• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, July 23, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഗർഭസ്ഥ ശിശുവിനെ രാമനെയും ഹനുമാനെയും ശിവജിയെയും കുറിച്ച് പഠിപ്പിക്കണം; പദ്ധതിയുമായി ആർഎസ്എസ്, ജെഎൻയുവിൽ സെമിനാർ

by Web Desk 06 - News Kerala 24
March 6, 2023 : 11:45 am
in India, News
Reading Time: 1 min read
0
A A
0
ഗർഭസ്ഥ ശിശുവിനെ രാമനെയും ഹനുമാനെയും ശിവജിയെയും കുറിച്ച് പഠിപ്പിക്കണം; പദ്ധതിയുമായി ആർഎസ്എസ്, ജെഎൻയുവിൽ സെമിനാർ

ദില്ലി: ഗർഭിണികളായ സ്ത്രീകളെ ശ്രീരാമൻ, ഹനുമാൻ, ശിവജി, സ്വാതന്ത്ര്യ സമര സേനാനികൾ എന്നിവരുടെ ജീവിതത്തെയും പോരാട്ടങ്ങളെയും  ത്യാ​ഗങ്ങളെയും കുറിച്ച് പഠിപ്പിക്കണമെന്നും അതുവഴി ഗർഭപാത്രത്തിലെ കുട്ടി സംസ്‌കാരത്തെക്കുറിച്ച് നേരത്തെ പഠിക്കാൻ തുടങ്ങുമെന്നും ആർഎസ്എസ്. ഇതിനായി ആർഎസ്‌എസിന്റെ വനിതാ വിഭാഗമായ രാഷ്ട്ര സേവിക സമിതിയുടെ സംവർദ്ധിനി ന്യാസ് ‘ഗർഭ സംസ്‌കാരം’ എന്ന പേരിൽ ഒരു കാമ്പയിൻ ആരംഭിച്ചു. ജനനത്തിനു മുമ്പുതന്നെ കുട്ടി ഇന്ത്യൻ സംസ്കാരത്തെക്കുറിച്ച് പഠിക്കുമെന്നും ഇവർ പറഞ്ഞു. ഇതുസംബന്ധിച്ച് ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ പരിപാടി സംഘടിപ്പിച്ചു. നിരവധി ഗൈനക്കോളജിസ്റ്റുകൾ പരിപാടിയിൽ പങ്കെടുത്തു. ദ ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

ശിൽപശാലയിൽ 12 സംസ്ഥാനങ്ങളിൽ നിന്നുള്ള 70-80 ഡോക്ടർമാരും ആയുർവേദ ഡോക്ടർമാരും പങ്കെടുത്തു. മുഖ്യാതിഥിയായിരുന്ന ജെഎൻയു വൈസ് ചാൻസലർ ശാന്തിശ്രീ ധൂലിപ്പുടി പണ്ഡിറ്റ് പരിപാടിക്ക് എത്തിയില്ല. ഗർഭാവസ്ഥയിൽ തന്നെ സംസ്‌കാരം വളർത്തിയെടുക്കേണ്ടതുണ്ടെന്നും രാജ്യത്തിനാണ് മുൻഗണനയെന്ന് കുട്ടിയെ പഠിപ്പിക്കണമെന്നും സംവർദ്ധിനി ന്യാസിന്റെ ദേശീയ സംഘടനാ സെക്രട്ടറി മാധുരി മറാത്തേ പറഞ്ഞു.
ശിവാജിയുടെ അമ്മ ജിജാ ബായി ഒരു നേതാവിന് ജന്മം നൽകാൻ അവൾ പ്രാർത്ഥിച്ചതും അവർ ഉദ്ധരിച്ചു. ഹിന്ദു ഭരണാധികാരികളുടെ ഗുണങ്ങൾ കുട്ടിക്ക് ലഭിക്കാൻ സ്ത്രീകൾ ജിജാ ബായിയെപ്പോലെ പ്രാർഥിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.

സാമ്പത്തിക ഭദ്രതയുള്ള മാതാപിതാക്കൾക്ക് വൈകല്യവും ഓട്ടിസവുമായി കുട്ടികൾ ജനിക്കുന്ന പ്രവണത വർധിക്കുകയാണെന്ന് എയിംസിലെ എൻഎംആർ വിഭാഗം മേധാവി ഡോ. രമാ ജയസുന്ദർ പറഞ്ഞു. ഗർഭാവസ്ഥയിൽ എങ്ങനെയാണ് ഇത് സംഭവിക്കുന്നതെന്ന് അത്ഭുതപ്പെടുത്തുന്നു. ഗർഭധാരണത്തിന് മുമ്പ് തന്നെ ‘ഗർഭ സംസ്‌കാരം’ ആരംഭിക്കണം. ദമ്പതികൾ ഒരു കുട്ടിയെ കുറിച്ച് ചിന്തിക്കുന്ന നിമിഷം ആയുർവേദത്തിന്റെ പങ്ക് പ്രവർത്തിക്കുന്നു. ഗർഭാവസ്ഥയിൽ സ്ത്രീ സംസ്‌കൃതം വായിക്കുകയും ഗീതാപാഠം ചെയ്യുകയും വേണമെന്നും അംഗങ്ങൾ ചൂണ്ടിക്കാട്ടി. ‘ഗർഭ സംസ്‌കാരം’ ശരിയായി നടത്തിയാൽ ഗർഭപാത്രത്തിൽ തന്നെ കുഞ്ഞിന്റെ ഡിഎൻഎ പോലും മാറ്റാൻ കഴിയുമെന്ന് അവർ അവകാശപ്പെട്ടു.

ഇന്ത്യയുടെ പഴയ പ്രതാപം വീണ്ടെടുക്കാനാണ് ഈ കാമ്പയിൻ. രാജ്യത്ത് കുറ്റകൃത്യങ്ങൾ വളരെ കൂടുതലാണ്. കുട്ടികൾ മാതാപിതാക്കളെ കൊലപ്പെടുത്തുന്നു. സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നു. രാജ്യത്തെ രക്ഷിക്കുന്ന ശ്രീരാമനെപ്പോലെയുള്ള കുട്ടികളെ പ്രസവിച്ചാൽ അമ്മമാർ സന്തോഷിക്കുമെന്ന്  കോ-കൺവീനർ ഡോ. രജനി മിത്തൽ പറഞ്ഞു.

ഗർഭകാലത്തെ ലിംഗപരമായ ആകുലതകളും പ്രതീക്ഷകളുമാണ് ഇന്നത്തെ കുട്ടികൾ സ്വവർഗാനുരാഗികളാകാൻ കാരണമെന്നും ഇവർ പറഞ്ഞു. മിക്ക അമ്മമാരും രണ്ടാമത്തെ കുഞ്ഞ് പെൺകുട്ടിയാകുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ, ആൺകുട്ടിയെയാണ് പ്രസവിക്കുന്നുവെങ്കിൽ കുട്ടിക്ക് സ്വവർഗാനുരാഗിയായി മാറുമെന്ന് ഡോ. ശ്വേത ഡാംഗ്രെ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കാര്‍ലോ ആഞ്ചലോട്ടി ബ്രസീലിലേക്ക്; റയലിന്‍റെ പരിശീലകനാകാനൊരുങ്ങി ഇതിഹാസ താരം

Next Post

ആറ്റുകാലമ്മയുടെ ഇഷ്ട നിവേദ്യമായ മണ്ടപ്പുറ്റ് ; തയ്യാറാക്കുന്ന വിധം

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
ആറ്റുകാലമ്മയുടെ ഇഷ്ട നിവേദ്യമായ മണ്ടപ്പുറ്റ് ; തയ്യാറാക്കുന്ന വിധം

ആറ്റുകാലമ്മയുടെ ഇഷ്ട നിവേദ്യമായ മണ്ടപ്പുറ്റ് ; തയ്യാറാക്കുന്ന വിധം

ഈ വിപ്ലവം കാരണം ഭീകര തൊഴിൽ നഷ്‍ടമോ? മാറ്റത്തിന്‍റെ പാതയിലെ ഡ്രൈവ് അപകടകരമാകുന്നത് ഇങ്ങനെ!

ഈ വിപ്ലവം കാരണം ഭീകര തൊഴിൽ നഷ്‍ടമോ? മാറ്റത്തിന്‍റെ പാതയിലെ ഡ്രൈവ് അപകടകരമാകുന്നത് ഇങ്ങനെ!

ടി20 ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരത്തെ തെരഞ്ഞെടുത്ത് ഡിവില്ലിയേഴ്സ്, അത് കോലിയും ഗെയ്‌ലുമല്ല

ടി20 ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരത്തെ തെരഞ്ഞെടുത്ത് ഡിവില്ലിയേഴ്സ്, അത് കോലിയും ഗെയ്‌ലുമല്ല

ഇന്ത്യയില്‍ വച്ച് പച്ച കല്ല് പതിച്ച മോതിരം നഷ്ടപ്പെട്ടു, ഒരു വര്‍ഷത്തിന് ശേഷം തിരികെ ലഭിച്ചു; വൈറലായ കുറിപ്പ്

ഇന്ത്യയില്‍ വച്ച് പച്ച കല്ല് പതിച്ച മോതിരം നഷ്ടപ്പെട്ടു, ഒരു വര്‍ഷത്തിന് ശേഷം തിരികെ ലഭിച്ചു; വൈറലായ കുറിപ്പ്

‘ഒത്തിരി സ്വപ്നങ്ങൾ ബാക്കിയുള്ളപ്പോഴാണ് ജീവിതം കൈവിട്ടു പോയത്’; കലാഭവൻ മണിയുടെ ഓർമയിൽ വിനയൻ

'ഒത്തിരി സ്വപ്നങ്ങൾ ബാക്കിയുള്ളപ്പോഴാണ് ജീവിതം കൈവിട്ടു പോയത്'; കലാഭവൻ മണിയുടെ ഓർമയിൽ വിനയൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021