• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മധ്യപ്രദേശിൽ മലയാളി വിദ്യാർഥികൾ സഞ്ചരിച്ച ബസ് മറിഞ്ഞു; ക്ലീനർ മരിച്ചു, 7 പേർക്ക് പരുക്ക്

by Web Desk 04 - News Kerala 24
February 19, 2023 : 1:38 pm
in Kerala, News
0
A A
0
മധ്യപ്രദേശിൽ മലയാളി വിദ്യാർഥികൾ സഞ്ചരിച്ച ബസ് മറിഞ്ഞു; ക്ലീനർ മരിച്ചു, 7 പേർക്ക് പരുക്ക്

തൃശൂർ ∙ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ അധ്യാപക–വിദ്യാർഥിസംഘം സഞ്ചരിച്ച ബസ് മധ്യപ്രദേശിലെ റായ്പുരയിൽ അപകടത്തിൽപ്പെട്ടു മറിഞ്ഞ് 2 അധ്യാപകരും 5 വിദ്യാർഥികളുമടക്കം 7 പേർക്കു പരുക്ക്. ബസിന്റെ ക്ലീനർ സംഭവസ്ഥലത്തു മരിച്ചു. തലയ്ക്കു ഗുരുതര പരുക്കേറ്റ അവസാന വർഷ ബിഎസ്‍സി ജിയോളജി വിദ്യാർഥി എഡ്വേർഡ് ബെൻ മാത്യുവിനെ (20) കട്ട്നി സിറ്റി ജില്ലാ ആശുപത്രിയിലും തുടർന്ന് ജബൽപൂർ സ്പെഷൽറ്റി ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരുക്കേറ്റ ആർ. തരുൺ, ടി.വി. ശ്വേത എന്നീ അധ്യാപകരും 4 വിദ്യാർഥികളും റായ്പുര ആശുപത്രി, ഡാമോ മിഷൻ ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ ചികിത്സ തേടി.

അപകടത്തിൽപ്പെട്ടവർക്ക് ചികിത്സയടക്കം എല്ലാ സൗകര്യങ്ങളും ലഭ്യമാക്കിയിട്ടുണ്ടെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ആർ.ബിന്ദു അറിയിച്ചു. അപകടം നടന്ന കട്നിയിലെ ജില്ലാ മജിസ്‌ട്രേട്ടിന്റെ മേൽനോട്ടത്തിൽ പാണ പൊലീസ് സൂപ്രണ്ട് നേരിട്ടുതന്നെ കാര്യങ്ങൾ ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കിയിട്ടുണ്ട്. സാരമായ പരുക്കെന്നു പറയാവുന്ന രണ്ടുപേരും ഏറ്റവും മികച്ച ചികിത്സാസൗകര്യമുള്ള ആശുപത്രികളിലാണ്. തലയ്ക്കു പരുക്കുള്ള ഒരു വിദ്യാർത്ഥിയെ സിടി സ്കാൻ, ശസ്ത്രക്രിയ സൗകര്യങ്ങളുള്ള ജബൽപൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ബാക്കി മിക്കവർക്കും പ്രഥമ ശുശ്രൂഷ മാത്രമേ നൽകേണ്ടി വന്നിട്ടുള്ളൂ.

അപകടം നടന്ന ജില്ലയുടെ ചുമതലയുള്ള മന്ത്രി ആശുപത്രി സന്ദർശിച്ച് വേണ്ട നിർദേശങ്ങൾ ചികിത്സാകാര്യത്തിൽ നൽകിയിട്ടുണ്ട്. സർക്കാർ വേണ്ടതെല്ലാം ചെയ്യുന്നുണ്ട്. നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നുണ്ട്. രക്ഷിതാക്കളും സഹപാഠികളും ഒരു നിലക്കും ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി ബിന്ദു പറഞ്ഞു.

ഭോപ്പാലിൽ നിന്നു 310 കിലോമീറ്ററകലെ പന്നാ ജില്ലയിലെ റായ്പുരയിൽ ഗുവാ കേഡ എന്ന സ്ഥലത്ത് ശനിയാഴ്ച രാത്രി 7.15ഓടെയാണ് സംഭവം. ബിഎസ്‌സി ജിയോളജി വിഭാഗത്തിലെ 4 അധ്യാപകരും 60ലേറെ വിദ്യാർഥികളുമാണ് സംഘത്തിലുള്ളത്. 14നു ട്രെയിനിൽ തൃശൂരിൽ നിന്നു പുറപ്പെട്ട സംഘം ഫീൽഡ് സർവേയ്ക്കായി ജബൽപൂരിലെ ഖനികൾ സന്ദർശിക്കാനായി സാഗറിൽ നിന്നു കട്നിയിലേക്കു 2 ബസുകളിലാണ് പുറപ്പെട്ടത്.

ഖനി മേഖലയായതിനാൽ വളവും തിരിവുമേറിയ റോഡിൽ അപകടകരമായെത്തിയ ബൈക്കിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചതിനിടെ ബസ് മറിയുകയായിരുന്നുവെന്നാണു പ്രാഥമിക വിവരം. റോഡിൽ നിന്നു തെന്നിമാറി താഴ്ചയിലേക്കു പതിച്ച ബസിന്റെ ക്ലീനർ സംഭവസ്ഥലത്തു തന്നെ മരിച്ചു. മുന്നിൽ സഞ്ചരിച്ച ബസ് ആണു മറിഞ്ഞത്. സംഭവം നടന്നയുടൻ ഇരു ബസുകളിലെയും ഡ്രൈവർമാർ ഓടിരക്ഷപ്പെട്ടു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘പാർട്ടി പരിശോധിക്കും, ആകാശ് തില്ലങ്കേരിക്ക് സിപിഎമ്മുമായി ബന്ധമില്ല’: കെകെ ശൈലജ

Next Post

ചലച്ചിത്ര പ്രവർത്തകരുടെ വീടുകളിൽ ഐടി റെയ്ഡ്; രേഖകളുടെ പരിശോധന തുടങ്ങി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ചലച്ചിത്ര പ്രവർത്തകരുടെ വീടുകളിൽ ഐടി റെയ്ഡ്; രേഖകളുടെ പരിശോധന തുടങ്ങി

ചലച്ചിത്ര പ്രവർത്തകരുടെ വീടുകളിൽ ഐടി റെയ്ഡ്; രേഖകളുടെ പരിശോധന തുടങ്ങി

മദ്യനയക്കേസ്: സിസോദിയയ്ക്ക് ഒരാഴ്ച സമയം അനുവദിച്ച് സിബിഐ; ഭയമെന്ന് ബിജെപി

മദ്യനയക്കേസ്: സിസോദിയയ്ക്ക് ഒരാഴ്ച സമയം അനുവദിച്ച് സിബിഐ; ഭയമെന്ന് ബിജെപി

‘മയക്കുമരുന്ന് ആദ്യം സൗജന്യമായി തന്നു; പിന്നീട് കാരിയറാകാൻ പറഞ്ഞു’; ഒമ്പതാം ക്ലാസുകാരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

'മയക്കുമരുന്ന് ആദ്യം സൗജന്യമായി തന്നു; പിന്നീട് കാരിയറാകാൻ പറഞ്ഞു'; ഒമ്പതാം ക്ലാസുകാരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

സ്ത്രീധനത്തിന്റെ പേരിൽ യുവതിയെ മർദിച്ച സംഭവം; ഭർത്താവിനും ബന്ധുക്കൾക്കും എതിരെ കേസ്

സ്ത്രീധനത്തിന്റെ പേരിൽ യുവതിയെ മർദിച്ച സംഭവം; ഭർത്താവിനും ബന്ധുക്കൾക്കും എതിരെ കേസ്

രാത്രിയിൽ കിടക്കാൻ പോകുന്നതിന് മുമ്പായി കുതിര്‍ത്ത നാല് അണ്ടിപ്പരിപ്പ് കഴിച്ചാല്‍…

രാത്രിയിൽ കിടക്കാൻ പോകുന്നതിന് മുമ്പായി കുതിര്‍ത്ത നാല് അണ്ടിപ്പരിപ്പ് കഴിച്ചാല്‍...

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021