• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

വന്യജീവി ആക്രമണം: മലയോര ജനതക്ക് ഇൻഷൂറൻസ് ഏർപ്പെടുത്താൻ ഹൈകോടതിയെ സമീപിക്കും -സി.എം.പി

by Web Desk 04 - News Kerala 24
February 20, 2024 : 9:50 pm
in Kerala, News
0
A A
0
വന്യജീവി ആക്രമണം: മലയോര ജനതക്ക് ഇൻഷൂറൻസ് ഏർപ്പെടുത്താൻ ഹൈകോടതിയെ സമീപിക്കും -സി.എം.പി

കോഴിക്കോട്: മലയോര മേഖലയിലെ മനുഷ്യജീവനുകൾ വന്യമൃഗ ആക്രമണ ഭീഷണി നേരിടുന്ന സാഹചര്യത്തിൽ സർക്കാർതലങ്ങളിൽ ശക്തമായ പ്രതിരോധ നടപടികൾ ഉണ്ടാകണമെന്നാവശ്യ​​പ്പെട്ട് കോഴിക്കോട് സി.എം.പി ജില്ലാ കമ്മിറ്റി സായാഹ്ന ധർണ നടത്തി. ധർണ സി.എം.പി സംസ്ഥാന സെക്രട്ടറി സി.എൻ. വിജയകൃഷ്ണൻ ഉദ്ഘാടനം ചെയ്‌തു. കേരളത്തിലെ മലയോര ഗ്രാമ പഞ്ചായത്തുകളിലെ ജനങ്ങളെ ഇൻഷുർ ഏർപ്പെടുത്തണമെന്ന് വിജയകൃഷ്ണൻ ആവശ്യപ്പെട്ടു. വന്യമൃഗങ്ങളുടെ ആക്രമണത്തിൽ മരിച്ചവർക്ക് ഒരു കോടി രൂപയും പരിക്കേറ്റവർക്ക് 50 ലക്ഷം രൂപയും അനുവദിക്കണം. ഇതിനായി മലയോര ഗ്രാമപഞ്ചായത്തുകളിലെ മുഴുവൻ ജനങ്ങളെയും ഇൻഷൂർ ചെയ്യണം. മരിച്ചവർക്ക് ഒരു കോടി രൂപ കൊടുക്കുന്നത് പ്രായ മാനദണ്ഡമാക്കിയായിരിക്കണം.

പരിക്കേറ്റവർക്ക് നിർബന്ധമായും 50 ലക്ഷം രൂപ കൊടുക്കുകയും പരിക്കി​െൻറ ഗുരുതരാവസ്ഥ മനസിലാക്കി, തുക നിർണയിക്കണം. ഇത് നിർണയിക്കാൻ ഹൈകോടതി ജഡ്‌ജിയുടെ കേഡറിലുള്ള ട്രിബ്യൂണൽ രൂപവൽകരിക്കണം. ഇതിനുള്ള ഫണ്ട് കേന്ദ്ര സംസ്ഥാന സർക്കാരും അതാതു ഗ്രാമപഞ്ചായത്തുകളും കണ്ടെത്തണം എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ ആവശ്യങ്ങൾ ഉന്നയിച്ചു​കൊണ്ട് മാർച്ച് 11 ന് ഹൈകോടതിയെ സമീപിക്കാൻ സി.എം.പി തീരുമാനിച്ചിരിക്കുകയാണ്. ഈ വിഷയത്തിൽ വേണ്ടി വന്നാൽ സുപ്രീം കോടതി വരെ പോകും.

വയനാട്ടിലെ വെള്ളുവാടിയിലെ കടുവ ആക്രമിച്ച കരുണാകരൻ എന്നാൾക്കും 10,000 രൂപയും വെള്ളുവാടിയിൽ തന്നെ ഉള്ള സജിൽ എന്ന ചെറുപ്പക്കാരന് ഒരു ലക്ഷം രൂപയും പനമരത്തെ വിജയന്റെ മകൻ ശരത്തിന് 10,000 രൂപയും ഈ വരുന്ന മാർച്ച് ആറിന് വീടുകളിൽ സി.എം.പി പ്രവർത്തകരെത്തി കൈമാറും. വൈകുന്നേരം വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സുൽത്താൻ ബത്തേരി ടൗണിൽ സായാഹ്ന ധർണ സംഘടിപ്പിക്കും.

സംസ്ഥാന കമ്മിറ്റി അംഗം എൻ.പി. അബ്ദുൾ ഹമീദ് അധ്യക്ഷത വഹിച്ചു. കോഴിക്കോട് ജില്ല സെക്രട്ടറി പി. ബാലഗംഗാധരൻ സ്വാഗതം പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ജി. നാരായണൻകുട്ടി മാഷ്, അഷ്റഫ് മണക്കടവ്, അഷ്റഫ് കായക്കൽ, മഹിളാ ഫെഡറേഷൻ കോഴിക്കോട് ജില്ല പ്രസിഡന്റ് സുനിത പാലാട്ട് എന്നിവർ സംസാരിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ചാലിൽ മൊയ് ദീൻകോയ നന്ദി പറഞ്ഞു

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കനാലില്‍ വീണ് രണ്ടര വയസുകാരൻ മരിച്ചു

Next Post

ചേർത്തലയിൽ യുവതിയെ നടുറോഡിൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തിക്കൊന്ന സംഭവത്തിൽ ഭർത്താവും മരിച്ചു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ചേർത്തലയിൽ യുവതിയെ നടുറോഡിൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തിക്കൊന്ന സംഭവത്തിൽ ഭർത്താവും മരിച്ചു

ചേർത്തലയിൽ യുവതിയെ നടുറോഡിൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തിക്കൊന്ന സംഭവത്തിൽ ഭർത്താവും മരിച്ചു

മഹാരാജാസിൽ വീണ്ടും സംഘർഷം; കോളജ് അടച്ചു

മഹാരാജാസിൽ വീണ്ടും സംഘർഷം; കോളജ് അടച്ചു

ആശുപത്രിയിൽ പോകാതെ വീട്ടിൽ പ്രസവിച്ചു, പിന്നാലെ രക്തസ്രാവം; തലസ്ഥാനത്ത് അമ്മയും കുഞ്ഞും മരിച്ചു

ആശുപത്രിയിൽ പോകാതെ വീട്ടിൽ പ്രസവിച്ചു, പിന്നാലെ രക്തസ്രാവം; തലസ്ഥാനത്ത് അമ്മയും കുഞ്ഞും മരിച്ചു

മലപ്പുറത്ത് ഫുട്‌ബോള്‍ മത്സരത്തിനിടെ കൂട്ടത്തല്ല്; 15 പേര്‍ക്ക് പരുക്ക്

മലപ്പുറത്ത് ഫുട്‌ബോള്‍ മത്സരത്തിനിടെ കൂട്ടത്തല്ല്; 15 പേര്‍ക്ക് പരുക്ക്

തൃഷക്കെതിരായ പരാമര്‍ശം: മാപ്പ് പറഞ്ഞ് എ.വി രാജു

തൃഷക്കെതിരായ പരാമര്‍ശം: മാപ്പ് പറഞ്ഞ് എ.വി രാജു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021