മുടി കൊഴിച്ചിലിനും താരനും തടയിടാനുള്ള കരുത്ത് ആര്യവേപ്പിനുണ്ട്. ഇതിന് ആര്യവേപ്പ് എങ്ങനെ ഉപയോഗിക്കാമെന്ന് നോക്കാം. ഒരു പിടി ആര്യവേപ്പിലയെടുത്ത് അതിന്റെ സത്ത് ഇറങ്ങുന്നതുവരെ വെള്ളത്തിലിട്ടു തിളപ്പിക്കണം.തിളപ്പിച്ചതിനുശേഷം ഒരു ദിവസം കാത്തിരിക്കുക. അടുത്ത ദിവസം മാത്രമേ ഈ വെള്ളം ഉപയോഗിക്കാന്‍ പാടുള്ളു. ഒരു കാരണവശാലും തിളപ്പിച്ചതിനുശേഷം ഇലയെടുത്ത് വെള്ളം കളയരുത്. അടുത്ത ദിവസം വരെ അതിൽ സൂക്ഷിക്കുക. പിറ്റേന്ന് ഈ വെള്ളമുപയോഗിച്ചു മുടി നന്നായി കഴുകുക. എന്നാല്‍ മുടി കഴുകുമ്പോള്‍ ഷാംപൂ , സോപ്പ് എന്നിവ ഉപയോഗിക്കരുത്.
ആര്യവേപ്പിലയിട്ടു തിളപ്പിച്ച വെള്ളംകൊണ്ടു മുടി കഴുകിക്കഴിഞ്ഞാല്‍ പിന്നെ പച്ചവെള്ളം ഉപയോഗിച്ച് രണ്ടാമതു കഴുകേണ്ട ആവശ്യമില്ല.ആഴ്ചയിൽ രണ്ടു തവണ വീതം ഇങ്ങനെ ചെയ്യാം. രണ്ടാഴ്ചയിൽ താരന് കുറവുണ്ടാകും. മുടികൊഴിച്ചിൽ കുറയുകയും ചെയ്യും.