• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

എലോൺ മസ്കിന്‍റെ പിന്മാറ്റ തീരുമാനത്തിൽ അതൃപ്തി അറിയിച്ച് ട്വിറ്റർ ജീവനക്കാർ, ഇനിയെന്ത്?

by Web Desk 06 - News Kerala 24
July 10, 2022 : 7:39 am
in News, World
Reading Time: 1 min read
0
A A
0
എലോൺ മസ്കിന്‍റെ പിന്മാറ്റ തീരുമാനത്തിൽ അതൃപ്തി അറിയിച്ച് ട്വിറ്റർ ജീവനക്കാർ, ഇനിയെന്ത്?

എലോൺ മസ്കിന്‍റെ പുതിയ നിലപാടിൽ അതൃംപ്തി അറിയിച്ച് ട്വിറ്റർ ജീവനക്കാർ. മാസങ്ങൾ നീണ്ട നിയമതർക്കങ്ങൾക്കാണ് മസ്ക് തുടക്കമിട്ടിരിക്കുന്നത്. ട്വിറ്റർ വാങ്ങുന്നത് സംബന്ധിച്ച കരാർ അവസാനിപ്പിക്കുകയാണെന്ന് എലോൺ മസ്‌ക് പറഞ്ഞതിന് പിന്നാലെയാണ് ട്വിറ്ററിലെ ജീവനക്കാർ അതൃംപ്തിയും അവിശ്വാസവും പ്രകടിപ്പിച്ചത്. സ്പാം അക്കൗണ്ടുകളെക്കുറിച്ചുള്ള  ഡാറ്റ കൈമാറുന്നതിൽ പരാജയപ്പെട്ടതും ചില എക്സിക്യൂട്ടീവുകളെയും റിക്രൂട്ടർമാരെയും വിട്ടയച്ചതും ഉൾപ്പെടെയുള്ള കാര്യങ്ങളാണ് പിൻമാറ്റത്തിന് കാരണമായി മസ്ക് ചൂണ്ടിക്കാട്ടുന്നത്. ഏപ്രിലിൽ ഉണ്ടാക്കിയ 44 ബില്യൺ ഡോളറിന്റെ (ഏകദേശം 3,49,060 കോടി രൂപ) ലയന കരാറിലെ ഒന്നിലധികം വ്യവസ്ഥകൾ ട്വിറ്റർ ലംഘിച്ചതായും മസ്‌ക് ചൂണ്ടിക്കാട്ടി. കരാർ നടപ്പാക്കാനുള്ള നിയമനടപടി സ്വീകരിക്കാൻ ബോർഡ് പദ്ധതിയിട്ടിട്ടുണ്ടെന്ന് ട്വിറ്റർ ചെയർമാൻ അറിയിച്ചു. 2021 അവസാനത്തോടെ ട്വിറ്ററിൽ ജീവനക്കാരുടെ എണ്ണം 7,500-ലധികം ആയതും മസ്ക് ചൂണ്ടിക്കാട്ടിയിരുന്നു.

വ്യാജ അക്കൗണ്ടുകളുടെ എണ്ണം സംബന്ധിച്ച കണക്കുകൾ ട്വീറ്റർ നൽകുന്നില്ലെന്ന് എലോൺ മസ്ക് മുൻപ് പറഞ്ഞിരുന്നു. അതുകൊണ്ട് ട്വീറ്റർ ഏറ്റെടുക്കാനുള്ള  കരാറിൽ നിന്ന് താൻ പിന്മാറുമെന്ന് മസ്ക് നേരത്തെ സൂചിപ്പിച്ചിരുന്നു. അന്ന് ആകെയുള്ള അക്കൗണ്ടിൽ അഞ്ചു ശതമാനത്തിൽ താഴെയാണ് ട്വീറ്ററിലെ വ്യാജ അക്കൗണ്ടെന്നായിരുന്നു ട്വീറ്ററിന്റെ സ്ഥീരികരണം. എന്നാലത് തെറ്റാണെന്നും 20 ശതമാനത്തോളം വ്യാജ അക്കൗണ്ടുണ്ട് എന്നുമാണ് മസ്ക് പറഞ്ഞത്.

ട്വിറ്റർ അക്കൗണ്ടുകളിലെ വ്യാജന്റെയും യഥാർഥ അക്കൗണ്ടുകളുടെയും കണക്ക് കൊടുത്തില്ല എങ്കിൽ കമ്പനി വാങ്ങാനുള്ള കരാറിൽ നിന്ന് പിന്മാറുമെന്നാണ് അഭിഭാഷകൻ മുഖേന അയച്ച മെയിലിൽ മസ്ക് പറഞ്ഞിരുന്നു. ട്വിറ്ററിന് ഗുരുതരമായ സാങ്കേതിക പ്രശ്‌നമുണ്ടെന്നും ആരോപിച്ചിരുന്നു. കരാറിൽ മാറ്റങ്ങൾ വരുത്തുന്നതിനോ അല്ലെങ്കിൽ കരാറിൽ നിന്നു തന്നെ പിന്മാറാനോ ആണ് മസ്ക് ഇത്തരത്തിൽ രംഗത്ത് വന്നിരിക്കുന്നതെന്നാണ് അന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടിയത്. മസ്കിന്റെ നീക്കം ട്വീറ്ററിന്റെ വിപണിയെ സാരമായി ബാധിച്ചു.  ട്വീറ്ററിലെ ഏറ്റവും വലിയ ഓഹരി ഉടമ താനാണെന്നാണ് മസ്ക് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. അന്ന് മുതൽ കുത്തനെ താഴേക്കു പോകുന്ന ഓഹരിവില മസ്കിന്റെ കടമെടുക്കലിനെയും ബാധിച്ചു. ഓഹരി മൂല്യങ്ങളുടെ 25 ശതമാനമേ മസ്കിന് കടമായ എടുക്കാൻ കഴിയൂ. കഴിഞ്ഞ ദിവസം ജീവനക്കാരുടെ എണ്ണം വർധിപ്പിച്ച്,  നിലവിലെ ശമ്പളത്തിൽ കുറവ് വരുത്തുമെന്ന മസ്കിന്റെ തീരുമാനവും ശ്രദ്ധിക്കപ്പെട്ടിരുന്നു. വ്യാജ അക്കൗണ്ടുകളുടെ എണ്ണത്തെ സംബന്ധിച്ച വിവരങ്ങൾ മസ്‌കുമായി പങ്കുവെച്ചിട്ടുണ്ടെന്നായിരുന്നു ട്വീറ്ററിന്റെ വാദം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കേരളത്തിൽ ഇന്നും വ്യാപക മഴയ്ക്ക് സാധ്യത ; 11 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യബന്ധനത്തിന് വിലക്ക്

Next Post

എകെജി സെന്‍റർ ആക്രമണം ; 11-ാം നാളും പ്രതിയെ കണ്ടെത്താനാകാതെ പോലീസ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
എകെജി സെന്റർ ആക്രമണം അന്വേഷിക്കാൻ പ്രത്യേക സംഘം ; അക്രമിയുടെ ബൈക്ക് കേന്ദ്രീകരിച്ച് അന്വേഷണം

എകെജി സെന്‍റർ ആക്രമണം ; 11-ാം നാളും പ്രതിയെ കണ്ടെത്താനാകാതെ പോലീസ്

അൽഷിമേഴ്സിന് മരുന്നുണ്ട് ; പക്ഷേ സൂക്ഷിച്ചില്ലെങ്കിൽ വിനയാകും

അൽഷിമേഴ്സിന് മരുന്നുണ്ട് ; പക്ഷേ സൂക്ഷിച്ചില്ലെങ്കിൽ വിനയാകും

യുക്രെയ്നിൽ കനത്ത ആക്രമണം തുടർന്ന് റഷ്യ ; ജനവാസകേന്ദ്രങ്ങൾക്ക് നേരെയും മിസൈൽ ആക്രമണം

യുക്രെയ്നിൽ കനത്ത ആക്രമണം തുടർന്ന് റഷ്യ ; ജനവാസകേന്ദ്രങ്ങൾക്ക് നേരെയും മിസൈൽ ആക്രമണം

കലാപമൊടുങ്ങാതെ ലങ്ക ; രാത്രിയും പ്രസിഡന്‍റിന്‍റെ കൊട്ടാരത്തിൽ തുടർന്ന് പ്രതിഷേധക്കാർ

കലാപമൊടുങ്ങാതെ ലങ്ക ; രാത്രിയും പ്രസിഡന്‍റിന്‍റെ കൊട്ടാരത്തിൽ തുടർന്ന് പ്രതിഷേധക്കാർ

എറണാകുളം – കായംകുളം പാസഞ്ചർ വീണ്ടും ഒടിത്തുടങ്ങുന്നു

ഇന്ത്യൻ റെയിൽവേ ഇനി പഴയ റെയിൽവേ അല്ല ; ഐ പിയിലുടെ സുരക്ഷാമാർഗങ്ങൾ വർധിപ്പിച്ച് റെയിൽവേ മന്ത്രാലയം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021