തിരുവനന്തപുരം: മണ്ണു കടത്തുകാരിൽനിന്നും കൈക്കൂലി വാങ്ങിയ പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. തിരുവല്ലം സ്റ്റേഷൻ എസ്എച്ച്ഒ സുരേഷ് വി.നായരെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.
അനധികൃതമായി മണ്ണ് ഖനനം നടത്തുന്നവരിൽനിന്നും സുരേഷ് കൈക്കൂലി വാങ്ങുന്നുണ്ടെന്നും കൈക്കൂലി നൽകാത്ത വാഹനങ്ങൾ അനധികൃതമായി സ്റ്റേഷനിൽ പിടിച്ചിടുന്നതായും കണ്ടെത്തിയിരുന്നു. കൈക്കൂലി നൽകുന്ന വാഹനങ്ങൾക്ക് ചെറിയ തുക പിഴ ചുമത്തി വിട്ടയയ്ക്കാറുണ്ട്. പൊതുജനത്തോടുള്ള പെരുമാറ്റം മോശമാണെന്നും പരാതി ലഭിച്ചതിനെത്തുടർന്നാണ് സസ്പെൻഷൻ.
ഒരു ദിവസം ശരാശരി 40ലേറെ ടിപ്പറുകളാണു തിരുവല്ലം സ്റ്റേഷൻ പരിധിയിൽ കുന്നിടിച്ചു നിലം നികത്തുന്നത്. ഒരു ലോറി ദിവസം കുറഞ്ഞതു 10,000 രൂപയാണു പടി നൽകേണ്ടത്. പുലർച്ചെ 4 മുതൽ 8 വരെ എത്ര ലോഡ് മണ്ണ് വേണമെങ്കിലും കൊണ്ടുപോകാം. ഇടനിലക്കാരുടെ സഹായത്തോടെയാണ് ഇടപാടുകൾ നടത്തിയിരുന്നത്.