• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

പരീക്ഷാ സമയത്ത് പര്‍ദ ധരിക്കുന്നതിന് നിരോധിച്ചിട്ടിണ്ടെന്ന് സൗദി വിദ്യാഭ്യാസ പരിശീലന മൂല്യനിർണയ അതോറിറ്റി

by Web Desk 06 - News Kerala 24
December 18, 2022 : 8:54 am
in News, World
0
A A
0
പരീക്ഷാ സമയത്ത് പര്‍ദ ധരിക്കുന്നതിന് നിരോധിച്ചിട്ടിണ്ടെന്ന്  സൗദി വിദ്യാഭ്യാസ പരിശീലന മൂല്യനിർണയ അതോറിറ്റി

റിയാദ്: സൗദി അറേബ്യയിൽ സ്കൂൾ, കോളജ് വിദ്യാർഥികൾ പരീക്ഷയെഴുതുന്ന സമയത്ത് പർദ ധരിക്കുന്നത് നിരോധിച്ചിട്ടുണ്ടെന്ന് സൗദി വിദ്യാഭ്യാസ, പരിശീലന മൂല്യനിർണയ അതോറിറ്റി വ്യക്തമാക്കി. നാഷണൽ സെൻറർ ഫോർ മെഷർമെൻറ് (ഖിയാസ്) ഹാളുകളിലും ഹെഡ്ക്വാർട്ടേഴ്സിലും ടെസ്റ്റുകൾ നടത്തുമ്പോൾ നിർദ്ദിഷ്ട യൂണിഫോം ആണ് ധരിക്കേണ്ടത്. പരീക്ഷാവേദികളിലെ പൊതുമര്യാദ കാത്തുസൂക്ഷിക്കുന്നതിനുള്ള ചട്ടങ്ങൾക്കനുസൃതമായ നിലയിലായിരിക്കണം യൂണിഫോം.

കഴിഞ്ഞ ദിവസം ശബരിമലയിൽ പോകാനായി മാല ധരിച്ച വിദ്യാർഥിയെ ക്ലാസിൽ പ്രവേശിപ്പിച്ചില്ലെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഹൈദരാബാദ് മോഹൻസ് സ്കൂളിനേക്കുറിച്ചാണ് ആരോപണം ഉയര്‍ന്നത്. മാല ധരിച്ചതിന്റെ പേരിൽ ആറാം ക്ലാസ് വിദ്യാർഥിയെ ക്ലാസ് ടീച്ചർ കയറ്റിയില്ലെന്നും മാല അഴിച്ചുമാറ്റാൻ ആവശ്യപ്പെട്ടെന്നുമാണ് ആരോപണം. ശബരിമല തീർഥാടനത്തിന് 41 ദിവസത്തെ വ്രതാനുഷ്ഠാനത്തിന്റെ ഭാ​ഗമായി ധരിക്കുന്ന കറുത്ത വസ്ത്രവും തിലകവും നീക്കം ചെയ്യാനും ആവശ്യപ്പെട്ടതായി വിദ്യാർഥിയുടെ രക്ഷിതാക്കൾ ആരോപിച്ചിരുന്നു.

നവംബർ 23 ന് മന്ദമാരിയിലെ സിംഗരേണി ഹൈസ്‌കൂളിലും പത്താം ക്ലാസ് വിദ്യാർത്ഥിക്ക് അയ്യപ്പ മാല ധരിച്ചതിന്റെ പേരിൽ സ്‌കൂളിൽ പ്രവേശനം നിഷേധിച്ചതിനെ തുടർന്ന് പ്രശ്നമുണ്ടായിരുന്നു. മാല ധരിച്ചതിനാൽ മകനെ സ്കൂളിൽ പ്രവേശിപ്പിക്കാൻ അനുവദിച്ചില്ലെന്നാണ് വിദ്യാർത്ഥിയുടെ പിതാവ് ആരോപിച്ചത്. കർണാടകയിൽ ഹിജാബ് ധരിച്ച വിദ്യാർത്ഥികളെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശിപ്പിക്കാത്തത് വിവാദമായിരുന്നു. തുടർന്ന് സുപ്രീം കോടതി വരെ വിഷയമെത്തി. ‌യൂണിഫോം പാലിക്കാനായി സ്ഥാപനങ്ങൾക്ക് തീരുമാനമെടുക്കാമെന്നാണ് കോടതികൾ അടക്കം ഈ വിഷയത്തിൽ തീരുമാനമെടുത്തത്. വിഷയത്തില്‍ ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള ഹർജി സുപ്രീം കോടതി വിശാല ബെഞ്ചിന് വിടുകയായിരുന്നു.

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ച കർണാടക സർക്കാർ ഉത്തരവ് റദ്ദാക്കുകയോ, ഉത്തരവ് ശരിവച്ച ഹൈക്കോടതി വിധി സ്റ്റേ ചെയ്യുകയോ ചെയ്യാത്തതിനാൽ കർണാടകത്തിൽ ഹിജാബ് നിരോധനം തുടരുകയാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ബഫർസോൺ: വിദഗ്ദ സമിതിയുടെ കാലാവധി 2 മാസം കൂടി നീട്ടി ഉത്തരവിറക്കും,താമരശ്ശേരി രൂപതയുടെ ജനജാഗ്രതാ യാത്ര നാളെ

Next Post

പേരൂർക്കടയിൽ നടുറോഡിൽ പങ്കാളിയെ വെട്ടിക്കൊന്ന കേസിലെ പ്രതി രാജേഷ് ജയിലിൽ തൂങ്ങിമരിച്ചു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പേരൂർക്കടയിൽ നടുറോഡിൽ പങ്കാളിയെ വെട്ടിക്കൊന്ന കേസിലെ പ്രതി രാജേഷ് ജയിലിൽ തൂങ്ങിമരിച്ചു

പേരൂർക്കടയിൽ നടുറോഡിൽ പങ്കാളിയെ വെട്ടിക്കൊന്ന കേസിലെ പ്രതി രാജേഷ് ജയിലിൽ തൂങ്ങിമരിച്ചു

നാട്ടുകാര്‍ക്ക് ശല്യമായതോടെ കരടിയെ സ്ഥലം മാറ്റി വനംവകുപ്പ്, ആറ് മാസത്തിന് ശേഷം തിരികെയെത്തി പെണ്‍ കരടി

നാട്ടുകാര്‍ക്ക് ശല്യമായതോടെ കരടിയെ സ്ഥലം മാറ്റി വനംവകുപ്പ്, ആറ് മാസത്തിന് ശേഷം തിരികെയെത്തി പെണ്‍ കരടി

ലോകകപ്പ് കഴിഞ്ഞാലും സൗദി-ഖത്തർ അതിർത്തിയിലെ ഷട്ടിൽ ബസ് സർവീസ് രണ്ട് ദിവസം കൂടി തുടരും

ലോകകപ്പ് കഴിഞ്ഞാലും സൗദി-ഖത്തർ അതിർത്തിയിലെ ഷട്ടിൽ ബസ് സർവീസ് രണ്ട് ദിവസം കൂടി തുടരും

ദില്ലി വിമാനത്താവളത്തില്‍ വന്‍ ലഹരിമരുന്ന് വേട്ട; യുവതിയില്‍ നിന്ന് കണ്ടെത്തിയത് 15.36 കോടിയുടെ കൊക്കൈയ്ന്‍

ദില്ലി വിമാനത്താവളത്തില്‍ വന്‍ ലഹരിമരുന്ന് വേട്ട; യുവതിയില്‍ നിന്ന് കണ്ടെത്തിയത് 15.36 കോടിയുടെ കൊക്കൈയ്ന്‍

മോദി ഭരണത്തില്‍ 12 വനിതാ കേന്ദ്രമന്ത്രിമാര്‍ : ജെ പി നദ്ദ

ഇന്ത്യ-ചൈന സംഘർഷം: 'രാഹുൽ സൈനികരുടെ ആത്മവീര്യം തകർത്തു' -വിമർശനവുമായി ബിജെപി ദേശീയ അധ്യക്ഷൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021