• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, July 23, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ട്രെയിനിൽനിന്ന്‌ വീണു മരിച്ച മൂന്നുപേരുടെയും മൃതദേഹം ഖബറടക്കി

by Web Desk 04 - News Kerala 24
April 3, 2023 : 10:06 pm
in Kerala, News
Reading Time: 1 min read
0
A A
0
ട്രെയിനിൽനിന്ന്‌ വീണു മരിച്ച മൂന്നുപേരുടെയും മൃതദേഹം ഖബറടക്കി

കണ്ണൂർ> അക്രമി തീയിട്ടതിനെ തുടർന്ന്‌ ആലപ്പുഴ –- കണ്ണൂർ എക്‌സിക്യൂട്ടീവ്‌ എക്‌സ്‌പ്രസിൽ നിന്നും വീണ്‌ മരിച്ച പിഞ്ചുകുഞ്ഞടക്കമുള്ള മൂന്നുപേരുടെയും മൃതദേഹങ്ങൾ ഖബറടക്കി. പാലോട്ടുപള്ളി ബദ്‌രിയ്യ മൻസിൽ റഹ്‌മത്തിന്റെ മൃതദേഹം പാലോട്ടുപള്ളി ജുമാ മസ്ജിദ് ഖബർസ്ഥാനിലും കൊടോളിപ്രം വരുവക്കുണ്ടിലെ നൗഫീക്കിന്റേത്‌ എടയന്നൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിലും രണ്ടര വയസ്സുകാരി സഹറ ബത്തൂലിന്റേത്‌ കോഴിക്കോട്‌ ചാലിയം ജുമാ മസ്‌ജിദ്‌ ഖബർസ്ഥാനിലുമാണ്‌ ഖബറടക്കിയത്‌.

പാലോട്ടുപള്ളി ബദ്‌രിയ്യ മൻസിൽ പരേതനായ അബ്ദുറഹ്മാന്റെയും ജമീലയുടെയും മകൾ മാണിക്കോത്ത് റഹ്മത്ത് (45), റഹ്മത്തിന്റെ സഹോദരി കോഴിക്കോട് ചാലിയം സ്വദേശി ജസീലയുടെയും ശുഹൈബ് സഖാഫിയുടെയും മകൾ സഹറ ബത്തൂൽ (രണ്ടര വയസ്‌), കണ്ണൂർ പട്ടാന്നൂരിനടുത്ത്‌ കൊടോളിപ്രം വരുവക്കുണ്ടിലെ കെ പി നൗഫീക്ക് (39) എന്നിവരുടെ മൃതദേഹങ്ങളാണ് തിങ്കളാഴ്‌ച പുലർച്ചെ ഒന്നരയോടെ എലത്തൂരിൽ റെയിൽവേ ട്രാക്കിൽ കണ്ടെത്തിയത്. തീ പടരുന്നത്‌ കണ്ട് ഭയന്ന ഇവർ ട്രെയിനിൽനിന്ന് ചാടിയതാകാമെന്നാണ്‌ നിഗമനം. ഇവർക്കൊപ്പമുണ്ടായിരുന്ന റഹ്‌മത്തിന്റെ ബന്ധു റാസിക് പൊള്ളലേറ്റ്‌ കോഴിക്കോട്ട്‌ ചികിത്സയിലാണ്‌.

ഞായറാഴ്‌ച വൈകീട്ട്‌ നോമ്പ്‌ തുറയ്‌ക്കുശേഷം റഹ്മത്തും റാസിക്കും സഹറ ബത്തൂലിനെയുംകൂട്ടി ചാലിയത്തുനിന്നും മട്ടന്നൂരിലേക്ക്‌ വരികയായിരുന്നു. റഹ്മത്തിന്റെ ബാപ്പ അബ്ദുറഹിമാന്റെ ചരമവാർഷികദിനമായ ചൊവ്വാഴ്‌ച ബന്ധുക്കൾ ഒത്തുചേരാനിരുന്നതാണ്‌. സഹറ ബത്തൂലിന്റെ ബാപ്പ ശുഹൈബ്‌ വിദേശത്താണ്‌. ഉമ്മ ജസീലക്ക്‌ അധ്യാപക പരിശീലനത്തിന്‌ പോകേണ്ടതിനാൽ കൂടെ വരാനായില്ല. കുട്ടിയെ മാത്രം ഒപ്പം കൂട്ടുകയായിരുന്നു. ജസീലയും ബന്ധുക്കളും ചൊവ്വാഴ്‌ച മട്ടന്നൂരിലേക്ക്‌ വരാനിരുന്നതുമാണ്‌. ആയിഷ ഫാത്തിമയാണ്‌ സഹറയുടെ സഹോദരി.

സി എം ഷറഫുദ്ദീനാണ്‌ റഹ്‌മത്തിന്റെ ഭർത്താവ്. മകൻ: റംഷാദ് (ബംഗളൂരു). സഹോദരങ്ങൾ: ഹമീദ്, ഹുസൈൻ, സത്താർ, സഅദ് സഖാഫി, ജുബൈരിയ, ജസീല.

ഉണക്കമത്സ്യ വ്യാപാരിയായ കെ പി നൗഫീക്ക്‌ മലപ്പുറത്ത്‌ മതപ്രഭാഷണം കേൾക്കാനും തുടർന്നുള്ള സമൂഹനോമ്പുതുറയിൽ പങ്കെടുക്കാനും പോയതായിരുന്നു. പരിപാടി കഴിഞ്ഞ്‌ ട്രെയിനിൽ കയറിയതാണ്‌. കൊടോളിപ്രം വരുവാക്കുണ്ട്‌ മുത്തപ്പൻ ക്ഷേത്രത്തിന്‌ സമീപത്ത്‌ പരേതരായ അബൂബക്കറിന്റെയും പാത്തുമ്മയുടെ മകനാണ്‌. ഭാര്യ: ബുഷറ. മക്കൾ: ഹുദ, ഫിദ (ഇരുവരും കുന്നോത്തുപറമ്പ്‌ യുപി സ്‌കൂൾ വിദ്യാർഥികൾ), മുഹമ്മദ്‌ ഇസ്‌മയിൽ. സഹോദരങ്ങൾ: സക്കീന, നാസർ, ഷഫീക്ക്‌, സെനീറ, സലീം, നൗഷാദ്‌, നൗഫൽ, പരേതയായ സുഹറ.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പൊതുവിദ്യാഭ്യാസ മേഖലയുടെ ശാക്തീകരണം സുപ്രധാന നയം: മന്ത്രി കെ എൻ ബാലഗോപാൽ

Next Post

അവണൂരിലെ ശശീന്ദ്രന്റെ മരണം കൊലപാതകം, കടലക്കറിയിൽ വിഷം കലർത്തിയത് മകൻ

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
അവണൂരിലെ ശശീന്ദ്രന്റെ മരണം കൊലപാതകം, കടലക്കറിയിൽ വിഷം കലർത്തിയത് മകൻ

അവണൂരിലെ ശശീന്ദ്രന്റെ മരണം കൊലപാതകം, കടലക്കറിയിൽ വിഷം കലർത്തിയത് മകൻ

മലപ്പുറം വാഴക്കാട് ഭർതൃവീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ; കൊലപാതകം , ഭർത്താവ് മൊയ്തീൻ പ്രതി

മലപ്പുറം വാഴക്കാട് ഭർതൃവീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ; കൊലപാതകം , ഭർത്താവ് മൊയ്തീൻ പ്രതി

വര്‍ക്കലയിൽ വീട്ടിൽ കയറി ഭിന്നശേഷിക്കാരിയായ യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ 42-കാരൻ അറസ്റ്റിൽ

വര്‍ക്കലയിൽ വീട്ടിൽ കയറി ഭിന്നശേഷിക്കാരിയായ യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ 42-കാരൻ അറസ്റ്റിൽ

യുഎഇയിലെ തീപിടുത്തം; അഗ്നിക്കിരയായതില്‍ മലയാളികളുടെ വ്യാപാര സ്ഥാപനവും

യുഎഇയിലെ തീപിടുത്തം; അഗ്നിക്കിരയായതില്‍ മലയാളികളുടെ വ്യാപാര സ്ഥാപനവും

ബീറ്റ്റൂട്ട് കഴിക്കുന്നത് കൊണ്ടുള്ള ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ചറിയാം

ബീറ്റ്റൂട്ട് കഴിക്കുന്നത് കൊണ്ടുള്ള ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ചറിയാം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021