മുംബൈ : വ്യാപാര ആഴ്ചയുടെ ആദ്യദിനത്തില്‍ ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. നിഫ്റ്റി വീണ്ടും 17,900ന് മുകളിലെത്തി. സെന്‍സെക്സ് 402 പോയന്റ് ഉയര്‍ന്ന് 60,147ലും നിഫ്റ്റി 112 പോയന്റ് നേട്ടത്തില്‍ 17,924ലിലുമാണ് വ്യാപാരം ആരംഭിച്ചത്. ടിസിഎസാണ് നേട്ടത്തില്‍ മുന്നില്‍. ജനുവരി 12ന് മൂന്നാം പാദഫലങ്ങള്‍ പുറത്തുവിടുന്നതോടൊപ്പം ഓഹരി തിരിച്ചുവാങ്ങള്‍ പദ്ധതി പ്രഖ്യാപിക്കാന്‍ സാധത്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളാണ് വില ഉയരാന്‍ കാരണം. ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക്, മാരുതി സുസുകി തുടങ്ങിയ ഓഹരികളിലും നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്. വിപ്രോ, സിപ്ല, നെസ് ലെ, സണ്‍ ഫാര്‍മ, എച്ച്സിഎല്‍ ടെക്നോളജീസ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്. മെറ്റല്‍ ഒഴികെയുള്ള സൂചികകളില്‍ നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്. ധനകാര്യ ഓഹരികളാണ് മുന്നില്‍. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.5ശതമാനവും സ്മോള്‍ ക്യാപ് 0.9ശതമാനവും ഉയര്‍ന്നു.