തിരുവനന്തപുരം: യാത്രക്കാര്‍ക്ക് സൗജന്യ വൈഫൈ സേവനവുമായി തിരുവനന്തപുരം വിമാനത്താവളം. ഇന്ത്യന്‍ സിംകാര്‍ഡ് ഇല്ലാത്ത യാത്രക്കാര്‍ക്ക് സൗജന്യ വൈഫൈ സേവനം ലഭ്യമാക്കുന്നതിനായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വൈഫൈ കൂപ്പണ്‍ ഡിസ്പെന്‍സിങ് കിയോസ്കുകള്‍ സ്ഥാപിച്ചു. യാത്രക്കാര്‍ക്ക് 2 മണിക്കൂര്‍ സൗജന്യ വൈഫൈ സേവനം ലഭിക്കും.വൈഫൈ കൂപ്പണ്‍ കിയോസ്ക് നടപ്പിലാക്കുന്ന കേരളത്തിലെ ആദ്യത്തെ വിമാനത്താവളമാണ് തിരുവനന്തപുരം. പാസ്പോര്‍ട്ടും ബോര്‍ഡിംഗ് പാസും സ്കാന്‍ ചെയ്യുമ്പോള്‍ കിയോസ്കില്‍ നിന്ന് വൈഫൈ പാസ്വേഡ് അടങ്ങുന്ന കൂപ്പണ്‍ ലഭിക്കും. അന്താരാഷ്ട്ര, ആഭ്യന്തര ടെര്‍മിനലുകളുടെ ഡിപ്പാര്‍ച്ചര്‍ ഹാളിലാണ് കിയോസ്കുകള്‍ സ്ഥാപിച്ചിരിക്കുന്നത്.