ദില്ലി : അതിര്‍ത്തിയിലേക്ക് പോകുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കു നേരെ യുക്രൈന്‍ സൈന്യത്തിന്റെ ആക്രമണം. മലയാളി വിദ്യാര്‍ത്ഥികളുടെ മുഖത്തടിക്കുകയും തള്ളി താഴെ ഇടുകയും ചെയ്തു. 6 മുതല്‍ 8 മണിക്കൂര്‍ വരെ ഇവരെ തടഞ്ഞുനിര്‍ത്തി. ശേഷം അവര്‍ക്കുനേരെ കാര്‍ ഓടിച്ചുകയറ്റാന്‍ ശ്രമിച്ചു. ‘ഗോബാക്ക് ഗോബാക്ക്’ എന്നാണ് അവര്‍ പറയുന്നതെന്ന് ഒരു വിദ്യാര്‍ത്ഥിനി പറയുന്നു. ലെവീവ് ഷെഗ്നിയിലാണ് യുക്രൈന്‍ സൈന്യത്തിന്റെ പീഡനം. അതേസമയം യുക്രൈന്‍ രക്ഷാദൗത്യത്തിന്റെ ഭാഗമായുള്ള രണ്ടാമത്തെ വിമാനം ഞായറാഴ്ച പുലര്‍ച്ചെ 2.45 ഓടെ ദില്ലിയിലെത്തി. റൊമാനിയയിലെ ബുക്കാറസ്റ്റില്‍ നിന്നാണ് 251 യാത്രികരുമായി വിമാനം എത്തിയത്. ഇതില്‍ 31 മലയാളികളുണ്ട്. 16പേര്‍ രാവിലെയും ബാക്കിയുള്ളവര്‍ വൈകിട്ടും കേരളത്തിലെത്തും.