തിരുവനന്തപുരം: ടിപി ചന്ദ്രശേഖരൻ വധം രാഷ്ട്രീയ കൊലപാതകമാണെന്ന് വ്യക്തമാണെന്ന് കെകെ രമ പറഞ്ഞു. ഹൈക്കോടതി വിധിയിലൂടെ ടിപി വധം രാഷ്ട്രീയ കൊലപാതകമാണെന്ന് വ്യക്തമായിരിക്കുകയാണെന്നും വിധി സ്വാഗതം ചെയ്തതിലൂടെ സിപിഎം പങ്ക് എംവി ഗോവിന്ദൻ സമ്മതിക്കുകയാണെന്നും കെക രമ വ്യക്തമാക്കി. ടിപി വധക്കേസിലെ ഉന്നത തല ഗൂഡാലോചന അന്വേഷിക്കാൻ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. മടിയിൽ കനമില്ലെങ്കില്‍ അന്വേഷണം നടത്തണം.കോഴിക്കോടുള്ള ടിപിയെ കൊല്ലാൻ കണ്ണൂരില്‍നിന്ന് ആളെത്തി. ഇത് സിപിഎം ആസൂത്രണത്തിന് തെളിവാണ് ടിപി ചന്ദ്രശേഖരൻ വധക്കേസ് വിഎസ് അച്യുതാനന്ദനുമുള്ള സിപിഎമ്മിന്‍റെ താക്കീതാണെന്നും കെകെ രമ ആരോപിച്ചു. വധഗൂഢാലോചന കേസില്‍ ഫോണ്‍ വിവരങ്ങളില്‍ അടക്കം തെളിവുകള്‍ കിട്ടാൻ സിബിഐ അന്വേഷണം വേണം.സിബിഐ അന്വേഷണത്തിനായി ശ്രമം തുടരുകയാണെന്നും കെകെ രമ പറഞ്ഞു.