• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ജൂൺ ഒന്നിന് പ്രവേശനോത്സവം ; ഒന്നാം ക്ലാസ് അഡ്മിഷൻ ഏപ്രിൽ 27 മുതൽ

by Web Desk 06 - News Kerala 24
April 23, 2022 : 11:56 am
in Kerala, News
Reading Time: 1 min read
0
A A
0
എസ്എസ്എല്‍സി-പ്ലസ് ടു പരീക്ഷകള്‍ക്ക് മാറ്റമില്ല ; ഓണ്‍ലൈന്‍ ക്ലാസിന് പ്രത്യേക ടൈംടേബിള്‍ : വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്ത് വരുന്ന അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ ഒന്നിനു നടക്കുമെന്നു പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ഒന്നു മുതൽ ഒമ്പതു വരെ ക്ലാസുകളിലേക്കുള്ള അഡ്മിഷൻ ഏപ്രിൽ 27ന് ആരംഭിക്കും. സംസ്ഥാനതല പ്രവേശനോത്സവ ചടങ്ങ് തിരുവനന്തപുരത്ത് നടക്കും. കോവിഡ് കാലത്ത് പുറത്തിറക്കിയ ‘തിരികെ സ്‌കൂളിലേക്ക്’ എന്ന മാർഗരേഖ പാലിച്ചാകും പ്രവേശനോത്സവമെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. 2017 – 18 മുതൽ 2021 – 22 വരെയുള്ള അധ്യയന വർഷങ്ങളിലായി സംസ്ഥാനത്തെ സർക്കാർ സ്‌കൂളുകളിൽ പുതുതായി 9,34310 വിദ്യാർഥികൾ പുതുതായി പ്രവേശനം നേടിയെന്നു മന്ത്രി ചൂണ്ടിക്കാട്ടി.

അക്കാദമിക മെച്ചപ്പെടലിനു മുൻതൂക്കം നൽകിയാണ് അടുത്ത അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ ആവിഷ്‌കരിച്ചിരിക്കുന്നത്. അധ്യയന രീതിയിൽ കാലാനുസൃതമായ മാറ്റം വരുത്തും. കാലികമായ അറിവുകൾ വിദ്യാർഥികൾക്കു പകർന്നുനൽകാൻ അധ്യാപകരെ പര്യാപ്തരാക്കുംവിധം പ്രത്യേക പരിശീലന പരിപാടി വിദ്യാഭ്യാസ വകുപ്പ് ആവിഷ്‌കരിച്ചു നടപ്പാക്കും. മേയ് രണ്ടാമത്തെ ആഴ്ച മുതൽ അവസാനത്തെ ആഴ്ചവരെയാകും പരിശീലനം. ഇതിന്റെ മൊഡ്യൂൾ തയാറാക്കാൻ എസ്.സി.ഇ.ആർ.ടിയുടെ റിസോഴ്സ് ഗ്രൂപ്പിൽപ്പെട്ട 150 പേരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇവർ സംസ്ഥാന റിസോഴ്സ് ഗ്രൂപ്പിൽപ്പെട്ട തൊള്ളായിരത്തിലധികം അധ്യാപകർക്കു പരിശീലനം നൽകും. സ്റ്റേറ്റ് റിസോഴ്സ് പേഴ്സണായ അധ്യാപകർ ജില്ലകളിലെ 6,200 പേർക്കു പരിശീലനം നൽകും. തുടർന്ന് ലോവർ പ്രൈമറി വിഭാഗത്തിൽപ്പെട്ട 58,000 അധ്യാപകർക്കും അപ്പർ പ്രൈമറി വിഭാഗത്തിൽപ്പെട്ട നാൽപ്പതിനായിരത്തിലധികം അധ്യാപകർക്കും ഹൈസ്‌കൂൾ വിഭാഗത്തിൽപ്പെട്ട 44000ൽപ്പരം അധ്യാപകർക്കും പരിശീലനം നൽകും.

അധ്യാപക പരിശീലനത്തിനുള്ള ക്രമീകരണങ്ങൾക്ക് ഓൺലൈൻ സംവിധാനം ഏർപ്പെടുത്തും. ഇതിനായുള്ള ഓൺലൈൻ ട്രെയിനിങ് മാനേജ്മെന്റ് സിസ്റ്റം കൈറ്റ് തയാറാക്കുന്നുണ്ട്. പരിശീലനത്തിൽ പങ്കെടുക്കുന്നവർക്ക് ഓൺലൈൻ രജിസ്ട്രേഷൻ, ഷെഡ്യൂളിങ്, അറ്റൻഡൻസ്, ബാച്ച് തിരിക്കൽ, പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റ് തയാറാക്കൽ തുടങ്ങിയവയും പരിശീലനത്തിന്റെ ഫീഡ് ബാക്ക് ശേഖരിക്കുന്നതിനുള്ള സൗകര്യവും ഉൾപ്പെടുത്തിയാകും പോർട്ടൽ തയാറാക്കുന്നത്. ഒന്നു മുതൽ 10 വരെ ക്ലാസുകളിലെ 1,34,000 അധ്യാപകർക്കാണു പരിശീലനം നൽകുന്നത്. ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി അധ്യാപകർക്കു പ്രത്യേകം പരിശീലനം നൽകും.
സ്‌കൂൾ തുറക്കും മുൻപേ പാഠപുസ്തകങ്ങൾ നൽകും.

സ്‌കൂളുകൾ തുറക്കുന്നതിനു മുൻപുതന്നെ എല്ലാ വിദ്യാർഥികൾക്കും പാഠപുസ്തകങ്ങൾ നൽകുന്നതിനുള്ള നടപടികൾ പൂർത്തിയായിട്ടുണ്ട്. ഒന്നാം വാല്യം പാഠപുസ്തകങ്ങളുടെ അച്ചടി കെ.ബി.പി.എസിൽ പൂർത്തിയായി. ഇവ വിവിധ ജില്ലാ ഹബ്ബുകളിൽ വിതരണത്തിനായി എത്തിച്ചിട്ടുണ്ട്. 288 വിഭാഗങ്ങളിലായി 2,84,22,066 പാഠപുസ്തകങ്ങളാണു വിതരണത്തിനു തയാറായിട്ടുള്ളത്. ജില്ലാ ഹബ്ബുകൾക്കു ലഭ്യമായിട്ടുള്ള പാഠപുസ്തകങ്ങൾ സ്‌കൂൾ സൊസൈറ്റികൾവഴി വിദ്യാർഥികൾക്കു നൽകും. സർക്കാർ, എയ്ഡഡ് സ്‌കൂളുകൾക്കു പുറമേ തുക അടച്ച് അംഗീകൃത അൺ-എയ്ഡഡ് സ്‌കൂളുകൾക്കും പാഠപുസ്തകങ്ങൾ വാങ്ങാം. പാഠപുസ്തക വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഏപ്രിൽ 28നു രാവിലെ പത്തിന് കരമന ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും.

വരുന്ന അധ്യയന വർഷം 3,712 സർക്കാർ സ്‌കൂളുകളിലും 3,365 എയ്ഡഡ് സ്‌കൂളുകളിലുമായി 7,077 സ്‌കൂളുകളിലെ 9,58,060 വിദ്യാർഥികൾക്കു കൈത്തറി യൂണിഫോം വിതരണം ചെയ്യും. 120 കോടി രൂപയാണ് ഇതിനായി വിദ്യാഭ്യാസ വകുപ്പ് ചെലവാക്കുന്നത്. സ്‌കൂൾ യൂണിഫോം വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മേയ് ആറിന് കോഴിക്കോട് നടക്കും. സ്‌കൂൾ അധികൃതർ, അധ്യാപക രക്ഷാകർതൃ സംഘടന, തദ്ദേശ സ്വയംഭരണ സ്ഥാപനം എന്നിവ ചേർന്ന് യൂണിഫോം സംബന്ധിച്ച കാര്യത്തിൽ തീരുമാനമെടുക്കാം. സംസ്ഥാനത്തിന്റെ സംസ്‌കാരത്തിനു ചേർന്ന രീതിയിലുള്ള യൂണിഫോമാകണം തീരുമാനിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഗതാഗത മന്ത്രി പറഞ്ഞതാണ് പാര്‍ട്ടി നിലപാട് ; കെഎസ്ആര്‍ടിസി ശമ്പള വിവാദത്തില്‍ പ്രതികരിച്ച് ധനമന്ത്രി

Next Post

തുടർച്ചയായ മൂന്നാം ദിവസവും രാജ്യത്ത് 2000ന് മുകളിൽ കൊവിഡ് കേസുകൾ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കോവിഡ് ; മരുന്നുകളുടെ അമിത ഉപയോഗം അത്യാപത്തെന്ന് നിതി ആയോഗ്

തുടർച്ചയായ മൂന്നാം ദിവസവും രാജ്യത്ത് 2000ന് മുകളിൽ കൊവിഡ് കേസുകൾ

ഫോക്കസ് ഏരിയ വിമര്‍ശനം : അധ്യാപകനെതിരെ തുടര്‍നടപടിയിലേക്ക് വിദ്യാഭ്യാസ വകുപ്പ് ; പ്രതികാര നടപടിയെന്ന് വിമര്‍ശനം

പ്ലസ് വൺ പരീക്ഷകൾ ജൂൺ 13 മുതൽ 30 വരെ നടത്തും ; വിദ്യാഭ്യാസ വകുപ്പിൽ പ്രത്യേക കർമ പദ്ധതി

ബിൽ അടക്കാത്തതിനാൽ വൈദ്യുതി വിച്ഛേദിച്ചു ; കെഎസ്ഇബി ജീവനക്കാരന് മർദനം

ബിൽ അടക്കാത്തതിനാൽ വൈദ്യുതി വിച്ഛേദിച്ചു ; കെഎസ്ഇബി ജീവനക്കാരന് മർദനം

കൊച്ചിയിൽ വെള്ളക്കെട്ടിൽ വീണ് വീട്ടമ്മയുടെ രണ്ട് കാലുകളും ഒടിഞ്ഞു

കൊച്ചിയിൽ വെള്ളക്കെട്ടിൽ വീണ് വീട്ടമ്മയുടെ രണ്ട് കാലുകളും ഒടിഞ്ഞു

പുതിയ ആളുകൾ വരട്ടെ : സംസ്ഥാന സമിതിയിൽ നിന്ന് ഒഴിവാക്കണമെന്ന് സുധാകരൻ

ജി.സുധാകരനെ ആലപ്പുഴ ജില്ലാ കമ്മിറ്റിയിൽ ക്ഷണിതാവായി ഉൾപ്പെടുത്തി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021