റിയാദ് : വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തുന്ന ഉംറ തീര്‍ഥാടകരുടെ വിസാകാലാവധി ദീര്‍ഘിപ്പിക്കാന്‍ കഴിയില്‍ലെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. ഉംറ വിസയില്‍ സൗദിയില്‍ തങ്ങാന്‍ കഴിയുന്ന പരമാവധി സമയപരിധി 30 ദിവസമായി നിശ്ചയിച്ചിരിക്കുകയാണ്. വിദേശങ്ങളില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്ക് ഓണ്‍ലൈന്‍ വിസയാണ് അനുവദിക്കുന്നത്. ഉംറ വിസയില്‍ എത്തുന്നവര്‍ക്ക് വിസാ കാലയളവില്‍ മക്കയിലും മദീനയിലും സൗദിയിലെ മറ്റെല്ലാ നഗരങ്ങളിലും സ്വതന്ത്രമായി സഞ്ചരിക്കാവുന്നതാണ്. ഇരു ഹറമുകളിലും ബാധകമാക്കുന്ന മുന്‍കരുതല്‍ നടപടികള്‍ കാരണം ഉംറ ആവര്‍ത്തനത്തിന് പെര്‍മിറ്റ് അനുവദിക്കുന്ന ഇടവേള 10 ദിവസമായി നിര്‍ണയിച്ചിട്ടുമുണ്ട്.