• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ദേശീയപാത നിര്‍മാണത്തിലെ അശാസ്ത്രീയത പരിഹരിക്കണം; പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി

by Web Desk 04 - News Kerala 24
May 14, 2024 : 5:18 pm
in Kerala, News
0
A A
0
ദേശീയപാത നിര്‍മാണത്തിലെ അശാസ്ത്രീയത പരിഹരിക്കണം; പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി

കൊച്ചി: ദേശീയപാത 66ന്റെ ഭാഗമായി പറവൂര്‍ പുഴക്ക് കുറുകെയുള്ള പാലം നിര്‍മാണത്തിലേത് ഉള്‍പ്പെടെയുള്ള അശാസ്ത്രീയത പരിഹരിക്കുന്നതില്‍ സര്‍ക്കാറിന്‍റെ അടിയന്തര ഇടപെടല്‍ വേണമെന്ന് സ്ഥലം എം.എല്‍.എയും പ്രതിപക്ഷ നേതാവുമായ വി.ഡി. സതീശന്‍. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് പ്രതിപക്ഷ നേതാവ് കത്ത് നല്‍കി. ഇക്കാര്യം ചൂണ്ടിക്കാട്ടി നേരത്തെ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രിക്കും പ്രതിപക്ഷ നേതാവ് കത്ത് നല്‍കിയിരുന്നു.

പറവൂര്‍ നിയോജക മണ്ഡലത്തിലെ മൂത്തകുന്നം മുതല്‍ വരാപ്പുഴ വരെയുള്ള ദേശീയപാത 66ന്റെ നിര്‍മാണത്തിന്റെ ഭാഗമായി പറവൂര്‍ പുഴക്ക് മുകളിലായി പണിയുന്ന പാലത്തിന്റെ ഉയരക്കുറവ് കാരണം മുസിരിസ് ജലപാതക്ക് വിഘാതം സൃഷ്ട്ടിക്കുന്നതിനൊപ്പം മത്സ്യത്തൊഴിലാളി ബോട്ടുകളുടെ യാത്രക്കും തടസം സൃഷ്ടിക്കും. ഈ പ്രശനം പരിഹരിക്കുന്നതിന് എറണാകുളം ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ സ്റ്റോപ്പ് മെമ്മോ നല്‍കി നിര്‍മാണം നിര്‍ത്തിവെക്കാനും സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കാനും തീരുമാനമെടുത്തിരുന്നു.

എന്നാല്‍, ഈ തീരുമാനങ്ങളൊന്നും നടപ്പായില്ല. സമാനമായ പ്രശനമാണ് മൂത്തകുന്നം പാലത്തിന്റെ ഉയരത്തിന്റെ കാര്യത്തിലും സംഭവിച്ചിരിക്കുന്നത്. ഈ പാലത്തിന്റെയും ഉയരക്കുറവ് കാരണം ബോട്ടുകളുടെ യാത്ര പ്രതിസന്ധിയിലായിരിക്കുകയാണ്. ഈ രണ്ടു പാലത്തിന്റെയും ഉയരം കൂട്ടുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

ഇതുകൂടാതെ ദേശീയപാത 66 നിര്‍മാണത്തിന്റെ ഭാഗമായി പറവൂര്‍ മേഖലയില്‍ നടത്തുന്ന അശാസ്ത്രീയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളില്‍ കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. ഹൈവേ നിര്‍മാണത്തിന്റെ ഭാഗമായി റോഡിന്റെ രണ്ടു ഭാഗത്തുമുള്ള ജല അതോറിറ്റിയിയുടെ പൈപ്പുകള്‍ മുറച്ചതിനാല്‍ കുടിവെള്ള വിതരണം തടസപ്പെട്ടിരിക്കുകയാണ്. മുറിച്ചു മാറ്റിയ പൈപ്പുകള്‍ക്ക് പകരം സംവിധാനങ്ങള്‍ ഒരുക്കാത്തതും കുടിവെള്ള പ്രശനം രൂക്ഷമാക്കിയിട്ടുണ്ട്. വൈദ്യുതി ലൈനിന്റെ കാര്യത്തിലും സമാനമായ പ്രതിസന്ധിയാണ് നിലനില്‍ക്കുന്നത്. വൈദ്യുതി ലൈനുകള്‍ റോഡിനു കുറുകെ സ്ഥാപിക്കാന്‍ സാധിക്കാത്തതിനാല്‍ പലയിടങ്ങളില്‍ വൈദ്യുതി വിതരണവും തടസപ്പെട്ടിരിക്കുകയാണ്.

ഹൈവേ നിര്‍മാണത്തിന്റെ ഭാഗമായുള്ള നിരവധി സര്‍വീസ് റോഡുകള്‍ ഇപ്പോഴും അടഞ്ഞിരിക്കുകയാണ്. പ്രധാനപ്പെട്ട ഗ്രാമീണ റോഡുകളില്‍ നിന്നും സര്‍വീസ് റോഡിലേക്ക് കണക്ഷന്‍ ഇല്ലാത്തതിനാല്‍ മിക്ക സ്ഥലങ്ങളിലും ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. കള്‍വെര്‍ട്ടുകളുടെയും കാനകളുടെയും അശാസ്ത്രീയമായ നിര്‍മ്മാണം ജലത്തിന്റെ സ്വാഭാവിക ഒഴുക്കിനെ ബാധിക്കുമെന്ന ആശങ്കയുമുണ്ട്. വെള്ളപ്പൊക്ക സാധ്യത നിലനില്‍ക്കുന്ന ഈ പ്രദേശങ്ങളില്‍ ഒരു മഴ പെയ്ത്താല്‍ തന്നെ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന അവസ്ഥയാണ്.

ഗുരുതരമായ ഈ പ്രതിസന്ധി പരിഹരിക്കാന്‍ എറണാകുളം ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ നേതൃത്വത്തില്‍ തദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികളുമായി ജോയിന്റ് ഇന്‍സ്പെക്ഷന്‍ നടത്തി പ്രധാന പ്രശ്‌നങ്ങള്‍ കണ്ടെത്തുകയും ദേശീയപാത അതോറിറ്റിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തിട്ടും ഒരു നടപടികളുമുണ്ടായില്ല. ഹൈവേ അതോറിട്ടിയുമായി ആശയ വിനിമയം നടത്തി ഈ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരമുണ്ടാക്കണമെന്നും പ്രതിപക്ഷ നേതാവ് കത്തിൽ ആവശ്യപ്പെട്ടു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കരുളായി ക്യാമ്പിനിടെ വിദ്യാർഥിനികൾ മുങ്ങി മരിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു

Next Post

വീടിന് നേരെ ആക്രമണം: കെ.എസ്. ഹരിഹരനെ ഭീഷണിപ്പെടുത്തിയ സംഘം സഞ്ചരിച്ച കാർ കസ്റ്റഡിയിൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
വീടിന് നേരെ ആക്രമണം: കെ.എസ്. ഹരിഹരനെ ഭീഷണിപ്പെടുത്തിയ സംഘം സഞ്ചരിച്ച കാർ കസ്റ്റഡിയിൽ

വീടിന് നേരെ ആക്രമണം: കെ.എസ്. ഹരിഹരനെ ഭീഷണിപ്പെടുത്തിയ സംഘം സഞ്ചരിച്ച കാർ കസ്റ്റഡിയിൽ

അഞ്ചു മാസം പ്രായമായ കുഞ്ഞിനെ നായ കടിച്ചുകൊന്നു

അഞ്ചു മാസം പ്രായമായ കുഞ്ഞിനെ നായ കടിച്ചുകൊന്നു

പാണക്കാട് ഹൈദരലി തങ്ങൾക്കും സാദിഖലി തങ്ങൾക്കും എതിരെ അപകീർത്തികരമായ പോസ്റ്റർ

പാണക്കാട് ഹൈദരലി തങ്ങൾക്കും സാദിഖലി തങ്ങൾക്കും എതിരെ അപകീർത്തികരമായ പോസ്റ്റർ

സുപ്രിയ ഭരദ്വാജ് കോൺഗ്രസിന്റെ നാഷനൽ മീഡിയ കോഓർഡിനേറ്റർ

സുപ്രിയ ഭരദ്വാജ് കോൺഗ്രസിന്റെ നാഷനൽ മീഡിയ കോഓർഡിനേറ്റർ

തെരഞ്ഞെടുപ്പിന് പിന്നാലെ നിങ്ങളുടെ ഫോൺ ബിൽ 25 ശതമാനം വർധിച്ചേക്കും; കാരണമിതാണ്

തെരഞ്ഞെടുപ്പിന് പിന്നാലെ നിങ്ങളുടെ ഫോൺ ബിൽ 25 ശതമാനം വർധിച്ചേക്കും; കാരണമിതാണ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021