• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

സംശയാസ്പദ സാഹചര്യത്തിൽ കഴുകന്റെ മരണം, വിവരം നൽകുന്നവർക്ക് എട്ട് ലക്ഷം രൂപ നൽകുമെന്ന് മൃ​ഗശാല

by Web Desk 06 - News Kerala 24
January 27, 2023 : 10:59 am
in News, World
0
A A
0
സംശയാസ്പദ സാഹചര്യത്തിൽ കഴുകന്റെ മരണം, വിവരം നൽകുന്നവർക്ക് എട്ട് ലക്ഷം രൂപ നൽകുമെന്ന് മൃ​ഗശാല

വംശനാശഭീഷണി നേരിടുന്ന ഒരു കഴുകനെ ടെക്‌സാസ് മൃഗശാലയിൽ ചത്ത നിലയിൽ കണ്ടെത്തി. കഴുകന്റെ ദേഹത്ത് സാധാരണമല്ലാത്ത രീതിയിൽ ഉള്ള മുറിവുകളും കണ്ടെത്തി. തിങ്കളാഴ്ച അധികൃതരാണ് ഈ വിവരം പുറത്ത് വിട്ടത്. കഴുകന് പരിക്കേറ്റതിന് ഒരാഴ്ച മുമ്പാണ് ഇവിടെ ഒരു മേഘപ്പുലിയെ കാണാതായത് എന്നതും സംഭവത്തിന്റെ ദുരൂഹത വർധിപ്പിച്ചിട്ടുണ്ട്.

പൊലീസ് ഇക്കാര്യത്തിൽ അന്വേഷണത്തിന് തുടക്കമിട്ടു. വംശനാശ ഭീഷണി നേരിടുന്ന ഈ കഴുകന്മാർ ലോകത്തിലാകെയായി 6500 എണ്ണം മാത്രമാണ് ഉള്ളത്. കഴുകന്റെ നെക്രോപ്സി റിപ്പോർട്ടിൽ പറയുന്നത് വളരെ സംശയാസ്പദമാണ് കഴുകന്റെ മരണം എന്നാണ്. കഴുകന്റെ മരണം സ്വാഭാവിക കാരണങ്ങളാലല്ല എന്നാണ് മനസിലാകുന്നത് എന്ന് മൃ​ഗശാല അധികൃതർ പറഞ്ഞു. എന്നാൽ, അന്വേഷണം ന‌ടക്കുന്നതിനാൽ തന്നെ കൂടുതൽ വിവരങ്ങൾ മൃ​ഗശാല പുറത്ത് വിട്ടിട്ടില്ല.

ഇത് മുമ്പ് മേഘപ്പുലിക്ക് സംഭവിച്ച കാര്യങ്ങളുമായി ബന്ധപ്പെട്ടതാണെങ്കിൽ, അത് തികച്ചും ക്രിമിനൽ പ്രവർത്തനമായി മാറുമെന്നും അതിന്റേതായ പ്രത്യാഘാതം ഉണ്ടാവുമെന്നും മൃഗശാലയുടെ പ്രസിഡന്റ് ഗ്രെഗ് ഹഡ്‌സൺ ഒരു പത്രസമ്മേളനത്തിൽ പറഞ്ഞു. രണ്ട് സംഭവവും ബന്ധപ്പെട്ട് കിടക്കുന്നുണ്ടെങ്കിൽ അത് അങ്ങേയറ്റം അപകടകരമാണ് എന്നും മൃ​ഗശാലയ്ക്ക് അതിൽ ആശങ്കയുണ്ട് എന്നും അദ്ദേഹം പറ‍ഞ്ഞു.

രണ്ടാഴ്ചയ്ക്കുള്ളിൽ മൃ​ഗശാലയിൽ നടക്കുന്ന രണ്ടാമത്തെ സംശയാസ്പദമായ സംഭവമാണ് കഴുകന്റെ മരണം. അതുപോലെ തന്നെ ലംഗൂർ കുരങ്ങുകളുടെ കൂടുകളും പൊളിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഇത്രയധികം സംശയസ്പദമായ സംഭവങ്ങൾ നടന്നതോടെ മൃ​ഗശാല അതിന്റെ സുരക്ഷാപ്രവർത്തനങ്ങൾ മൊത്തം വർധിപ്പിച്ചിട്ടുണ്ട്. ഒറ്റരാത്രി കൊണ്ട് സുരക്ഷാ​ഗാർഡുകളുടെ എണ്ണം ഇരട്ടിയാക്കി. അതുപോലെ നൂറിലധികം ക്യാമറ മൃ​ഗശാലയിലും പരിസരത്തും സ്ഥാപിച്ചു. ഇതിനെല്ലാം പുറമേ ഇവിടെ നടന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരങ്ങൾ നൽകുന്നവർക്ക് എട്ട് ലക്ഷം രൂപ പ്രതിഫലം നൽകുമെന്നും മൃ​ഗശാല വ്യക്തമാക്കിയിട്ടുണ്ട്.

പിൻ എന്ന് പേരുള്ള ഈ കഴുകന് 35 വയസാണ് പ്രായം. കഴിഞ്ഞ 32 വർഷങ്ങളായി അത് ഈ മൃ​ഗശാലയിലുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ആശ്വാസം, മൂന്ന് ജീവനെടുത്ത് മൈസൂരുവിന്‍റെ വനമേഖലയെ വിറപ്പിച്ച പുലി ഒടുവില്‍ പിടിയില്‍

Next Post

ഏറെക്കാലമായി സഹോദരിയില്‍ നിന്ന് സന്ദേശമില്ല, അപാര്‍ട്ട്മെന്റിലെ ലെറ്റര്‍ ബോക്സിലൂടെ നോക്കിയ സഹോദരന്‍ കണ്ടത്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഏറെക്കാലമായി സഹോദരിയില്‍ നിന്ന് സന്ദേശമില്ല, അപാര്‍ട്ട്മെന്റിലെ ലെറ്റര്‍ ബോക്സിലൂടെ നോക്കിയ സഹോദരന്‍ കണ്ടത്

ഏറെക്കാലമായി സഹോദരിയില്‍ നിന്ന് സന്ദേശമില്ല, അപാര്‍ട്ട്മെന്റിലെ ലെറ്റര്‍ ബോക്സിലൂടെ നോക്കിയ സഹോദരന്‍ കണ്ടത്

വൈപ്പിൻ – സിറ്റി ബസ് സർവ്വീസ്: ​ഗതാ​ഗതമന്ത്രി ആൻ്റണി രാജുവിനെതിരെ കരിങ്കൊടി പ്രതിഷേധം

വൈപ്പിൻ - സിറ്റി ബസ് സർവ്വീസ്: ​ഗതാ​ഗതമന്ത്രി ആൻ്റണി രാജുവിനെതിരെ കരിങ്കൊടി പ്രതിഷേധം

ക്ലാസ് കട്ട് ചെയ്ത് ഔട്ടിംഗിന് പോയാലോയെന്ന് സ്കൂളിലെ ‘പുതിയ വിദ്യാര്‍ത്ഥി’; 29കാരി കുടുങ്ങി

ക്ലാസ് കട്ട് ചെയ്ത് ഔട്ടിംഗിന് പോയാലോയെന്ന് സ്കൂളിലെ 'പുതിയ വിദ്യാര്‍ത്ഥി'; 29കാരി കുടുങ്ങി

വടക്കൻ കേരളത്തിൽ മഴ ശക്തം ; വീടുകൾ തകർന്നു, 6 ജില്ലകളിൽ ഓറഞ്ച് അലർട്ട്

ബംഗാൾ ഉൾകടലിൽ ഈ വർഷത്തെ ആദ്യ ന്യുനമർദ്ദം രൂപപ്പെട്ടു,ഈ മാസം അവസാനം ഫെബ്രുവരി ആദ്യം തെക്കൻകേരളത്തിൽ മഴ സാധ്യത

അടുത്ത വീട്ടിലെ സ്വര്‍ണം മോഷ്ടിച്ച് പണയം വച്ചു, കേസായതോടെ തിരികെ നൽകി തടിയൂരി യുവതി

42,000 ന് താഴേക്കിറങ്ങാതെ സ്വർണവില; ഇടിവിലും ഇടഞ്ഞ് സ്വർണം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021