നിരവധി പോഷകഗുണങ്ങൾ അടങ്ങിയ എണ്ണയാണ് ഒലീവ് ഓയിൽ. ആരോഗ്യകരമായ ഫാറ്റി ആസിഡുകളും ശക്തമായ ആന്റിഓക്‌സിഡന്റുകളും ഇതിൽ അടങ്ങിയിട്ടുണ്ട്. ലിവ് ഓയിൽ ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്യുന്നത് നിരവധി ആരോഗ്യഗുണങ്ങൾ നൽകുന്നു. ഗുണകരമായ ഫാറ്റി ആസിഡുകൾക്ക് പുറമേ വിറ്റാമിൻ ഇ, കെ എന്നിവ ഒലീവ് ഓയിലിൽ അടങ്ങിയിട്ടുണ്ട്. ഇതോടൊപ്പം ഒലീവ് ഓയിലിൽ ശക്തമായ ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഈ ആന്റി ഓക്സിഡൻറുകൾ വിട്ടുമാറാത്ത രോഗങ്ങൾ വികസിപ്പിക്കാനുള്ള സാധ്യത കുറയ്ക്കും.