• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, July 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ആറ് ലക്ഷത്തിന് പണയം വച്ച സ്വര്‍ണം രേഖകളില്ലാതെ നല്‍കി; ധനകാര്യ സ്ഥാപനത്തിലെ മാനേജറടക്കം രണ്ട് പേര്‍ അറസ്റ്റിൽ

by Web Desk 04 - News Kerala 24
March 8, 2023 : 10:09 pm
in Kerala, News
0
A A
0
ആറ് ലക്ഷത്തിന് പണയം വച്ച സ്വര്‍ണം രേഖകളില്ലാതെ നല്‍കി; ധനകാര്യ സ്ഥാപനത്തിലെ മാനേജറടക്കം രണ്ട് പേര്‍ അറസ്റ്റിൽ

മലപ്പുറം: സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ പണയ സ്വർണം തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ രണ്ട് യുവാക്കൾ പിടിയിൽ. വള്ളുവനാട് ക്യാപിറ്റൽ ലിമിറ്റഡിന്‍റെ വൈലത്തൂർ ശാഖയിലെ ഏരിയ മാനേജർ ആയ പാലക്കൽ കോഡൂർ വലിയാട് പത്തായപ്പുര ശ്രീരാഗ് (26), പൊന്മുണ്ടം പാലപ്പെട്ടി അബ്‍ദുള്‍ ജലീൽ (27) എന്നിവരാണ് പിടിയിലായത്. ശ്രീരാഗ് മാസങ്ങൾക്കുമുന്നേ അബ്‍ദുള്‍ ജലീലിൽ നിന്നും 120.8 ഗ്രാം സ്വർണം പണയമായി സ്വീകരിക്കുകയും ആറു ലക്ഷം രൂപ നൽകുകയും ചെയ്തു. തുടർന്ന് ബാങ്കിന്‍റെ ലോക്കറിൽ സൂക്ഷിച്ച പണയ സ്വർണം അബ്‍ദുള്‍ ജലീൽ ഒരു കല്യാണ ആവശ്യത്തിനെന്ന് പറഞ്ഞ് തിരികെ ആവശ്യപ്പെട്ടു. ഏരിയ മാനേജർ ആയ ശ്രീരാഗ് യാതൊരു രേഖയുമില്ലാതെ ലോക്കറിൽ സൂക്ഷിച്ച സ്വർണം തിരികെ നൽകുകയായിരുന്നു. കഴിഞ്ഞയാഴ്ച സ്ഥാപനത്തിൽ നടന്ന ഓഡിറ്റിംഗിലാണ് സ്വർണം നഷ്ടമായ വിവരം മേലാധികാരികളുടെ ശ്രദ്ധയിൽപ്പെട്ടത്.

കൽപകഞ്ചേരി പൊലീസിൽ പരാതി നൽകുകയും തുടർന്നുള്ള അന്വേഷണത്തിലാണ് ശ്രീരാഗിനെയും ജലീലിനെയും അറസ്റ്റ് ചെയ്തത്. കൽപകഞ്ചേരി സബ് ഇൻസ്‌പെക്ടർ കെ നൗഫൽ, എസ് സി പി ഒ മധുസൂദനൻ, സി പി ഒ മാരായ വിനീഷ്, മൻസൂർ എന്നിവരും ആന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അതേസമയം, തിരുവനന്തപുരം ബിഎസ്എന്‍എല്‍ എഞ്ചിനീയേഴ്സ് സഹകരണ സംഘത്തില്‍ നിന്ന് 200 കോടിയുടെ വെട്ടിപ്പ് നടത്തിയ സംഭവത്തിലെ പ്രധാന പ്രതിയെ ക്രൈം ബ്രാഞ്ച് ഇന്ന് പിടികൂടി.

ഒളിവില്‍ കഴിഞ്ഞ സൊസൈറ്റി പ്രസിഡണ്ട് ഗോപിനാഥന്‍ നായരാണ് അറസ്റ്റിലായിട്ടുള്ളത്. തട്ടിപ്പ് പുറത്തുവന്നതോടെ ഒളിവില്‍ പോയ ഗോപിനാഥന്‍ നായരെ കൊട്ടാരക്കരയില്‍ വെച്ചാണ് ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം പിടികൂടിയത്. സംഘം സെക്രട്ടറി പ്രദീപിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

ഗോപിക്കൊപ്പം ഒളിവില്‍ പോയ മറ്റൊരു പ്രധാന പ്രതിയും സംഘം ജീവനക്കാരനുമായ രാജീവ് ഇപ്പോഴും ഒളിവിലാണ്. തിരുവനന്തപുരം നഗരമധ്യത്തിലെ സഹകരണ സംഘത്തില്‍ ബിഎസ്എന്‍എല്ലില്‍ നിന്ന് സ്വയം വിരമിച്ചവരാണ് കൂടുതലും നിക്ഷേപിച്ചത്. രണ്ട് കോടി രൂപവരെ നിക്ഷേപിച്ചവരും ഉണ്ട്. നിക്ഷേപകരുടെ പേരില്‍ അവരറിയാതെ ലക്ഷങ്ങളാണ് പ്രതികള്‍ വായ്പ എടുത്തത്. നിക്ഷേപിച്ച തുക രജിസ്റ്ററില്‍ കാണിക്കാതെ തട്ടിയെടുക്കുകയും ചെയ്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അഞ്ച് മില്യൺ ക്ലബിൽ; ആഘോഷമാക്കാൻ ടാറ്റ

Next Post

പ്രവാസികളുടെ പെണ്‍മക്കള്‍ക്കായി പ്രഖ്യാപിച്ചിരുന്ന സ്‍കോളര്‍ഷിപ്പുകള്‍ ദുബൈയില്‍ വിതരണം ചെയ്തു

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
പ്രവാസികളുടെ പെണ്‍മക്കള്‍ക്കായി പ്രഖ്യാപിച്ചിരുന്ന സ്‍കോളര്‍ഷിപ്പുകള്‍ ദുബൈയില്‍ വിതരണം ചെയ്തു

പ്രവാസികളുടെ പെണ്‍മക്കള്‍ക്കായി പ്രഖ്യാപിച്ചിരുന്ന സ്‍കോളര്‍ഷിപ്പുകള്‍ ദുബൈയില്‍ വിതരണം ചെയ്തു

10 വയസ്സുകാരിയെ പീഡിപ്പിച്ച കേസ്: പ്രതിക്ക് 5 വർഷം കഠിന തടവും 10,000 രൂപ പിഴയും ശിക്ഷ

10 വയസ്സുകാരിയെ പീഡിപ്പിച്ച കേസ്: പ്രതിക്ക് 5 വർഷം കഠിന തടവും 10,000 രൂപ പിഴയും ശിക്ഷ

സ്ത്രീകൾ തേങ്ങാവെള്ളം കുടിക്കണമെന്ന് പറയുന്നതിന്റെ കാരണങ്ങൾ ഇതാണ്

സ്ത്രീകൾ തേങ്ങാവെള്ളം കുടിക്കണമെന്ന് പറയുന്നതിന്റെ കാരണങ്ങൾ ഇതാണ്

സ്തനാര്‍ബുദ്ദത്തെ ആരംഭത്തിലെ എങ്ങനെ തിരിച്ചറിയാം?

സ്തനാര്‍ബുദ്ദത്തെ ആരംഭത്തിലെ എങ്ങനെ തിരിച്ചറിയാം?

ലൈഫ് മിഷൻ: രണ്ടാം ദിനം സി.എം രവീന്ദ്രനെ പത്ത് മണിക്കൂറോളം ചോദ്യം ചെയ്തു

ലൈഫ് മിഷൻ: രണ്ടാം ദിനം സി.എം രവീന്ദ്രനെ പത്ത് മണിക്കൂറോളം ചോദ്യം ചെയ്തു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021