• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

നാല് മാസമായി കുളിക്കാത്ത റൂം മേറ്റ്, നാറ്റം സഹിക്കാനാവാതെ പുറത്താക്കുമെന്ന് യുവതി

by Web Desk 06 - News Kerala 24
December 6, 2022 : 10:41 am
in News, World
Reading Time: 1 min read
0
A A
0
നാല് മാസമായി കുളിക്കാത്ത റൂം മേറ്റ്, നാറ്റം സഹിക്കാനാവാതെ പുറത്താക്കുമെന്ന് യുവതി

ഒരു റൂം മേറ്റിനെ തെരഞ്ഞെടുക്കുമ്പോൾ നന്നായി ശ്രദ്ധിക്കണം അല്ലേ? എത്ര കണ്ട് ഒത്തുപോകാൻ കഴിയും എന്നത് വളരെ പ്രധാനമാണ്. എന്നാൽ, നമ്മുടെ റൂം മേറ്റ് കുളിക്കാൻ മടിയുള്ള ഒരാളാണ് എങ്കിലോ? അതും ഒന്നും രണ്ടും ദിവസമൊന്നുമല്ല. മാസങ്ങളോളം കുളിക്കാതിരുന്നാലോ? ഏതായാലും അങ്ങനെ ഒരു റൂം മേറ്റിനെ കുറിച്ച് ഒരു സ്ത്രീ സാമൂഹിക മാധ്യമങ്ങളിൽ പരാതി പറഞ്ഞിരിക്കുകയാണ്.

വൃത്തിയില്ലാത്ത ആ റൂം മേറ്റിനെ കുറിച്ച് സ്ത്രീ പറയുന്നത് അവൾ നാല് മാസമായി കുളിച്ചിട്ട് എന്നാണ്. കേൾക്കുമ്പോൾ വിശ്വസിക്കാൻ പ്രയാസമാണ് എങ്കിലും സാമൂഹിക മാധ്യമങ്ങളിൽ സ്ത്രീ പറഞ്ഞിരിക്കുന്നത് അങ്ങനെയാണ്. റെഡ്ഡിറ്റിലാണ് കുളിക്കാത്ത, വൃത്തിയില്ലാത്ത റൂം മേറ്റിന്റെ കൂടെ കഴിയുന്നതിലെ പ്രയാസത്തെ കുറിച്ച് സ്ത്രീ എഴുതിയിരിക്കുന്നത്.

‘നാല് മാസമായി ഞങ്ങൾ ഒരുമിച്ചാണ് കഴിയുന്നത്. എന്നാൽ, ഇനി എനിക്ക് അവളുടെ കൂടെ താമസിക്കാൻ പറ്റില്ല. അവൾ കുളിക്കാറില്ല. ഈ നാല് മാസത്തിനിടയിൽ അവൾ ഒരിക്കൽ പോലും കുളിച്ചിട്ടില്ല. ദിവസവും രാവിലെ രണ്ട് മണിക്കൂർ അവൾ ഓടും. ആ മണം ഇനിയും എനിക്ക് സഹിക്കാനാവില്ല. ഇതെന്നെ രോ​ഗിയാക്കി മാറ്റുന്നു’ -എന്നായിരുന്നു സ്ത്രീയുടെ പോസ്റ്റ്.

‘ഇതിനെ കുറിച്ച് ഞാനവളോട് സംസാരിക്കാൻ ശ്രമിച്ചു. പക്ഷേ, അവളതിൽ നിന്നും ഒഴിഞ്ഞ് മാറും. കുളിക്കും എന്ന് പറയും. പക്ഷേ, ഒരിക്കൽ പോലും അത് ചെയ്തിട്ടില്ല. കഴിഞ്ഞ ആഴ്ച അവളോട് ഞാൻ നീ കാരണം ഫ്ലാറ്റിൽ ഭയങ്കര നാറ്റമാണ്. ഒന്നുകിൽ അവൾ കുളിക്കണം അല്ലെങ്കിൽ അവളെ ഞാൻ ഇവിടെ നിന്നും പുറത്താക്കും എന്ന് പറഞ്ഞു’ എന്നും സ്ത്രീ തന്റെ പോസ്റ്റിൽ പറയുന്നു.

‘താൻ വീട്ടുടമയെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തി. അയാൾ അവളോട് 30 ദിവസത്തിനുള്ളിൽ അവിടെ നിന്നും ഇറങ്ങണം ഇല്ലെങ്കിൽ ബലം പ്രയോ​ഗിച്ച് ഇറക്കേണ്ടി വരും എന്ന് പറഞ്ഞു’ എന്നും പോസ്റ്റിൽ പറയുന്നു. ‘താൻ ചെയ്തത് ശരിയല്ല എന്ന് പറയുന്നവരുണ്ട്. അവൾ ഒന്നാം വർഷ വിദ്യാർത്ഥിനി മാത്രമാണ്. പോരാത്തതിന് ക്രിസ്മസ് അടുക്കാറായപ്പോൾ അവളെ പുറത്താക്കുന്നത് ശരിയല്ല എന്ന് പറയുന്നവരും ഉണ്ട്. ഞാൻ ചെയ്യുന്നത് തെറ്റാണോ’ എന്നാണ് പോസ്റ്റിൽ ചോദിക്കുന്നത്.

എന്നാൽ, ഭൂരിഭാ​ഗം പേരും, ചെയ്തതിൽ ഒരു തെറ്റുമില്ല എന്നും ആരായാലും ഇത് തന്നെയാവും ചെയ്യുക എന്നുമാണ് കമന്റ് നൽകിയിരിക്കുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഷാര്‍ജ പൊലീസില്‍ 2000 തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഭരണാധികാരിയുടെ അംഗീകാരം

Next Post

ഒരാഴ്ചയ്ക്ക് ശേഷം സ്വർണവില കുത്തനെ കുറഞ്ഞു; ഡിസംബറിലെ ആദ്യ ഇടിവ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
അടുത്ത വീട്ടിലെ സ്വര്‍ണം മോഷ്ടിച്ച് പണയം വച്ചു, കേസായതോടെ തിരികെ നൽകി തടിയൂരി യുവതി

ഒരാഴ്ചയ്ക്ക് ശേഷം സ്വർണവില കുത്തനെ കുറഞ്ഞു; ഡിസംബറിലെ ആദ്യ ഇടിവ്

‘അവൾക്ക് നീതി കിട്ടി’, കേരളത്തിൽ സുരക്ഷിതമായി സഞ്ചരിക്കാനാകണമെന്ന് കൊല്ലപ്പെട്ട ലാത്വിയൻ യുവതിയുടെ സഹോദരി

കോവളത്തെ വിദേശ വനിതയുടെ കൊലപാതകം: രണ്ട് പ്രതികൾക്കും ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു

ഇനി കെ – സ്റ്റോർ, നിത്യോപയോഗ സാധനങ്ങളും വിൽക്കാം; റേഷൻ കടകളുടെ മുഖംമാറ്റാൻ സർക്കാർ

'വിഴി‌ഞ്ഞം ഗൗരവമുള്ള വിഷയം'; അടിയന്തരപ്രമേയം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി

കേന്ദ്രാനുമതി ലഭിച്ചാൽ കെ-റെയിലുമായി മുന്നോട്ട്; സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി; ധനമന്ത്രി സഭയിൽ

കേന്ദ്രാനുമതി ലഭിച്ചാൽ കെ-റെയിലുമായി മുന്നോട്ട്; സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി; ധനമന്ത്രി സഭയിൽ

‘മെയിഡ് ഇൻ കേരള’ വരുന്നു’ഉൽപ്പന്നങ്ങൾക്ക് മെയ്ഡ് ഇൻ കേരള എന്ന കേരള ബ്രാൻഡ് നടപ്പാക്കും’ വ്യവസായ മന്ത്രി

'മെയിഡ് ഇൻ കേരള' വരുന്നു'ഉൽപ്പന്നങ്ങൾക്ക് മെയ്ഡ് ഇൻ കേരള എന്ന കേരള ബ്രാൻഡ് നടപ്പാക്കും' വ്യവസായ മന്ത്രി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021