തിരുവനന്തപുരം: ആഡംബര വിവാഹങ്ങൾക്ക് നികുതിയേർപ്പെടുത്തുന്ന കാര്യം പരിശോധിക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ.
നിയമസഭയിലായിരുന്നു പ്രതികരണം. ഓൺലൈൻ വഴിയുള്ള വ്യാപാരങ്ങൾ ഇപ്പോഴും നികുതി റഡാറിൽ വന്നിട്ടില്ല. ഇതിനു മാറ്റം വരണം. ജി.എസ്.ടി വന്നതോടെ, സ്വർണത്തിന്റെ നികുതി അഞ്ച് ശതമാനത്തിൽ നിന്ന് മൂന്ന് ശതമാനമായി കുറഞ്ഞു. ഇതിൽ ഒന്നര ശതമാനം മാത്രമേ സംസ്ഥാനത്തിന് ലഭിക്കുന്നുള്ളൂ