• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

തുമ്പിക്കൈ ഉയ‍ർത്തി കൊമ്പന്മാർ; ഭ​ഗവതിമാ‍ർ ഉപചാരം ചൊല്ലി പിരിഞ്ഞു, പകൽവെടിക്കെട്ടോടെ തൃശൂർപൂരത്തിന് പരിസമാപ്തി

by Web Desk 06 - News Kerala 24
May 1, 2023 : 2:10 pm
in Kerala, News
0
A A
0
തുമ്പിക്കൈ ഉയ‍ർത്തി കൊമ്പന്മാർ; ഭ​ഗവതിമാ‍ർ ഉപചാരം ചൊല്ലി പിരിഞ്ഞു, പകൽവെടിക്കെട്ടോടെ തൃശൂർപൂരത്തിന് പരിസമാപ്തി

തൃശൂർ : അങ്ങനെ അവസാന ചടങ്ങും തീ‍ർന്ന് 36 മണിക്കൂർ നീണ്ട തൃശൂർ പൂരത്തിന് പരിസമാപ്തിയായി. തിരുവമ്പാടി പാറമേക്കാവ് ഭ​ഗവതിമാ‍ർ ഉപചാരം ചൊല്ലി പിരിഞ്ഞതോടെ ഈ വർഷത്തെ പൂരച്ചടങ്ങുകൾ അവസാനിച്ചു. ഇനി അടുത്ത വർഷത്തെ പൂരാഘോഷത്തിനുള്ള കാത്തിരിപ്പാണ്.  2024 ഏപ്രിൽ 19നാണ് അടുത്ത വർ‌ഷത്തെ തൃശൂ‍ർ പൂരം. അക്ഷരാർത്ഥത്തിൽ ജനസാ​ഗരം തന്നെയാണ് തേക്കിൻകാട് മൈതാനത്തിൽ ഇന്നലെ മുതൽ കാണാനുണ്ടായിരുന്നത്.

തിരുവമ്പാടി ചന്ദ്രശേഖരന്റെ ശിരസ്സിലേറിയാണ് തിരുവമ്പാടി ഭ​ഗവതി എഴുന്നള്ളിയത്. എർണാകുളം ശിവകുമാറിന്റെ ശിരസ്സിലേറി പാറമേക്കാവ് ഭ​ഗവതിയും എഴുന്നള്ളി. വടക്കും നാഥനെ കണ്ട് വണങ്ങിയ ശേഷം പടിഞ്ഞാറെ നടയിലൂടെയാണ് ചന്ദ്രശേഖരൻ ശ്രീമൂല സ്ഥാനത്തെത്തിയത്. ഇതേസമയം നടുവിലാൽ ​ഗണപതിയെ വലംവച്ച് ശിവകുമാറും ശ്രീമൂലസ്ഥാനത്തെത്തി. തുട‍ർന്നാണ് തൃശൂ‍ർ പൂരത്തിന്റെ ഏറ്റവും മനോ​ഹരമായ കാഴ്ചയായ ഇരു ആനകളും തുമ്പിക്കൈ ഉയർത്തി പരസ്പരം ഉപചാരം ചൊല്ലി.

എട്ട് മണിക്കാണ് എഴുന്നള്ളിപ്പ് തുടങ്ങിയത്. പാറമേക്കാവ് വിഭാ​ഗത്തിന്റെ എഴുന്നള്ളിപ്പ് മണികണ്ഠനാൽ ഭാ​ഗത്തുനിന്ന് തുടങ്ങി. 15 ആനകളാണ് നിരന്നത്. കിഴക്കൂട്ട് അനിയൻമാരാരുടെ നേതൃത്വത്തിലുള്ള മേളാരവും ഒപ്പം കുടമാറ്റവും നടന്നു. ഇന്നലെ നടന്ന കുടമാറ്റത്തിന്റെ ചെറിയ രൂപമായിരുന്നു ഇന്ന് നടന്നത്.

നായ്ക്കനാൽ ഭാ​ഗത്തുനിന്ന് തിരുവമ്പാടി വിഭാ​ഗത്തിന്റെ എഴുന്നള്ളിപ്പും തുടങ്ങി. 14 ആനകൾ അണി നിരന്നു. ചേരാനെല്ലൂ‍ർ ശങ്കരൻകുട്ടി മാരാരുടെ നേതൃ‍ത്വത്തിൽ മേളം നടന്നു. ഇരുഭാ​ഗത്തും അതിമനോഹര മേളവും കുടമാറ്റവും നടന്നു. ഇന്നലത്തെ തിരക്കിലേക്ക് വരാനാകാത്തവരാണ് കൂടുതലും ഇന്നെത്തിയത്. സ്ത്രീകൾ ഏറെ എത്തുന്നത് ഇന്നാണ് എന്നതിനാൽ തന്നെ സ്ത്രീകളുടെ പൂരം എന്നുകൂട് ഇന്നത്തെ പകൽപ്പൂരത്തിനുണ്ട്. ഉപചാരം ചൊല്ലി പിരിഞ്ഞ ശേഷം പകൽ വെടിക്കെട്ടോടെ ഇക്കൊല്ലത്തെ പൂരം അവസാനിക്കും. അതിന് ശേഷം പൂരക്കഞ്ഞിയും കുടിച്ചായിരിക്കും ദേശക്കാരെല്ലാം തേക്കിൻകാട് മൈതാനിയിൽ നിന്ന് പിരിഞ്ഞുപോകുക.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘ആവിഷ്കാര സ്വതന്ത്ര്യത്തിന്‍റെ പേരിൽ വർഗീയത’, കേരള സ്റ്റോറിയും കക്കുകളി നാടകവും അനുവദിക്കരുത്: കെ മുരളീധരൻ

Next Post

ഛത്തീസ്ഗഡിൽ ബിജെപിക്ക് അപ്രതീക്ഷിത പ്രഹരം, മുൻ സംസ്ഥാന അധ്യക്ഷൻ കോൺഗ്രസിൽ, സ്വീകരിച്ച് മുഖ്യമന്ത്രി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഛത്തീസ്ഗഡിൽ ബിജെപിക്ക് അപ്രതീക്ഷിത പ്രഹരം, മുൻ സംസ്ഥാന അധ്യക്ഷൻ കോൺഗ്രസിൽ, സ്വീകരിച്ച് മുഖ്യമന്ത്രി

ഛത്തീസ്ഗഡിൽ ബിജെപിക്ക് അപ്രതീക്ഷിത പ്രഹരം, മുൻ സംസ്ഥാന അധ്യക്ഷൻ കോൺഗ്രസിൽ, സ്വീകരിച്ച് മുഖ്യമന്ത്രി

മുന്നാക്ക സംവരണം : ഈ വര്‍ഷം നിലവിലെ നിബന്ധന ബാധകമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

മുസ്ലിം ലീഗിന് ആശ്വാസം; ലീഗ് ഉൾപ്പടെയുള്ള പാർട്ടികളെ നിരോധിക്കണമെന്ന ഹർജി തള്ളി

‘ബാർ കോഴക്കേസ് സിബിഐ അന്വേഷിക്കട്ടെ,പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു’യാഥാർത്ഥ്യം എല്ലാവരും അറിയണമെന്ന് ബിജു രമേശ്

'ബാർ കോഴക്കേസ് സിബിഐ അന്വേഷിക്കട്ടെ,പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു'യാഥാർത്ഥ്യം എല്ലാവരും അറിയണമെന്ന് ബിജു രമേശ്

‘ആവിഷ്കാര സ്വാതന്ത്ര്യത്തിൽ സിപിഎമ്മിന് ഇരട്ടത്താപ്പ് ,കക്കുകളിക്ക് ഒരു നിയമം,കേരള സ്റ്റോറിക്ക് മറ്റൊരു നിയമം’

'ആവിഷ്കാര സ്വാതന്ത്ര്യത്തിൽ സിപിഎമ്മിന് ഇരട്ടത്താപ്പ് ,കക്കുകളിക്ക് ഒരു നിയമം,കേരള സ്റ്റോറിക്ക് മറ്റൊരു നിയമം'

ലിയോണല്‍ മെസി ‘അരങ്ങേറിയ’ തൃശൂര്‍ പൂരം ലോക ശ്രദ്ധയിലേക്ക്! ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ലിയോണല്‍ മെസി 'അരങ്ങേറിയ' തൃശൂര്‍ പൂരം ലോക ശ്രദ്ധയിലേക്ക്! ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021