീനറി സമ്മേളന അംഗങ്ങളെ പ്രഖ്യാപിച്ചതോടെ കോണ്‍ഗ്രസില്‍ അമര്‍ഷം, പലരേയും മനഃപൂർവം ഒഴിവാക്കിയെന്ന് പരാതി

ചാറ്റ് ജിപിടിയുമായി കൈകോര്‍ത്ത് ബിങ്; നല്ലത് പറഞ്ഞ് ചിലര്‍, ഒപ്പം കടുത്ത വിമര്‍ശനങ്ങളും.!

ചാറ്റ് ജിപിടിയുമായി കൈകോര്‍ത്ത് ബിങ്; നല്ലത് പറഞ്ഞ് ചിലര്‍, ഒപ്പം കടുത്ത വിമര്‍ശനങ്ങളും.!

88 കാരിയെ പീഡിപ്പിക്കാന്‍ ശ്രമം ; കോട്ടയത്ത് 20-കാരന്‍ അറസ്റ്റില്‍

നഴ്സിങ് വിദ്യാർഥിനിയെ കുട്ടബലാത്സംഗം ചെയ്ത കേസിൽ 2പേർ പിടിയിൽ; കുടുക്കിയത് മൊബൈൽ കേന്ദ്രീകരിച്ചുള്ള അന്വേഷണം

‘കണ്ണുനിറയെ കണ്ടു എന്റെ ലാലേട്ടനെ’; ഷിജിലിക്കും ഹരീഷിനും സാന്ത്വനമായി മോഹൻലാൽ

'കണ്ണുനിറയെ കണ്ടു എന്റെ ലാലേട്ടനെ'; ഷിജിലിക്കും ഹരീഷിനും സാന്ത്വനമായി മോഹൻലാൽ

പാലം മുറിച്ച് കടക്കുന്നതിനിടെ അച്ഛനും മകളും ട്രെയിന്‍ തട്ടി മരിച്ചു

കോഴിക്കോട്ട് പോക്സോ കേസ് പ്രതി ഇരയുടെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021