• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, June 6, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ആളില്ലാ ലെവൽക്രോസിൽ വിവാഹ ബസിൽ തീവണ്ടിയിടിച്ചുണ്ടായ ദുരന്തം; 35പേരും മരിച്ചു, ചേപ്പാട് ദുരന്തത്തിന് 28 വയസ്

by Web Desk 06 - News Kerala 24
May 14, 2024 : 1:36 pm
in Kerala, News
Reading Time: 1 min read
0
A A
0
ആളില്ലാ ലെവൽക്രോസിൽ വിവാഹ ബസിൽ തീവണ്ടിയിടിച്ചുണ്ടായ ദുരന്തം; 35പേരും മരിച്ചു, ചേപ്പാട് ദുരന്തത്തിന് 28 വയസ്

ഹരിപ്പാട്: 35 പേരുടെ ജീവൻ അപഹരിച്ച ചേപ്പാട് ട്രെയിൻ ദുരന്തത്തിന് ഇന്ന് 28 വർഷം. കാൽ നൂറ്റാണ്ട് പിന്നിട്ട ദുരന്തം നാട്ടുകാരുടെ മനസ്സിനേൽപ്പിച്ച മുറിവുകൾ ഇനിയും ഉണങ്ങിയിട്ടില്ല. ദേശീയപാതയിൽ നിന്നും ഏവൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു സമീപത്തേക്കുള്ള റോഡിലെ കാവൽക്കാർ ഇല്ലാത്ത ലെവൽ ക്രോസിൽ1996 മെയ് 14ന് ആയിരുന്നു ദുരന്തമുണ്ടായത്. ഏവൂർ മൂടയിൽ തറയിൽ നാരായണന്റെ മകൻ സോമന്റെ വിവാഹത്തിൽ പങ്കെടുത്ത ശേഷം ടൂറിസ്റ്റ് ബസിൽ മടങ്ങിയവരാണ് ദുരന്തത്തിന് ഇരകളായത്. കായംകുളം-എറണാകുളം പുഷ്പുൾ തീവണ്ടി ബസിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസിലുണ്ടായിരുന്ന 35 പേർ അപകടസ്ഥലത്തുതന്നെ മരിക്കുകയായിരുന്നു.

പത്തനംതിട്ട എടയാറന്മുള ടിടിഎം ട്രാവൽസിന്റെ ബസ്സാണ് അപകടത്തിൽപ്പെട്ടത്. ബസിന്റെ ഡ്രൈവറും മരിച്ചവരിൽ ഉൾപ്പെട്ടിരുന്നു. സോമനും വധു അമ്പിളിയും പിന്നിലെ കാറിലായിരുന്നു. അമ്മയും മൂന്ന് സഹോദരങ്ങളും ഉൾപ്പെടെ 12-ൽ അധികം ബന്ധുക്കളെയാണ് അന്ന് സോമന് നഷ്ടമായത്. ദുരന്തസ്ഥലത്ത് നിന്നും ജീവിതത്തിലേക്ക് തിരിച്ചു വന്ന ഏവൂർ ഇടയ്ക്കാട്ട് മുരളീധരൻ നായർ, ശാന്താ മന്ദിരത്തിൽ സുനിൽ കുമാർ, ഏവൂർ വടക്ക് സതീഷ് ഭവനത്തിൽ രാജലക്ഷ്മിയും ജീവിച്ചിരിക്കുന്നതിൽ ചിലർ മാത്രമാണ്. മധ്യതിരുവിതാംകൂറിനെ നടുക്കിയ ട്രെയിൻ ദുരന്തത്തിൽ അവഗണിക്കപ്പെട്ടവരും നിരവധിയായിരുന്നു. പ്രായാധിക്യം കൊണ്ട് പലരും പിന്നീട് മരണപ്പെട്ടു. 28 വർഷമാകുന്ന ദുരന്തം പ്രദേശവാസികളിൽ ഇന്നും ഒരു പേടി സ്വപ്നമായി നില നിൽക്കുന്നെങ്കിലും സർക്കാർ സംവിധാനങ്ങൾ എല്ലാം തന്നെ കാലങ്ങൾക്ക് മുൻപേ ഇവരെ മറന്നു. ആദ്യകാലമൊക്കെ ചേപ്പാട് ഗ്രാമപഞ്ചായത്ത് മരിച്ചവരുടെ ബന്ധുക്കൾക്ക് 100 രൂപ പെൻഷൻ നൽകിയിരുന്നത് ഇടയ്ക്ക് വെച്ച് നിർത്തി കടുത്ത അവഗണന കാട്ടുകയായിരുന്നു. പഞ്ചായത്തും സന്നദ്ധ സംഘടനകളും ചേർന്ന് മെയ് 14ന് ദുരന്ത സ്ഥലത്ത് അനുസ്മരണ ചടങ്ങ് സംഘടിപ്പിക്കുമായിരുന്നു. എന്നാൽ ഇതെല്ലാം ഇപ്പോൾ ഓർമ്മയായി. ചേപ്പാട് ദുരന്ത സ്ഥലം ഇന്ന് ശ്മശാനഭൂമി പോലെ കാടുകയറി ഭയാനകമായ നിലയിലാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കവർച്ചക്കേസിൽ ശിക്ഷ വിധിച്ച ശേഷം മുങ്ങി; ഒളിവു ജീവിതം നയിച്ച പ്രതി 15 വർഷത്തിന് ശേഷം പിടിയിൽ

Next Post

പ്ലസ്ടു പരീക്ഷയിൽ രണ്ട് വിഷയങ്ങളിൽ തോറ്റു; വിദ്യാർത്ഥി ജീവനൊടുക്കി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പുരുഷ സുഹൃത്ത് സ്വകാര്യചിത്രങ്ങൾ കൂട്ടുകാർക്ക് അയച്ചു കൊടുത്തു, എൻജീനീയറിങ് വിദ്യാർഥി ആത്മഹത്യ ചെയ്തു

പ്ലസ്ടു പരീക്ഷയിൽ രണ്ട് വിഷയങ്ങളിൽ തോറ്റു; വിദ്യാർത്ഥി ജീവനൊടുക്കി

ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൌണ്ടേഷനിൽ നിന്ന് രാജി പ്രഖ്യാപിച്ച് മെലിൻഡ ഫ്രെഞ്ച് ഗേറ്റ്സ്

ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൌണ്ടേഷനിൽ നിന്ന് രാജി പ്രഖ്യാപിച്ച് മെലിൻഡ ഫ്രെഞ്ച് ഗേറ്റ്സ്

പുരുഷ സുഹൃത്ത് സ്വകാര്യചിത്രങ്ങൾ കൂട്ടുകാർക്ക് അയച്ചു കൊടുത്തു, എൻജീനീയറിങ് വിദ്യാർഥി ആത്മഹത്യ ചെയ്തു

കഴുത്തിൽ ബെൽറ്റ് മുറുക്കിയ നിലയിൽ മൃതദേഹം; പോക്സോ കേസ് അതിജീവിതയായ 17കാരി വീട്ടിനുള്ളില്‍ മരിച്ച നിലയില്‍

സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത

എയർ ഇന്ത്യ എക്സ്​പ്രസ് പണിമുടക്ക്​: ഉറ്റവരെ ഒരുനോക്കുകാണാനാകാതെ തിരുവനന്തപുരം സ്വദേശി ഒമാനിൽ മരിച്ചു

എയർ ഇന്ത്യ എക്സ്​പ്രസ് പണിമുടക്ക്​: ഉറ്റവരെ ഒരുനോക്കുകാണാനാകാതെ തിരുവനന്തപുരം സ്വദേശി ഒമാനിൽ മരിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021