പത്തനംതിട്ട: തിരുവല്ല പുഷ്പഗിരി മെഡിസിറ്റിയിലെ ഹോസ്റ്റൽ മുറിയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു. രണ്ടാം വർഷ ബിഫാം വിദ്യാർത്ഥിനിയും കരുനാഗപ്പള്ളി സ്വദേശിയുമായ ഷബാനയാണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ചയാണ് ഷബാനയെ ഹോസ്റ്റൽ മുറിയിലെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. മൃതദേഹം നാളെ ബന്ധുക്കൾക്ക് വിട്ടു നൽകും.