ന്യൂഡല്‍ഹി∙ ഉത്തര്‍പ്രദേശിലെ സര്‍വകലാശാലകള്‍ മോശമാണെന്ന ധനമന്ത്രി കെ.എന്‍.ബാലഗോപാലിന്റെ പ്രസ്താവനയ്ക്കു മറുപടിയുമായി കേന്ദ്രസഹമന്ത്രി വി.മുരളീധരന്. രാജ്യത്തിന്റെ അഭിമാനമായ നിരവധി കലാലയങ്ങളുള്ള ഒരു സംസ്ഥാനത്തെക്കുറിച്ചാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ അഭിനവ ബുദ്ധിജീവിയുടെ കണ്ടെത്തലെന്നും മുരളീധരന് കുറ്റപ്പെടുത്തി.