റിയാദ് : സൗദി അറേബ്യയുടെ പല ഭാഗങ്ങളിലും തിങ്കളാഴ്ച മുതല്‍ വ്യാഴാഴ്ച വരെ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം അറിയിച്ചു. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാനുള്ള സാധ്യതയാണുള്ളത്. ജിസാന്‍, അസീര്‍, അല്‍ ബാഹ, മക്ക എന്നിവിടങ്ങളില്‍ തിങ്കളാഴ്ച മഴയ്ക്ക് സാധ്യതയുണ്ട്. അല്‍ ബാഹ, മക്ക, മദീന, തബൂക്ക്, അല്‍ ജൗഫ്, വടക്കന്‍ അതിര്‍ത്തികള്‍, ഹായില്‍, ഖസീം എന്നിവിടങ്ങളില്‍ ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ മഴയ്ക്കുള്ള സാധ്യത പ്രവചിക്കുന്നുണ്ട്. ജിദ്ദ, ബഹ്റ, റാബിഗ്, ഖുലൈസ്, അല്‍ ലെയ്ത്, അല്‍ ഖുനാഫിദ് എന്നിവിടങ്ങളില്‍ ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ കനത്ത മഴക്ക് സാധ്യതയുണ്ട്.
ഇതിന് പുറമെ യാമ്പു, അല്‍ അയ്സ്, ബാദ്ര്‍, വാദി അല്‍ ഫറ, ഉമുജ്, അല്‍ വാജ് എന്നിവിടങ്ങളില്‍ ചൊവ്വാഴ്ചയും മക്ക, തായിഫ്, അല്‍ ജുമും, അല്‍ കമില്‍, അല്‍ അര്‍ദിയാത്ത്, മയ്സാന്‍ എന്നിവിടങ്ങളില്‍ ബുധനാഴ്ചയും മഴക്ക് സാധ്യതയുള്ളതായി കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ബുധൻ, വ്യാഴം ദിവസങ്ങളിൽ കിഴക്കൻ പ്രദേശങ്ങളായ ജുബൈൽ, ദമ്മാം, അബ്‌ഖൈഖ്, അൽഅഹ്‌സ, അൽഉദയ്ദ്, അൽഖോബർ എന്നിവിടങ്ങളിലും റിയാദിലെ ഷഖ്‌റ, അൽദവാദ്മി, അഫീഫ്, താദിഗ്, അൽഘട്ട്, അൽസുൽഫി, അൽ മജ്മഅ, അൽഖുവയ്യ, മക്ക അൽമുക്കറമ, അൽഖുർമ, തുറാബ, റാനിയ, അൽമുവൈഹ് എന്നിവടങ്ങളിലും മഴ പെയ്യും.