വിവിധ ചർമ്മ പ്രശ്നങ്ങൾ നിങ്ങളെ അലട്ടുന്നുണ്ടാകാം. മുഖത്തെ കരുവാളിപ്പ്, മുഖക്കുരുവിന്റെ പാട്, വരണ്ട ചർമ്മം എന്നിങ്ങനെ പലതരത്തിലുള്ള പ്രശ്നങ്ങൾ പലരിലും കണ്ട് വരുന്നുണ്ട്. മഴക്കാലം നമ്മുടെ ചർമ്മത്തിന് വളരെ സെൻസിറ്റീവ് ആണ്. ഈ സമയത്ത് പല ചർമ്മ സംരക്ഷണ ആശങ്കകളും ഉയർന്നുവരുന്നു. വൈറ്റ്‌ഹെഡ്‌സ്, ബ്ലാക്ക്‌ഹെഡ്‌സ്, ബാക്ടീരിയ, ഫംഗസ് അണുബാധകൾ, ചുവപ്പ് എന്നിവ മുതൽ ചുണങ്ങു വരെ നമ്മളിൽ പലരും പലതരം പ്രശ്‌നങ്ങൾ അഭിമുഖീകരിക്കുന്നു. ഈ സീസണൽ പ്രശ്നങ്ങളിൽ നിന്ന് നമ്മുടെ ചർമ്മത്തെ സംരക്ഷിക്കാൻ, ചില പ്രത്യേക ശ്രദ്ധ ആവശ്യമാണ്. ഇതിനായി പ്രകൃതിദത്ത ചേരുവകൾ ഉപയോഗിക്കാവുന്നതാണ്. കാരണം അവ ചർമ്മത്തിന് ദോഷമോ ഉണ്ടാക്കുന്നില്ല. ചർമ്മ സംരക്ഷണത്തിനായി ഈ ഫേസ് പാക്കുകൾ ഉപയോഗിക്കാം.
ഒന്ന്…
പുതിന-തൈര് ഫേസ് പാക്കാണ് ആദ്യത്തേത് എന്ന് പറയുന്നത്. പുതിനയിലടങ്ങിയിരിക്കുന്ന മെന്തോൾ ചർമ്മത്തെ തണുപ്പിക്കുന്നു. അതേസമയം തൈരിൽ അടങ്ങിയിരിക്കുന്ന ലാക്റ്റിക് ആസിഡ് ചർമ്മത്തെ പുറംതള്ളാൻ സഹായിക്കുന്നു. ഇത് സീസണൽ അണുബാധകളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കുന്നു. രണ്ട് ടീസ്പൂൺ പുതിന പേസ്റ്റും അൽപം തെെരും ചേർത്തും മുഖത്ത് പുരട്ടുന്നത് വരണ്ട ചർമ്മം അകറ്റാൻ സഹായിക്കും,
രണ്ട്…
ചന്ദനവും റോസ് വാട്ടറും ചേർത്തുള്ള ഫേസ് പാക്കാണ് മറ്റൊന്ന്. ചന്ദനം ചർമ്മത്തിന് തണുപ്പ് നൽകുകയും ചർമ്മത്തെ തിളക്കമുള്ളതാക്കുകയും ചെയ്യുന്നു. ഇത് ഫംഗസ് അണുബാധയിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കുകയും ചെയ്യുന്നു. റോസ് വാട്ടർ ചർമ്മത്തെ ജലാംശം നിലനിർത്തുന്നു. രണ്ട് ടീ സ്പൂൺ ചന്ദനപ്പൊടി അൽപം റോസ് വാട്ടർ ചേർത്ത് 15 മിനുട്ട് നേരം മുഖത്തിടുക. നന്നായി ഉണങ്ങിയ ശേഷം കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്.
മൂന്ന്…
ഓട്‌സും വേപ്പും കൊണ്ടുള്ള ഫേസ് പാക്ക് അടുത്തതായി. ഓട്സ് ചർമ്മത്തെ മോയ്സ്ചറൈസ് ചെയ്യുന്നു. ഓട്‌സ് കൊളാജൻ ഉൽപ്പാദനം വർദ്ധിപ്പിക്കാനും ചർമ്മത്തിന്റെ നിറം മെച്ചപ്പെടുത്താനും ചർമ്മത്തിലെ വീക്കം കുറയ്ക്കാനും സഹായിക്കുന്നു. വേപ്പ് അണുബാധകളിൽ നിന്ന് സംരക്ഷിക്കുന്നു. ഓട്സ് പൊടിച്ചതും അൽപം വേപ്പ് പേസ്റ്റും ചേർത്ത് പാക്ക് ഉണ്ടാക്കുക. 15 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ മുഖം കഴുകുക.