കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്ക് ലഭിക്കേണ്ട വോട്ടുകള്‍ യുഡിഎഫ് സ്ഥാനാർഥി ഉമ തോമസിനു ലഭിച്ചെന്ന് പി.സി. ജോർജ്. തൃക്കാക്കരയിൽ ബിജെപിക്ക് അടിത്തറയില്ലെന്നും ഉമയുടെ വിജയം സതീശന്‍റെ മാത്രം മിടുക്കല്ലെന്നും പി.സി. ജോർജ് പറഞ്ഞു. എൻഡിഎയ്ക്ക് ന്യായമായും ലഭിക്കേണ്ട വോട്ടുകൾ പോലും ഉമാ തോമസിനു പോകാൻ കാരണം പിണറായി വിരുദ്ധത കൊണ്ടാണെന്നും പി.സി. ജോർജ് പറഞ്ഞു.
തൃക്കാക്കരയിൽ പിണറായി വിരുദ്ധ തരംഗം ആഞ്ഞടിച്ചുവെന്നും പിണറായി വിജയൻ രാജിവച്ചു പുറത്തു പോകണമെന്നും ജോർജ് പറഞ്ഞു. മണ്ഡലത്തിൽ ഇതുവരെയുള്ള ഏറ്റവും വലിയ ഭൂരിപക്ഷമാണ് ഉമ നേടിയത്. 2011ൽ ബെന്നി ബഹനാൻ നേടിയ 22,406 വോട്ടിന്റെ ഭൂരിപക്ഷം ഉമ മറികടന്നു.