• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

2023ൽ രാജ്യത്തെ മുസ്ലീം ജനസംഖ്യയെത്രയെന്ന് പാർലമെന്റിൽ ചോദ്യം; മറുപടിയുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി

by Web Desk 06 - News Kerala 24
July 22, 2023 : 7:00 am
in India, News
Reading Time: 1 min read
0
A A
0
കേരള സ്റ്റോറിയെ എതിർക്കുന്ന എല്ലാ രാഷ്ട്രീയ പാർട്ടികളും തീവ്രവാദത്തെ പിന്തുണക്കുന്നവരെന്ന് സ്മൃതി ഇറാനി

ദില്ലി: 2023ൽ രാജ്യത്തെ മുസ്‌ലീങ്ങളുടെ ജനസംഖ്യ എത്രയാകുമെന്ന് പാർലമെന്റിൽ ചോദ്യം. തൃണമൂൽ കോൺ​ഗ്രസ് എംപി മാലാ റോയിയാണ് മന്ത്രി സ്മൃതി ഇറാനിയോട് ഇക്കാര്യം ചോദിച്ചത്. 2023ൽ രാജ്യത്തെ മുസ്ലീങ്ങളുടെ ജനസംഖ്യ 19.7 കോടിയാകുമെന്ന് മന്ത്രി പാർലമെന്റിനെ അറിയിച്ചു. 2011-ലെ സെൻസസ് പ്രകാരം മൊത്തം ജനസംഖ്യയുടെ 14.2% മുസ്ലീങ്ങളാണെന്നും 2023-ൽ അവരുടെ ജനസംഖ്യാ വിഹിതം അങ്ങനെ തന്നെയായിരിക്കുമെന്നും ന്യൂനപക്ഷകാര്യ മന്ത്രി സ്മൃതി ഇറാനി പറഞ്ഞു. 2011ലെ സെൻസസ് പ്രകാരം മുസ്ലീം ജനസംഖ്യ 17.2 കോടിയാണ്.  2020 ജൂലൈയിലെ ജനസംഖ്യാ പ്രവചനങ്ങളെക്കുറിച്ചുള്ള സാങ്കേതിക ഗ്രൂപ്പിന്റെ റിപ്പോർട്ട് അനുസരിച്ച്, 2023ൽ രാജ്യത്തെ ജനസംഖ്യ 138.8 കോടി കടക്കും.

ഈ റിപ്പോർട്ട് അനുസരിച്ച് 2011ലെ സെൻസസിൽ ഉണ്ടായിരുന്ന അതേ അനുപാതമായ 14.2% ശതമാനം പ്രാതിനിധ്യം പരി​ഗണിച്ചാൽ  2023 ൽ മുസ്ലീങ്ങളുടെ ജനസംഖ്യ 19.7 കോടി ആയി ഉയരുമെന്ന് സ്മൃതി ഇറാനി പറഞ്ഞു. രാജ്യത്തെ മുസ്ലിം വിഭാ​ഗത്തിന്റെ സാക്ഷരതാ നിരക്ക്, തൊഴിൽ പങ്കാളിത്തം, വെള്ളം, ശൗചാലയം, പാർപ്പിടം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ എന്നിവയും മന്ത്രി വിവരിച്ചു. അതേസമയം, പാസ്മണ്ട മുസ്ലീങ്ങളുമായി ബന്ധപ്പെട്ട ജനസംഖ്യാ വിവരങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളിൽ മറുപടി നൽകിയില്ല.

രാജ്യത്തെ മുസ്ലീം ജനസംഖ്യ, പാസ്മണ്ട മുസ്ലീമിനെക്കുറിച്ചുള്ള ജനസംഖ്യാ കണക്കുകൾ, രാജ്യത്തെ പാസ്മണ്ട മുസ്ലീങ്ങളുടെ സാമൂഹിക-സാമ്പത്തിക നില എന്നീ വിവരങ്ങളാണ് എംപി ചോദിച്ചത്. സ്റ്റാറ്റിസ്റ്റിക്‌സ് ആന്റ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയം (MoSPI) നടത്തിയ പീരിയോഡിക് ലേബർ ഫോഴ്‌സ് സർവേ (PLFS) 2021-22 പ്രകാരം ഏഴ് മുതൽ പ്രായമുള്ള മുസ്‌ലീങ്ങളുടെ സാക്ഷരതാ നിരക്ക് 77.7 ശതമാനവും തൊഴിൽ പങ്കാളിത്ത നിരക്ക് 77.7 ശതമാനവുമാണെന്ന് മന്ത്രി പറഞ്ഞു. മെച്ചപ്പെട്ട കുടിവെള്ള സ്രോതസ് 94.9 ശതമാനം മുസ്ലീം വിഭാ​ഗത്തിനും ലഭ്യമാണ്. മെച്ചപ്പെട്ട ടോയ്‌ലറ്റ് സൗകര്യം ലഭ്യമാകുന്നവർ 97.2ശതമാനമാണെന്നും 2014 മാർച്ച് 31 ന് ശേഷം ആദ്യമായി പുതിയ വീടോ ഫ്‌ളാറ്റോ വാങ്ങിയ/നിർമിച്ച മുസ്ലീം കുടുംബങ്ങൾ 50.2 ശതമാനമാണെന്നും മന്ത്രി വിശദീകരിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘ഉമ്മന്‍ചാണ്ടിയുടെ ഇരമ്പുന്ന സ്മരണകള്‍ക്ക് മുന്നില്‍ ആദരാഞ്ജലികള്‍’; വൈകാരിക കുറിപ്പുമായി മന്ത്രി

Next Post

ഡ്യൂട്ടി സമയത്ത് ഓഫിസിലെത്താതെ മുങ്ങി; ആറ് മുതിർന്ന ഉദ്യോ​ഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ മന്ത്രിയുടെ ഉത്തരവ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
സ്കൂളുകളുടെ കത്തിടപാടുകൾ ഇനി ഇ – തപാൽ മുഖേന; മന്ത്രി വി ശിവൻകുട്ടി പദ്ധതി ഉദ്ഘാടനം ചെയ്തു

ഡ്യൂട്ടി സമയത്ത് ഓഫിസിലെത്താതെ മുങ്ങി; ആറ് മുതിർന്ന ഉദ്യോ​ഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ മന്ത്രിയുടെ ഉത്തരവ്

സംസ്ഥാനത്ത് ഇക്കുറി മൺസൂൺ സാധാരണ നിലയിലെന്ന് പ്രവചനം ; സംസ്ഥാനത്ത് ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്ക് സാധ്യത

മണിപ്പൂർ സംഘർഷം; അക്രമികളുടെ നിരായുധീകരണത്തിനായി സൈന്യം നീക്കങ്ങൾ ആരംഭിച്ചു

മണിപ്പൂരിൽ ബലാത്സംഗക്കൊലയും; 2 സ്ത്രീകളെ ജനക്കൂട്ടം ബലാത്സംഗം ചെയ്ത് കൊന്ന വിവരവും പുറത്ത് !

ക്ലാസ് എടുക്കുന്നതിനിടെ ലൈംഗികാതിക്രമം ; അധ്യാപകന്‍ അറസ്റ്റില്‍

ചിക്കൻ കടകളിൽ മോഷണം നടത്തുന്ന യുവാവ് ഒടുവിൽ പൊലീസ് വലയിൽ

‘ആരാണ് ഉമ്മൻ ചാണ്ടി, ഉമ്മൻ ചാണ്ടി ചത്ത്, ഞങ്ങൾ എന്ത് ചെയ്യണം’; കടുത്ത അധിക്ഷേപവുമായി വിനായകൻ

ഉമ്മൻചാണ്ടിക്കെതിരെ അധിക്ഷേപം; വിനായകന്റെ ഫോൺ സ്വിച്ച് ഓഫ്, ഒരാഴ്ചയ്ക്കകം ഹാജരാകാൻ നോട്ടീസ് നൽകും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021