ദിവസവും ഉച്ചഭക്ഷണത്തിൽ തെെര് ചേർക്കുന്നത് നിരവധി ഗുണങ്ങൾ നൽകുന്നു. തൈര് കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായകമാണ്. ഇത് കോർട്ടിസോൾ അല്ലെങ്കിൽ സ്റ്റിറോയിഡ് ഹോർമോണുകളുടെ ഉത്പാദനം കുറയ്ക്കുന്നു. അത് കൊണ്ട് തന്നെ അമിതവണ്ണത്തിനുള്ള സാധ്യത കുറയ്ക്കുന്നു. പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നത് തൈരിന്റെ പ്രധാന ഗുണങ്ങളിൽ ഒന്നാണ്. യോനിയിലെ അണുബാധ തടയുന്നു: സ്ത്രീകൾ തൈര് കഴിക്കുന്നതിന്റെ ഒരു ഗുണം യീസ്റ്റ് അണുബാധയുടെ (യോനിയിലെ അണുബാധ) വളർച്ചയെ മന്ദഗതിയിലാക്കുന്നു എന്നതാണ്. തൈരിലെ മഗ്നീഷ്യം ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കുന്നതിന് സഹായകമാണ്.
ദിവസവും തൈര് കഴിക്കുന്നതിന്റെ മറ്റൊരു ഗുണം, കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുമെന്നതാണ്. എന്നതാണ്. ഇത് കൊളസ്‌ട്രോളിന്റെ അളവ് സന്തുലിതമാക്കി ഹൃദയത്തെ ആരോഗ്യകരവും ഉന്മേഷവും നിലനിർത്തുന്നു. തൈര് പതിവായി കഴിക്കുന്നത് ശരീരത്തിന് ഗണ്യമായ അളവിൽ കാൽസ്യം നൽകുന്നു. ഇത് എല്ലുകളെ പല്ലുകളെയും ശക്തമാക്കുന്നു. സന്ധിവാതം, അസ്ഥി സംബന്ധമായ മറ്റ് പ്രശ്നങ്ങൾ എന്നിവ ഉണ്ടാകാനുള്ള സാധ്യതയും കുറയ്ക്കുന്നു.
തൈര് കഴിക്കുന്നത് കോർട്ടിസോളിന്റെ ഉത്പാദനം കുറയ്ക്കുകയും കാൽസ്യം സമ്പുഷ്ടമായതിനാൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും. അസന്തുലിതമായ ജീവിതശൈലിയും കോർട്ടിസോൾ എന്നറിയപ്പെടുന്ന ഹോർമോണിലെ അസന്തുലിതാവസ്ഥയും കാരണം അരക്കെട്ടിൽ കൊഴുപ്പ് അടിഞ്ഞ് കൂടുന്നു. തൈര് കോർട്ടിസോളിന്റെ ഉത്പാദനത്തെ നിയന്ത്രിക്കുന്നു. അത് കൊണ്ട് തന്നെ കലോറി ഉപഭോഗം കുറയ്ക്കുകയും ചെയ്യുന്നു.
എളുപ്പത്തിൽ ദഹിക്കാവുന്ന പ്രോട്ടീനും തെെരിൽ അടങ്ങിയിട്ടുണ്ട്. പ്രമേഹമുള്ളവരിൽ ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിനും രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നതിനും തൈര് സഹായകമാണ്. ദിവസവും തൈര് കഴിക്കുന്നത് കൊറോണറി ഹൃദ്രോഗ സാധ്യത കുറയ്ക്കും. കാരണം ഇത് ധമനികളിലെ കൊളസ്ട്രോൾ രൂപപ്പെടുന്നതിനെ തടയുന്നു. തൈരിൽ വിറ്റാമിൻ ഇ, സിങ്ക്, ഫോസ്ഫറസ് തുടങ്ങിയ നിരവധി ധാതുക്കൾ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം നിറവും ചർമ്മത്തിന്റെ ഘടനയും മെച്ചപ്പെടുത്തുന്നതിൽ ഒരു പങ്കു വഹിക്കുന്നു. വിവിധ ചർമ്മ പ്രശ്നങ്ങൾ അകറ്റുന്നതിന് സഹായിക്കുന്നു.