ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി ജാർഖണ്ഡ് മുഖ്യമന്ത്രി ചമ്പായി സോറൻ. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്തിയില്ലെങ്കിൽ ആദിവാസികൾക്ക് ആപത്ത്. പാർട്ടി ആദിവാസികളുടെ ഭൂമി കൊള്ളയടിക്കുകയും അവരെ വനങ്ങളിൽ നിന്നും കൽക്കരി നിക്ഷിപ്ത പ്രദേശങ്ങളിൽ നിന്നും പിഴുതെറിയുകയും ചെയ്യുമെന്നും അദ്ദേഹം ആരോപിച്ചു.
ജാർഖണ്ഡ് നിയമസഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദിവാസി അവകാശങ്ങൾ സംരക്ഷിക്കുന്ന നിയമങ്ങൾ ഭേദഗതി ചെയ്യാൻ കേന്ദ്രസർക്കാർ ശ്രമിക്കുകയാണ്. അത്തരം ശ്രമങ്ങൾക്കെതിരെ സംസ്ഥാനം പ്രതിഷേധിക്കുമെന്നും അദ്ദേഹം സഭയിൽ പറഞ്ഞു. വനാവകാശ നിയമത്തിൽ ബിജെപി സർക്കാർ ഭേദഗതി വരുത്തി. അതുപോലെ കൽക്കരി ബേറിങ് ഏരിയാ ആക്‌ട്, ഛോട്ടാനാഗ്പൂർ ടെനൻസി ആക്‌ട് എന്നിവ ഭേദഗതി ചെയ്യാൻ ശ്രമം നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, ഫെബ്രുവരി 23 ന് ആരംഭിച്ച നിയമസഭയുടെ ഏഴ് ദിവസത്തെ ബജറ്റ് സമ്മേളനം അവസാനിച്ചു. ഇൻ്റർനാഷണൽ യൂണിവേഴ്സിറ്റി ബിൽ 2024 ഉൾപ്പെടെ നാല് ബില്ലുകൾ സെഷൻ്റെ സമാപന ദിവസം പാസാക്കി.