ദില്ലി: ജോലിക്ക് പോകാൻ ശ്രമിച്ച മരുമകളെ ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ച് ഭർതൃ പിതാവ്. വടക്കു കിഴക്കൻ ദില്ലിയിൽ കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് സംഭവം. 26 കാരിയായ മരുമകൾക്ക് തലക്ക് ഗുരുതരമായി പരിക്കേറ്റു. മരുമകളെ തലയ്ക്കടിക്കുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
ദില്ലി പ്രേം നഗറിലാണ് കാജലും ഭർത്താവ് പ്രവീൺകുമാറും താമസിക്കുന്നത്. പ്രവീൺ കുമാറിനെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് കാജൽ ജോലിക്ക് ശ്രമിക്കുന്നത്. തുടർന്ന് ജോലിക്കായി ഇന്റർവ്യൂന് പോവുമ്പോഴായിരുന്നു ഭർതൃ പിതാവിന്റെ ആക്രമണമെന്ന് പൊലീസ് പറയുന്നു. കാജൽ നടന്നുപോകുമ്പോൾ ഭർതൃ പിതാവ് പിറകെ വരുന്നതും ഇഷ്ടിക കൊണ്ട് തലക്കടിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. എന്നാൽ കാജൽ കുതറി മാറുന്നുണ്ടെങ്കിലും ബലം പ്രയോഗിച്ച് ഇയാൾ തലക്കടിക്കുന്നതാണ് കാണുന്നത്.
തലക്ക് പരിക്കേറ്റ യുവതി ദില്ലിയിലെ സഞ്ജയ് ഗാന്ധി അശുപത്രിയിൽ ചികിത്സ തേടി. യുവതിയുടെ തലയ്ക്ക് 17 സ്റ്റിച്ചുകളാണുള്ളത്. കാജലിന്റെ കുടുംബത്തിന്റെ പരാതിയിൽ ഭർതൃപിതാവിനെതിരെ കേസെടുത്തിട്ടുണ്ട്. പരാതിയിൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.
അതേസമയം, തൊടുപുഴയില്ലെ ബ്യൂട്ടി പാർലറിന്‍റെ മറവിൽ നടന്ന അനാശ്വാസ്യത്തിന്‍റെ അന്വേഷണം മറ്റ് ജില്ലകളിലേക്കും വ്യാപിപിച്ച് പൊലീസ്. ബ്യൂട്ടി പാർലർ ഉടമ ഇപ്പോഴും ഒളിവിലാണ്. കോട്ടയം കാണക്കാരി സ്വദേശി ടി കെ സന്തോഷ് ആണ് ഉടമ. ഇയാളെ കണ്ടെത്തുന്നതിനായുള്ള ഊര്‍ജിത ശ്രമത്തിലാണ് പൊലീസ് സംഘം. സംഭവത്തില്‍ രണ്ട് യുവതികള്‍ ഉള്‍പ്പെടെ അഞ്ച് പേരാണ് പിടിയിലായത്.
തൊടുപുഴ കെഎസ്ആര്‍ടിസി ബസ് സ്റ്റാൻഡില്‍ നിന്ന് 100 മീറ്റര്‍ മാത്രം അകലെ പ്രവര്‍ത്തിച്ചിരുന്ന ലാവ ബ്യൂട്ടി പാർലറിനെ കുറിച്ച് ആര്‍ക്കും സംശയങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. എന്നാല്‍, ബ്യൂട്ടി പാർലറെന്ന പേരിൽ നടത്തിയിരുന്നത് മസാജ് സെന്‍ററായിരുന്നു. അതുവഴി അനാശാസ്യ പ്രവർത്തനങ്ങളുമാണ് നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. ലാവ ബ്യൂട്ടി പാര്‍ലറിലേക്ക് സ്ഥിരമായി ഇടപാടുകാര്‍ എത്തുന്നതായി തൊടുപുഴ പൊലീസ് രഹസ്യ വിവരം ലഭിച്ചതാണ് നിര്‍ണായകമായത്.