• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കൾ മരിച്ചു

by Web Desk 04 - News Kerala 24
February 4, 2024 : 8:10 pm
0
A A
0
വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കൾ മരിച്ചു

കോതമംഗലം: നെല്ലിക്കുഴി കമ്പനിപ്പടിയിൽ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരായ രണ്ടു യുവാക്കൾ മരിച്ചു. വൈപ്പിൻ എടവനക്കാട് അഴിവേലിയ്ക്കത്ത് പരേതനായ അബ്ദുൽ ജബ്ബാറിന്റെ മകൻ അമാനുദ്ദീൻ (28), എടവനക്കാട് വലിയ വീട്ടിൽ അബ്ദുൽ മജീദിൻ്റെ മകൻ മുഹമ്മദ് സാജിദ് (24) എന്നിവരാണ് മരിച്ചത്.

ഞായറാഴ്ച്ച പുലർച്ചെ നാല് മണിയോടെ ബൈക്ക് പാതയോരത്ത് മറിഞ്ഞ് കിടക്കുന്നത് കണ്ട് ഇതുവഴിയെത്തിയവർ നടത്തിയ തെരച്ചിലിലാണ് ഇവരെ കാനയിൽ വീണുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്. രണ്ട് ദിവസം മുമ്പ് വിനോദ യാത്രയ്ക്കായി പുറപ്പെട്ട 10 അംഗ സംഘം മടങ്ങും വഴിയാണ് അപകടം.

കോതമംഗലത്ത് നിന്ന് ഭക്ഷണം കഴിച്ച് എടവനക്കാട്ടേക്ക് പോകവെയാണ് അപകടത്തിൽപ്പെട്ടത്. ഇവർ അപകടത്തിൽപ്പെട്ട വിവരം കൂടെ ഉണ്ടായിരുന്നവർ അറിഞ്ഞിരുന്നില്ല. രണ്ടു പേരും കാനയിൽ വീണതിനാൽ അപകടം ഇത് വഴി കടന്ന് പോയവരുടെ ശ്രദ്ധയിൽപ്പെടാൻ വൈകി. കാനയിൽ പുല്ല് വളർന്ന് മൂടിയ നിലയിലുമായിരുന്നു. ബൈക്ക് മറിഞ്ഞ് കിടക്കുന്നത് കണ്ട് നടത്തിയ തെരച്ചിലിലാണ് ഇവരെ കാനയിൽ കണ്ടെത്തിയത്.

നാട്ടുകാർ വിവരം അറയിച്ചത് പ്രകാരം സ്ഥലത്തെത്തിയ പൊലീസ് അഗ്നി രക്ഷ സേനയെ വിളിച്ചു വരുത്തുകയായിരുന്നു. നാട്ടുകാരും അഗ്നി രക്ഷ സംഘവും ഇരുവരെയും കോതമംഗലത്തെ ആശുപത്രികളിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടമെന്ന നിഗമനത്തിലാണ് പൊലീസ്.

താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം വൈകിട്ടോടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകി. അമാനുദ്ദീൻ്റെ മാതാവ് പരേതയായ റംല സഹോദരങ്ങൾ: അസ്ലം,ജസ് ല,അൻസില. സാജിദിൻ്റെ മാതാവ്: സീനത്ത് സഹോദരൻ: മുഹമ്മദ് സിയാദ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഗ്യാന്‍വാപി മസ്ജിദ്: വരാണസി ജില്ലാ കോടതി വിധി എല്ലാവിഭാഗം മതവിശ്വാസികളെയും വേദനിപ്പിക്കുന്നത് -സമസ്ത

Next Post

ഉത്തരാഖണ്ഡിൽ ഏക സിവിൽ കോഡ്: വിദ​ഗ്ധ സമിതി റിപ്പോർട്ടിന് മന്ത്രിസഭ അം​ഗീകാരം, ബിൽ നാളെ അവതരിപ്പിക്കും

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ഉത്തരാഖണ്ഡിൽ ഏക സിവിൽ കോഡ്: വിദ​ഗ്ധ സമിതി റിപ്പോർട്ടിന് മന്ത്രിസഭ അം​ഗീകാരം, ബിൽ നാളെ അവതരിപ്പിക്കും

ഉത്തരാഖണ്ഡിൽ ഏക സിവിൽ കോഡ്: വിദ​ഗ്ധ സമിതി റിപ്പോർട്ടിന് മന്ത്രിസഭ അം​ഗീകാരം, ബിൽ നാളെ അവതരിപ്പിക്കും

സ്വാതന്ത്ര്യത്തിന് ശേഷം ഭരിച്ചവർക്ക് ആരാധനാലയങ്ങളുടെ പ്രാധാന്യം മനസിലായില്ല -മോദി

സ്വാതന്ത്ര്യത്തിന് ശേഷം ഭരിച്ചവർക്ക് ആരാധനാലയങ്ങളുടെ പ്രാധാന്യം മനസിലായില്ല -മോദി

തിരുവനന്തപുരത്ത് സ്ഥാനാർത്ഥിയാകുമോ ? നിലപാട് വ്യക്തമാക്കി പന്ന്യൻ രവീന്ദ്രൻ

തിരുവനന്തപുരത്ത് സ്ഥാനാർത്ഥിയാകുമോ ? നിലപാട് വ്യക്തമാക്കി പന്ന്യൻ രവീന്ദ്രൻ

കിവിപ്പഴം കഴിച്ചാൽ ലഭിക്കും ഈ ​ഗുണങ്ങൾ

കിവിപ്പഴം കഴിച്ചാൽ ലഭിക്കും ഈ ​ഗുണങ്ങൾ

നഖങ്ങളും പല്ലുകളും പൊട്ടുന്നു, കൂടെ ശരീരവേദനയും പതിവെങ്കില്‍ പരിശോധിക്കേണ്ടത്….

നഖങ്ങളും പല്ലുകളും പൊട്ടുന്നു, കൂടെ ശരീരവേദനയും പതിവെങ്കില്‍ പരിശോധിക്കേണ്ടത്....

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In