തിരുവനന്തപുരം: സംസ്ഥാനത്തെ നഴ്സുമാര്‍ക്ക് ശമ്പളപരിഷ്‌കരണം നടത്തണമെന്ന് ആവശ്യപ്പെട്ട് ജൂലൈ 19ന് സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തുമെന്ന് യുഎന്‍എ ദേശീയ പ്രസിഡന്റ് ജാസ്മിന്‍ഷാ. ആശുപത്രികളില്‍ മിനിമം സ്റ്റാഫ് ഒഴികെയുള്ളവര്‍ സമരത്തില്‍ പങ്കെടുക്കും. സര്‍ക്കാര്‍ ആശുപത്രികളുടെ നേഴ്‌സുമാര്‍ക്ക് സമാനമായി സ്വകാര്യ മേഖലയിലും ശമ്പളം ലഭ്യമാക്കണം എന്നാണ് സംഘടനയുടെ പ്രധാന ആവശ്യം. ശമ്പള വര്‍ദ്ധനവില്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ സമ്പൂര്‍ണ്ണമായി പണിമുടക്കി നവംബറില്‍ തിരുവനന്തപുരത്തേക്ക് ലോങ്ങ് മാര്‍ച്ച് നടത്തും.
ആശുപത്രി സംരക്ഷണ ഒര്‍ഡിനന്‍സ് ഒരു ദിവസം കൊണ്ട് നടപ്പാക്കിയ സര്‍ക്കാരിന് ശമ്പളവര്‍ ധന നടപ്പാക്കാന്‍ പ്രയാസമുണ്ടാകില്ല എന്ന് സംഘടനാ പ്രസിഡന്റ് അറിയിച്ചു. ആശുപത്രി സംരക്ഷണ നിയമം വന്നിട്ടും നേഴ്‌സുമാര്‍ക്ക് സംരക്ഷണം ലഭിക്കുന്നില്ല. സഹപ്രവര്‍ത്തകര്‍ പോലും ആക്രമിക്കപ്പെടുന്നു. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനെ എതിര്‍ത്ത് പറയാന്‍ യുഎന്‍എക്ക് അധികാരമില്ലാത്ത സ്ഥിതിയാണെന്നും ജാസ്മിന്‍ ഷാ പറഞ്ഞു.