• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ചൊവ്വയില്‍ പറന്ന ഹെലികോപ്റ്ററിന്‍റെ കാലില്‍ ‘അജ്ഞാത വസ്തു’; കണ്ട് അത്ഭുതപ്പെട്ട് ശാസ്ത്രലോകം.!

by Web Desk 06 - News Kerala 24
October 5, 2022 : 9:36 am
in News, World
Reading Time: 1 min read
0
A A
0
ചൊവ്വയില്‍ പറന്ന ഹെലികോപ്റ്ററിന്‍റെ കാലില്‍ ‘അജ്ഞാത വസ്തു’; കണ്ട് അത്ഭുതപ്പെട്ട് ശാസ്ത്രലോകം.!

ന്യൂയോര്‍ക്ക്: ചൊവ്വയിൽ ഇൻജെനുവിറ്റി ഹെലികോപ്റ്ററിന്‍റെ അടിയില്‍ അജ്ഞാത വസ്തു കുടുങ്ങി. ഹെലികോപ്റ്റര്‍ പറത്തുന്ന എൻജിനീയർമാരാണ് ഹെലികോപ്റ്റർ ദൃശ്യങ്ങളിൽ നിന്നും ചൊവ്വ ഉപരിതലത്തിലെ ഈ അജ്ഞാത വസ്തുവിനെ കണ്ടെത്തിയത്.ഇൻജെനുവിറ്റി ഹെലികോപ്റ്ററിന്‍റെ 33മത്തെ പറക്കലിന് ഇടയിലാണ് നാവിഗേഷൻ ക്യാമറയിലെ ദൃശ്യങ്ങളിൽ  ഈ വസ്തു കണ്ടത്.

മുന്‍പ് ഈ ഹെലികോപ്റ്ററിന്‍റെ നവക്യാം ഫൂട്ടേജുകളില്‍ ഈ വസ്തുവിനെക്കുറിച്ച് ഒന്നും കാണാനില്ലെന്നാണ് ചൊവ്വയിൽ ക്വാഡ്‌കോപ്റ്റർ പറത്തുന്ന ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറി തങ്ങളുടെ ബ്ലോഗില്‍ സ്ഥിരീകരിക്കുന്നത്. ചൊവ്വയിലെ പ്രാചീന സൂക്ഷ്മജീവികളെ കണ്ടെത്താനുള്ള അന്വേഷണത്തിൽ ഇൻജെനുവിറ്റി ചൊവ്വയിലെ പറക്കലുകള്‍ തുടരുന്നതിനിടെയാണ് വളരെ കൌതുകരമായ കണ്ടെത്തല്‍.

ഹെലികോപ്റ്ററിന്‍റെ 33 മത്തെ പറക്കല്‍ പകുതിയില്‍ എത്തിയപ്പോഴാണ് ഒരു പാട പോലെ തോന്നുന്ന അജ്ഞാത വസ്തു ഹെലികോപ്റ്ററിന്‍റെ കാലില്‍ പിടിച്ച് നില്‍ക്കുന്നത് നാവിഗേഷന്‍ ക്യാമറ ദൃശ്യങ്ങളില്‍ കാണുന്നത്. ഇത് പിന്നീട് അപ്രത്യക്ഷമാകുന്നതും കാണാം. ജെപിഎല്‍ ബ്ലോഗ് പറയുന്നു. ഈ വസ്തുവിന്‍റെ ഉറവിടം കണ്ടെത്താൻ ഇൻജെനുവിറ്റി ആൻഡ് പെർസിവറൻസ് മാർസ് 2020 ടീമുകൾ എല്ലാം ഏകോപിച്ച് പ്രവർത്തിക്കുമെന്നും ക്വാഡ്‌കോപ്റ്ററിനെക്കുറിച്ചുള്ള അപ്‌ഡേറ്റിൽ ജെപിഎൽ കൂട്ടിച്ചേർത്തു.

ചൊവ്വയില്‍ ഇൻജെനുവിറ്റി ഹെലികോപ്റ്റര്‍ 33-ാമത്തെ പറക്കല്‍ ചൊവ്വ ഉപരിതലത്തിൽ നിന്ന് 10 മീറ്റർ ഉയരത്തിൽ 111.238 മീറ്റർ ദൂരത്തേക്കാണ് നടത്തിയത്. സെക്കൻഡിൽ 4.75 മീറ്റർ വേഗതയിലാണ് ഹെലികോപ്റ്റര്‍ പറന്നത്. ഹെലികോപ്റ്റർ 55.61 സെക്കൻഡ് ചൊവ്വയുടെ അന്തരീക്ഷത്തില്‍ തുടർന്നു. ഹെലികോപ്റ്ററിന്‍റെ നിലവിലെ സ്ഥാനം മാറ്റുകയായിരുന്നു ഈ പറക്കലിന്‍റെ പ്രധാന ലക്ഷ്യം.

ഒരു വര്‍ഷത്തോളമായി ചൊവ്വ അന്തരീക്ഷത്തില്‍ ഇൻജെനുവിറ്റി ഹെലികോപ്റ്റര്‍ ഉണ്ട്. ചൊവ്വയിലെ നേർത്ത വായുവിൽ പറക്കാനുള്ള കഴിവ് മികച്ച രീതിയില്‍ തന്നെ നടത്തുന്ന ഇൻജെനുവിറ്റി ഹെലികോപ്റ്റര്‍, പെർസെവറൻസ് റോവറിന് ഒരു വഴികാട്ടിയായും പ്രവർത്തിക്കുന്നുണ്ട്.  ചൊവ്വയിലെ പറക്കൽ വെല്ലുവിളി നിറഞ്ഞതാണ്, കാരണം ചൊവ്വയില്‍ ഭൂമിയുടെ മൂന്നിലൊന്ന് ഗുരുത്വാകർഷണം കുറവും ഭൂമിയെ താരതമ്യപ്പെടുത്തുമ്പോൾ ഉപരിതലത്തിൽ സമ്മർദ്ദത്തിന്‍റെ 1 ശതമാനം മാത്രമുള്ള വളരെ നേർത്ത അന്തരീക്ഷവുമാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഉത്തരാഖണ്ഡിൽ മഞ്ഞിടിഞ്ഞ് അപകടം; ഇനി കണ്ടെത്താനുള്ളത് 23പേരെ, വെല്ലുവിളിയായി മഞ്ഞുവീഴ്ച, തെരച്ചില്‍ തുടരുന്നു

Next Post

ഗർബ നൃത്തത്തിനിടെ കല്ലെറിഞ്ഞവരെ ജനമധ്യത്തിൽ തല്ലിച്ചതച്ച് പൊലീസിന്റെ ‘ശിക്ഷ’, ജയ് വിളിച്ച് നാട്ടുകാർ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഗർബ നൃത്തത്തിനിടെ കല്ലെറിഞ്ഞവരെ ജനമധ്യത്തിൽ തല്ലിച്ചതച്ച് പൊലീസിന്റെ ‘ശിക്ഷ’, ജയ് വിളിച്ച് നാട്ടുകാർ

ഗർബ നൃത്തത്തിനിടെ കല്ലെറിഞ്ഞവരെ ജനമധ്യത്തിൽ തല്ലിച്ചതച്ച് പൊലീസിന്റെ 'ശിക്ഷ', ജയ് വിളിച്ച് നാട്ടുകാർ

പണിമുടക്കും ഇന്ധന വിലയും ചർച്ച ചെയ്യാതെ പാർലമെന്റ്, പ്രതിപക്ഷ ആവശ്യം തള്ളി

പ്രതിപക്ഷത്തെ കാഴ്ചക്കാരാക്കി കേന്ദ്രം: സുപ്രധാന പാർലമെന്ററി സമിതികളിൽ നിന്ന് പ്രതിപക്ഷം പുറത്ത്

ഷോപ്പിയാനിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ , 4 ഭീകരരെ വധിച്ചു

ഷോപ്പിയാനിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ , 4 ഭീകരരെ വധിച്ചു

വിൻ വിൻ W 678 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

അക്ഷയ ലോട്ടറി നറുക്കെടുപ്പ് ഇന്ന്

ഇതര സംസ്ഥാന തൊഴിലാളിയെ സുഹൃത്തുക്കൾ കഴുത്തിൽ ബെൽറ്റ് മുറുക്കി കൊന്നു, രണ്ടുപേർ അറസ്റ്റിൽ

ഇതര സംസ്ഥാന തൊഴിലാളിയെ സുഹൃത്തുക്കൾ കഴുത്തിൽ ബെൽറ്റ് മുറുക്കി കൊന്നു, രണ്ടുപേർ അറസ്റ്റിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021