• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സർക്കാരിന് മാർക്കിടാൻ തൃക്കാക്കര : അഭിമാനപ്പോരിന് എൽഡിഎഫ്, സിൽവർ ലൈൻ പിടിച്ച് പ്രതിപക്ഷം

by Web Desk 04 - News Kerala 24
May 3, 2022 : 8:29 am
in Kerala, News
Reading Time: 1 min read
0
A A
0
സർക്കാരിന് മാർക്കിടാൻ തൃക്കാക്കര : അഭിമാനപ്പോരിന് എൽഡിഎഫ്, സിൽവർ ലൈൻ പിടിച്ച് പ്രതിപക്ഷം

തിരുവനന്തപുരം: ഒരു വര്‍ഷം പിന്നിട്ട രണ്ടാം പിണറായി സര്‍ക്കാരിനുള്ള മാര്‍ക്കിടലാകും തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്. സില്‍വര്‍ ലൈന്‍ തന്നെയായിരിക്കും ഉപതിരഞ്ഞെടുപ്പിലെ പ്രധാനപ്രചാരണ വിഷയം. ഒപ്പം പാലാരിവട്ടം പാലവും തൃക്കാക്കര നഗരസഭയിലെ തമ്മിലടിയുമൊക്കെ ഉപതിരഞ്ഞെടുപ്പ് ചര്‍ച്ച ചെയ്യും. പി.ടി. തോമസിന്‍റെ വിയോഗം ഉയര്‍ത്തുന്ന സഹതാപതരംഗവും തിരഞ്ഞെടുപ്പ് ഫലത്തില്‍ നിര്‍ണായകമാകും.

തൃക്കാക്കരയിലെ അങ്കത്തട്ടിലായിരിക്കും ഇനിയുള്ള ഒരു മാസം കേരള രാഷ്ട്രീയം കറങ്ങിത്തിരിയുക. രണ്ടാം പിണറായി സര്‍ക്കാര്‍ ഒരു വര്‍ഷം പിന്നിടുമ്പോഴാണ് ഉപതിരഞ്ഞെടുപ്പെത്തുന്നത്. പിണറായി വിജയന്‍റെ സ്വപ്നപദ്ധതിയായ സില്‍വര്‍ലൈനായിരിക്കും തൃക്കാക്കരയിലെ പ്രചാരണത്തിന് ഗതിവേഗം നല്‍കുക. സില്‍വര്‍ ലൈന്‍ പദ്ധതിയുടെ അപ്രായോഗികത ഉയര്‍ത്തിക്കാട്ടിയായിരിക്കും കോണ്‍ഗ്രസ് മണ്ഡലം നിലനിര്‍ത്താനിറങ്ങുക. ജനങ്ങളെ വെല്ലുവിളിച്ചുള്ള പദ്ധതി നടത്തിപ്പും പ്രതിപക്ഷം ചര്‍ച്ചയാക്കും. എന്നാല്‍ സില്‍വര്‍ ലൈന്‍ സ്റ്റേഷന്‍ വരുന്ന മണ്ഡലമെന്നതും, പദ്ധതിയുടെ പേരില്‍ മണ്ഡലത്തിലെ ഒരു വീടുപോലും ഒഴിപ്പിക്കേണ്ടി വരില്ല എന്നതും അനുകൂലഘടകമായി സിപിഎം കാണുന്നു.

കഴിഞ്ഞ തിരഞ്ഞെടുപ്പിലേത് പോലെ പ്രചാരണം ഇത്തവണയും പാലാരിവട്ടം പാലം കയറുമെന്ന് ഉറപ്പ്. അന്വേഷണം പൂര്‍ത്തിയായി ഒരു കൊല്ലം പിന്നിട്ടിട്ടും കുറ്റപത്രത്തിന് സര്‍ക്കാര്‍ അനുമതി നല്‍കാത്തത് ഇടതുപക്ഷത്തിന് വിശദീകരിക്കേണ്ടിവരും. ഒപ്പം മണ്ഡലത്തിന്‍റെ ഹൃദയത്തിലെ പാലം പൊളിച്ചുപണിയേണ്ടവന്ന സാഹചര്യം ഇക്കുറിയും യുഡിഎഫിനെ വേട്ടയാടും. യുഡിഎഫ് ഭരിക്കുന്ന തൃക്കാക്കര നഗരസഭയിലെ ഭരണപ്രതിപക്ഷ പോര് ഉപതിരഞ്ഞെടുപ്പിലേക്കും വ്യാപിക്കും. നഗരസഭയിലെ അഴിമതിആരോപണങ്ങളും വൈസ് ചെയര്‍മാന്റെ മകന്‍ ഉള്‍പ്പെട്ട സ്വര്‍ണക്കടത്തുകേസും എല്‍ഡിഎഫ് പ്രചാരണായുധമാക്കും. എങ്ങുമെത്താത്ത പ്രളയദുരിതാശ്വാസത്തട്ടിപ്പ് അന്വേഷണം കോണ്‍ഗ്രസും എടുത്തുപോയോഗിക്കും കഴിഞ്ഞ തിരഞ്ഞെടുപ്പിലെ തോല്‍വിയുടെ പേരില്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗത്തെയും ഏരിയ സെക്രട്ടറിയെയും പാര്‍ട്ടിക്ക് പുറത്താക്കിയ സിപിഎമ്മിന് ഇത്തവണ ജയിക്കേണ്ടത് അഭിമാന പ്രശ്നമാണ്. ഇത്തവണകൂടി തോറ്റാല്‍ നേതാക്കള്‍ക്കെതിരെ അച്ചടക്ക നടപടിയെടുത്തത് എന്തിനെന്ന് സംസ്ഥാന നേതൃത്വം മറുപടി പറയേണ്ടി വരും. 2021ല്‍ പതിനാലായിരത്തോളം വോട്ട് പിടിച്ച ട്വന്‍റി 20ക്കൊപ്പം ആം ആദ്മി പാര്‍ട്ടി കൂടി ചേരുന്നതോടെ തൃക്കാക്കരയില്‍ ഇത്തവണ പോരുമുറുകും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഇന്ന് വയനാട്ടിൽ ; ആദിവാസി ഊരുകൾ സന്ദർശിക്കും

Next Post

‘പി.സി. ജോർജിന് ജാമ്യം അനുവദിച്ചത് ചട്ടപ്രകാരമല്ല ’ ; അപ്പീലിനൊരുങ്ങി പ്രോസിക്യൂഷൻ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
‘പി.സി. ജോർജിന് ജാമ്യം അനുവദിച്ചത് ചട്ടപ്രകാരമല്ല ’ ; അപ്പീലിനൊരുങ്ങി പ്രോസിക്യൂഷൻ

‘പി.സി. ജോർജിന് ജാമ്യം അനുവദിച്ചത് ചട്ടപ്രകാരമല്ല ’ ; അപ്പീലിനൊരുങ്ങി പ്രോസിക്യൂഷൻ

വാഹനാപകട ഇൻഷുറൻസ് തട്ടിപ്പ്; തിരുവനന്തപുരത്ത് മാത്രം 300 ൽ അധികം വ്യാജ കേസുകളെന്ന് കണ്ടെത്തൽ

വാഹനാപകട ഇൻഷുറൻസ് തട്ടിപ്പ്; തിരുവനന്തപുരത്ത് മാത്രം 300 ൽ അധികം വ്യാജ കേസുകളെന്ന് കണ്ടെത്തൽ

ഈ യുദ്ധത്തിൽ വിജയികളില്ല, ഇന്ത്യ ലോകസമാധാനത്തിനൊപ്പം: നരേന്ദ്ര മോദി

ഈ യുദ്ധത്തിൽ വിജയികളില്ല, ഇന്ത്യ ലോകസമാധാനത്തിനൊപ്പം: നരേന്ദ്ര മോദി

ജനശതാബ്ദിക്കു പകരം വന്ദേഭാരത് വന്നേക്കും

ജനശതാബ്ദിക്കു പകരം വന്ദേഭാരത് വന്നേക്കും

രാജ്യത്ത് കൊവിഡ് രോ​ഗികളുടെ എണ്ണത്തിൽ വർധന ; ടിപിആർ ഒരു ശതമാനത്തിന് മുകളിൽ

രാജ്യത്ത് കൊവിഡ് രോ​ഗികളുടെ എണ്ണത്തിൽ വർധന ; ടിപിആർ ഒരു ശതമാനത്തിന് മുകളിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021