ആരോഗ്യം നിലനിര്‍ത്തുന്നതില്‍ ഉറക്കത്തിനുള്ള പങ്ക് വളരെ വലുതാണ്. ശരിയായ രീതിയിലുള്ള ഉറക്കം കിട്ടിയില്ലെങ്കില്‍, അത് ശാരീരികാരോഗ്യത്തിനും മാനസികാരോഗ്യത്തിനും ഒരുപോലെ ബാധിക്കാം. രോഗപ്രതിരോധ ശേഷി ദുര്‍ബലമാവുക, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, മാനസിക സമ്മര്‍ദ്ദം തുടങ്ങിയ പ്രശ്‌നങ്ങളൊക്കെ ഇതുമൂലമുണ്ടാകാം. പല കാരണങ്ങള്‍ക്കൊണ്ടും രാത്രിയില്‍ നല്ല ഉറക്കം ലഭിക്കാതെ വരാം. അതിനാല്‍ കാരണം കണ്ടെത്തി പരിഹാരം തേടുക.
രാത്രി നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കുന്ന ചില പഴങ്ങളെ പരിചയപ്പെടാം…
ഒന്ന്…
നേന്ത്രപ്പഴം ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയവ അടങ്ങിയ നേന്ത്രപ്പഴം രാത്രി കഴിക്കുന്നത് ശരീരത്തിലെ പേശികളെ വിശ്രമിക്കാന്‍ സഹായിക്കും.
രണ്ട്…
ചെറിയാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഉറക്കക്കുറവ് പരിഹരിക്കുന്ന മെലാറ്റോനിൻ എന്ന വസ്തു ചെറുപ്പഴത്തിൽ ധാരാളം ഉണ്ട്. അതിനാല്‍ രാത്രി ചെറി ജ്യൂസ് പതിവായി കുടിക്കുന്നത് നല്ല ഉറക്കത്തിന് സഹായിക്കും.
മൂന്ന്…
കിവിയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ സി, ഇ, പൊട്ടാസ്യം, ഫോളേറ്റ്, സെറാടോണിന്‍, ആന്‍റി ഓക്സിഡന്‍റുകള്‍ എന്നിവ കിവിയില്‍ അടങ്ങിയിരിക്കുന്നു. ഇവയുടെ ആന്‍റി ഓക്‌സിഡന്‍റിന്‍റ് കഴിവ് ഉറക്കത്തെ മെച്ചപ്പെടുത്താന്‍ സഹായിക്കും.
നാല്…
ഓറഞ്ചാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ഓറഞ്ച് കഴിക്കുന്നതും രാത്രി നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കും.
അഞ്ച്…
ആപ്പിളാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബറും മറ്റ് വിറ്റാമിനുകളും അടങ്ങിയ ആപ്പിള്‍ കഴിക്കുന്നത് രാത്രി ഉറക്കം കിട്ടാന്‍ ഗുണം ചെയ്യും.
ആറ്…
പപ്പായ ആണ് ആറാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ സി, ഇ, ഫോളേറ്റ്, പൊട്ടാസ്യം തുടങ്ങിയവ അടങ്ങിയ പപ്പായ രാത്രി കഴിക്കുന്നതും നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കും.
ഏഴ്…
പൈനാപ്പിളാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. മെലാറ്റോനിൻ, വിറ്റാമിന്‍ സി, മഗ്നീഷ്യം , ഫൈബര്‍ തുടങ്ങിയവ അടങ്ങിയ പൈനാപ്പിള്‍ കഴിക്കുന്നതും രാത്രി നല്ല ഉറക്കം കിട്ടാന്‍ സഹായിക്കും.
ശ്രദ്ധിക്കുക: വിദഗ്ധനായ ന്യൂട്രീഷനിസ്റ്റിന്റെയോ ആരോഗ്യവിദഗ്ധന്റെയോ ഉപദേശം തേടിയശേഷം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.