തിരുവനന്തപുരം : ചാൻസലറായി തുടരണമെന്ന് അഭ്യർത്ഥിച്ച് മുഖ്യമന്ത്രി തനിക്ക് മൂന്ന് കത്തുകൾ അയച്ചെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എന്നാൽ താൻ ചാൻസിലറായി തുടർന്നാൽ ഇപ്പോഴത്തെ സ്ഥിതി ആയിരിക്കില്ലെന്നും കടുത്ത നടപടികൾ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ ഇടപെടൽ ഉണ്ടാകില്ലെന്ന് അദ്ദേഹം കത്തിലൂടെ ഉറപ്പ് നൽകിയിട്ടുണ്ട്. എന്നാൽ പദവിയിൽ തുടരണമോ എന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല. അതല്ലെങ്കിൽ ചാൻസിലർ പദവിക്ക് സർക്കാർ ബദൽ സംവിധാനം കൊണ്ടുവരണമെന്നും ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി. കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ നിയമന വിവാദത്തിന് പിന്നാലെ രാഷ്ട്രീയ ഇടപെടലുകൾ ഉണ്ടാകുന്നുവെന്ന് ആരോപിച്ചാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സർവകലാശാലകളുടെ ചാൻസർ പദവിയിൽ തുടരില്ലെന്ന് അറിയിച്ചത്.
രാഷ്ട്രപതിക്ക് ഡി-ലിറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട വിവാദവും സർക്കാർ-ഗവർണർ ഏറ്റുമുട്ടൽ രൂക്ഷമാക്കിയിരുന്നു. ഇതിനിടെയാണ് താൻ ഇനി ചാൻസലർ പദവിയിൽ തുടരുകയാണെങ്കിൽ പഴയ പോലെ ആയിരിക്കില്ലെന്ന മുന്നറിയിപ്പ് ഗവർണർ നൽകിയിരിക്കുന്നത്.