• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

വെറും 5 ദിവസം, റെക്കോഡ് നേട്ടം സ്വന്തമാക്കി ത്രെഡ്സ്

by Web Desk 06 - News Kerala 24
July 11, 2023 : 10:19 am
in News, Tech
Reading Time: 1 min read
0
A A
0
ത്രെഡ്സിൽ ഒരു ദശലക്ഷം ഫോളോവേഴ്‌സിനെ സ്വന്തമാക്കി; ​ഗിന്നസ് റെക്കോ‍ർഡ് സ്വന്തം, മിസ്റ്റ‍ർ ബീസ്റ്റ് വൻ ഹിറ്റ്

100 ദശലക്ഷം ഉപയോക്താക്കളുമായി ത്രെഡ് ആപ്പ് മുന്നോട്ട്. ട്വിറ്ററിന് സമാനമായ മെറ്റയുടെ ആപ്പാണ് ത്രെഡ്. ഇൻസ്റ്റഗ്രാം അക്കൗണ്ടുമായി ബന്ധിപ്പിച്ചാണ് ആപ്പ് പ്രവർത്തിക്കുന്നത്. ദിവസം കഴിയുന്തോറും ആപ്പിൽ സൈൻ അപ്പ് ചെയ്യുന്ന ഉപയോക്താക്കളുടെ എണ്ണം വർദ്ധിച്ചുവരികയാണ്. 2.35 ബില്യണിലധികം പ്രതിമാസ സജീവ ഉപയോക്താക്കളുള്ള ഇൻസ്റ്റാഗ്രാമുമായി മെറ്റാ സേവനം ബന്ധിപ്പിച്ചതിനാലാണ് ത്രെഡിന് ഇത്രയധികം ഉപയോക്താക്കളെ സമ്പാദിക്കാൻ കഴിഞ്ഞതെന്നാണ് റിപ്പോർട്ടുകൾ.

ത്രെഡിൽ സൈൻ അപ്പ് ചെയ്യുന്ന ഉപയോക്താക്കളെ സൂചിപ്പിക്കാൻ ഇൻസ്റ്റാഗ്രാമിൽ താൽക്കാലിക “അക്കൗണ്ട് നമ്പറുകൾ” ചേർക്കുന്നുണ്ട്.   ഈ നമ്പറുകൾ കാലക്രമത്തിൽ ഉപയോക്താക്കൾക്ക് നൽകും.  ത്രെഡിൽ  എത്ര ഉപയോക്താക്കൾ സൈൻ അപ്പ് ചെയ്തിട്ടുണ്ട് എന്നത് അറിയാനും ഇത് സഹായിക്കും. ട്വിറ്ററിന് സമാനമായ ആപ്പെന്ന് പറയുന്നുണ്ടെങ്കിലും ട്വിറ്ററിലുള്ള പല ഫീച്ചറുകളും ഇവിടെ ലഭ്യമല്ല.സ്വകാര്യ സന്ദേശമയയ്‌ക്കൽ (DM-കൾ), ഹാഷ്ടാഗ് ഉപയോഗിച്ച് സെർച്ച് ചെയ്യുന്നത്  എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഗൂഗിൾ പ്ലേ സ്റ്റോർ വഴി ആൻഡ്രോയിഡിലെ ത്രെഡ്‌സ് ആപ്പിന്റെ ബീറ്റ പതിപ്പ് പരീക്ഷിക്കാനുമാവില്ല.

ഇൻസ്റ്റാഗ്രാമുമായി ലിങ്ക് ചെയ്തിരിക്കുന്നതിനാൽ ത്രെഡ് ആപ്പ് ഡീലിറ്റ് ചെയ്താൽ ഇൻസ്റ്റഗ്രാം അക്കൗണ്ടും ഡീലിറ്റാകും. ഇൻസ്റ്റാഗ്രാം മേധാവി ആദം മൊസേരി പറയുന്നതനുസരിച്ച്, ഉപയോക്താക്കൾക്ക് അവരുടെ ത്രെഡ്‌സ് അക്കൗണ്ടും ഇൻസ്റ്റഗ്രാമും വെവ്വേറെ ആക്കാനുള്ള പ്രവർത്തനത്തിലാണ് കമ്പനി . ഉപയോക്താക്കളുടെ എണ്ണത്തിൽ കമ്പനി റെക്കോർഡിട്ടു എങ്കിലും എത്ര പേർ ആപ്പിൽ സജീവമാകുമെന്നത് കണ്ടറിയേണ്ടിയിരിക്കുന്നു.

കഴിഞ്ഞ ദിവസം ട്വിറ്റർ ഏറ്റെടുത്തതിന് ശേഷം മസ്ക് പിരിച്ചുവിട്ട  ജീവനക്കാരെ ഫേസ്ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റ  ത്രെഡ്സിൽ നിയമിച്ചതായി ആരോപിച്ച് എലോൺ മസ്‌കിന്റെ അഭിഭാഷകൻ  രംഗത്തെത്തിയിരുന്നു. മെറ്റാ അതിന്റെ ത്രെഡ്‌സ് എന്ന ടെക്‌സ്‌റ്റ് അധിഷ്‌ഠിത ആപ്പ് പുറത്തിറക്കിയതിന് തൊട്ടുപിന്നാലെയാണ് ആരോപണങ്ങളുമായി അഭിഭാഷകൻ രംഗത്ത് വന്നത്. മസ്‌കിന്റെ അഭിഭാഷകൻ അലക്‌സ് സ്‌പിറോ, മെറ്റാ സിഇഒ മാർക്ക് സക്കർബർഗിന്  കത്ത് അയച്ചിരുന്നു.

കമ്പനി ഒരു “കോപ്പികാറ്റ്” ആപ്പ് സൃഷ്‌ടിക്കാനായി “ഡസൻ കണക്കിന് വരുന്ന മുൻ ട്വിറ്റർ ജീവനക്കാരെ” നിയോഗിച്ചിട്ടുണ്ടെന്നാണ് കത്തിൽ പറയുന്നത്. ഈ ജീവനക്കാരിൽ ചിലർക്ക് ഇപ്പോഴും ട്വിറ്ററിന്റെ വ്യാപാര രഹസ്യങ്ങളിലേക്കും രഹസ്യ വിവരങ്ങളിലേക്കും ആക്‌സസ് ഉണ്ടെന്നും അവർ ട്വിറ്റർ രേഖകളും ഇലക്ട്രോണിക് ഉപകരണങ്ങളും തെറ്റായി സൂക്ഷിച്ചിരിക്കാമെന്നും കത്തിൽ ആരോപിക്കുന്നു. ഇതുസംബന്ധിച്ച് ട്വിറ്റർ ഗുരുതരമായ ആശങ്കകളും പ്രകടിപ്പിച്ചിട്ടുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട മതിലിൽ ഇടിച്ചു; 10 പേർക്ക് പരിക്ക്, അപകടം കണ്ണൂരില്‍

Next Post

വീഴ്ചയ്ക്കൊടുവിൽ വിശ്രമിച്ച് സ്വർണവില; നിരക്ക് അറിയാം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വര്‍ണ്ണവില ; ഇന്നത്തെ വില അറിയാം

വീഴ്ചയ്ക്കൊടുവിൽ വിശ്രമിച്ച് സ്വർണവില; നിരക്ക് അറിയാം

തലമുടി വളരാന്‍ സിങ്ക് അടങ്ങിയ ഈ ഭക്ഷണങ്ങള്‍ മാത്രം കഴിച്ചാല്‍ മതി…

തലമുടി വളരാന്‍ സിങ്ക് അടങ്ങിയ ഈ ഭക്ഷണങ്ങള്‍ മാത്രം കഴിച്ചാല്‍ മതി...

‘ചാന്‍സലറെ മാറ്റാനുള്ള ബില്ലിനെ എതിര്‍ക്കും’, ബില്‍ പാസായാല്‍ ഉന്നതവിദ്യഭ്യാസ രംഗം തകരുമെന്ന് സതീശന്‍

ഫാ.യുജിൻ പെരേരയ്ക്കെതിരായ കേസ് പിൻവലിക്കണം.കേസെടുത്തത് തീരദേശ ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് പ്രതിപക്ഷ നേതാവ്

വൃക്കരോ​ഗിയുമായി പ്രണയം, കാറിലെ ലൈം​ഗികബന്ധം മരണത്തിലവസാനിച്ചു; വനിതാ നഴ്സിനെ പുറത്താക്കി

വൃക്കരോ​ഗിയുമായി പ്രണയം, കാറിലെ ലൈം​ഗികബന്ധം മരണത്തിലവസാനിച്ചു; വനിതാ നഴ്സിനെ പുറത്താക്കി

ഡിപിആറിൽ പറഞ്ഞ വേഗത്തിൽ ട്രെയിൻ ഓടിക്കാൻ പറ്റില്ല, സർക്കാർ തീരുമാനം പുനഃപരിശോധിക്കണം : ഇ ശ്രീധരൻ

'ആദ്യം സെമി സ്പീഡ് ട്രെയിൻ, പിന്നെ മതി ഹൈ സ്പീഡ് ട്രെയിൻ'; മാറ്റങ്ങൾ നിർദേശിച്ച് ഇ ശ്രീധരന്‍റെ റിപ്പോർട്ട്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021