• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഉപഭോക്താക്കളെപ്പോലെ സൂപ്പർ മാർക്കറ്റുകളിൽ കയറും, ലക്ഷ്യം വേറെ; കള്ളി പൊളിഞ്ഞപ്പോള്‍ ആക്രമിച്ച് ഓടാൻ ശ്രമം

by Web Desk 04 - News Kerala 24
July 26, 2023 : 9:34 pm
in Kerala, News
Reading Time: 1 min read
0
A A
0
ഉപഭോക്താക്കളെപ്പോലെ സൂപ്പർ മാർക്കറ്റുകളിൽ കയറും, ലക്ഷ്യം വേറെ; കള്ളി പൊളിഞ്ഞപ്പോള്‍ ആക്രമിച്ച് ഓടാൻ ശ്രമം

കൊച്ചി: ഉപഭോക്താവ് എന്ന വ്യാജേന സൂപ്പർ മാർക്കറ്റിൽ എത്തി മോഷണം നടത്തിയ അന്തർസംസ്ഥാന മോഷണ സംഘം പിടിയിൽ. മുംബൈ കല്യാൺ ഉല്ലാസ് നഗർ സ്വദേശികളായ മനീഷ് മക്യാജൻ (23), മെഹബൂബ് മുഹമ്മദ് ഷേക്ക് (24), അയാൻ മൊയ്തീൻ (26) എന്നിവരാണ് പിടിയിലായത്. എറണാകുളം മരടിലെ ഒരു സൂപ്പർ മാർക്കറ്റിൽ ആണ് സംഭവം. ഇവിടെ നടന്ന മോഷണവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്ത പൊലീസ് സംഘം സൂപ്പർ മാർക്കറ്റിൽ എത്തി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. സൂപ്പർമാർക്കറ്റിൽ എത്തിയ പ്രതികൾ ജീവനക്കാരുടെ കണ്ണ് വെട്ടിച്ച് ഗില്ലറ്റ് ഉള്‍പ്പെടെയുള്ള കമ്പനികളുടെ വിലപിടിപ്പുള്ള കാട്രീജുകൾ മോഷ്ടിച്ച് വസ്ത്രങ്ങളുടെയും മറ്റും ഉള്ളിലാക്കി കടത്തിക്കൊണ്ടു പോകുന്നതായി സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ മുൻപും പല തവണ ഇവിടെ സമാന രീതിയിൽ ഇവർ മോഷണം നടത്തിയതായി വ്യക്തമായി.

തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിൽ സംസ്ഥാനത്തെ വിവിധ മാളുകൾ കേന്ദ്രികരിച്ച്‌ സംഘം ഇത്തരം മോഷണം നടത്തിയതായി പൊലീസിന് വിവരം ലഭിച്ചു. ദൃശ്യങ്ങൾ പരിശോധിച്ചതിൽ ഈ മോഷണങ്ങളുടെ പിന്നിൽ മുംബൈ കേന്ദ്രീകരിച്ചുള്ള അന്തർസംസ്ഥാന മോഷണ സംഘം ആണെന്ന് മനസിലാക്കി പൊലീസ് സംഘം അന്വേഷണം നടത്തി വരികയായിരുന്നു. ഇതിനിടയിൽ പ്രതികൾ ഇടപ്പള്ളിയിലെ ഒരു സൂപ്പർമാർക്കറ്റിൽ സമാന രീതിയിൽ മോഷണം നടത്തുകയും അത് തടഞ്ഞ സെക്യൂരിറ്റി ജീവനക്കാരെ ആക്രമിച്ച് രക്ഷപെടുകയും ചെയ്തതായി പൊലീസിന് വിവരം ലഭിച്ചു.

പ്രതികൾ രക്ഷപെട്ട വാഹനം കേന്ദ്രീകരിച്ച് എറണാകുളം അസിസ്റ്റന്റ് കമ്മീഷ്ണർ രാജ്കുമാറിന്റെ നേതൃത്വത്തിലുളള ക്രൈം സ്ക്വാഡും മരട് പൊലീസും ചേർന്ന് അന്വേഷണം തുടങ്ങി. ഒടുവില്‍ കോഴിക്കോട് സിറ്റി പൊലീസിന്റെ സഹായത്തോടെ പ്രതികളെ കോഴിക്കോട് നിന്നാണ് പിടികൂടിയത്. കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തതിൽ സംസ്ഥാന വ്യാപകമായി മുൻപും നിരവധി തവണ സൂപ്പർ മാർക്കറ്റുകൾ കേന്ദ്രീകരിച്ച് സമാന രീതിയിൽ മോഷണം നടത്തിയിട്ടുള്ളതതായി ഇവര്‍ പറഞ്ഞു.

മോഷ്ടിച്ചെടുക്കുന്ന സാധനങ്ങള്‍ മുംബൈയിലേക്ക് കടത്തിയിട്ടുള്ളതായി പ്രതികൾ പൊലീസിന് മൊഴി നൽകി. മോഷണത്തിനായി ഉപയോഗിച്ച വാഹനവും വില കൂടിയ കാട്രിജുകളും കണ്ടെടുത്തിട്ടുണ്ട്. ഇവരുടെ കൂട്ടാളികൾക്കായി അന്വേഷണം ഊർജിതമാക്കി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ചൂരൽ കൊണ്ട് വിദ്യാർഥിനിയെ അടിച്ച അധ്യാപകനെതിരെ കേസ്: സസ്പെൻഷൻ

Next Post

യുഎഇയില്‍ മെര്‍സ് വൈറസ് സ്ഥിരീകരിച്ചു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
യുഎഇയില്‍ മെര്‍സ് വൈറസ് സ്ഥിരീകരിച്ചു

യുഎഇയില്‍ മെര്‍സ് വൈറസ് സ്ഥിരീകരിച്ചു

റബ്ബറിന് 300 രൂപ താങ്ങുവില: കേരളത്തിലെ കർഷകർക്ക് നിരാശ, വില വർധന പരിഗണനയിൽ ഇല്ലെന്ന് കേന്ദ്രം

റബ്ബറിന് 300 രൂപ താങ്ങുവില: കേരളത്തിലെ കർഷകർക്ക് നിരാശ, വില വർധന പരിഗണനയിൽ ഇല്ലെന്ന് കേന്ദ്രം

തൊഴില്‍ സമയം എട്ടു മണിക്കൂര്‍, അവധി വര്‍ധിപ്പിച്ചു; സുപ്രധാന പരിഷ്‌കരണങ്ങളുമായി ഒമാനില്‍ പുതിയ തൊഴില്‍ നിയമം

തൊഴില്‍ സമയം എട്ടു മണിക്കൂര്‍, അവധി വര്‍ധിപ്പിച്ചു; സുപ്രധാന പരിഷ്‌കരണങ്ങളുമായി ഒമാനില്‍ പുതിയ തൊഴില്‍ നിയമം

മുടികൊഴിച്ചിൽ‌ തടയാൻ മുട്ട കൊണ്ടുള്ള രണ്ട് തരം ഹെയർ പാക്കുകൾ

മുടികൊഴിച്ചിൽ‌ തടയാൻ മുട്ട കൊണ്ടുള്ള രണ്ട് തരം ഹെയർ പാക്കുകൾ

സഹപാഠിയുടെ സ്വകാര്യദൃശ്യം മൊബൈൽ ഫോണിൽ പകർത്തിയ കേസ്: മൂന്നു വിദ്യാർഥിനികൾക്കെതിരെ ​കേസെടു​ത്തു

സഹപാഠിയുടെ സ്വകാര്യദൃശ്യം മൊബൈൽ ഫോണിൽ പകർത്തിയ കേസ്: മൂന്നു വിദ്യാർഥിനികൾക്കെതിരെ ​കേസെടു​ത്തു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021