• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സഞ്ജുവിനെ ലോകകപ്പ് ടീമിൽ നിന്ന് മാറ്റിനിർത്താനുള്ള ഗൂഢ തന്ത്രമോ? തഴഞ്ഞതില്‍ വിമര്‍ശനവുമായി വി ശിവന്‍കുട്ടി

by Web Desk 06 - News Kerala 24
July 1, 2022 : 2:37 pm
in Kerala, News, Sports
Reading Time: 1 min read
0
A A
0
സഞ്ജുവിനെ ലോകകപ്പ് ടീമിൽ നിന്ന് മാറ്റിനിർത്താനുള്ള ഗൂഢ തന്ത്രമോ? തഴഞ്ഞതില്‍ വിമര്‍ശനവുമായി വി ശിവന്‍കുട്ടി

എഡ്‌ജ്‌ബാസ്റ്റണ്‍ : ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ ഒരു മത്സരത്തില്‍ മാത്രം മലയാളി ക്രിക്കറ്റ‍ര്‍ സഞ്ജു സാംസണെ ഉള്‍പ്പെടുത്തിയതിനെ വിമര്‍ശിച്ച് മന്ത്രി വി ശിവന്‍കുട്ടി. സഞ്ജുവിനോട് കാട്ടുന്നത് അനാദരവാണ്, സഞ്ജുവിനെ ലോകകപ്പ് ടീമിൽ നിന്ന് മാറ്റിനിർത്താനുള്ള ഗൂഢ തന്ത്രമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്നും ശിവന്‍കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു.

‘ഇംഗ്ലണ്ടിനെതിരായ ഒന്നാം ട്വന്റി20 മത്സരത്തിനുള്ള ടീമിൽ മാത്രം മലയാളി ക്രിക്കറ്റർ സഞ്ജു സാംസണെ ഉൾപ്പെടുത്തിയത് അദ്ദേഹത്തിന്റെ പ്രതിഭയോടുള്ള അനാദരവാണ്. അയർലൻഡിനെതിരായ ട്വന്റി20 പരമ്പരയിലും സഞ്ജുവിന് ഒരു മത്സരത്തിൽ മാത്രമാണ് കളിക്കാൻ അവസരം നൽകിയത്. ആ മത്സരത്തിൽ ഇന്ത്യൻ വിജയത്തിൽ നിർണായകമായ 77 റൺസ് നേടിയിട്ടും സഞ്ജുവിനെ വേണ്ടവിധം പരിഗണിക്കാത്തത് ലോകകപ്പ് ടീമിൽ നിന്ന് മാറ്റിനിർത്താനുള്ള ഗൂഢ തന്ത്രമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു’- എന്നാണ് വി ശിവന്‍കുട്ടിയുടെ ട്വീറ്റ്.

അയ‍ര്‍ലന്‍ഡിനെതിരെ തകര്‍പ്പന്‍ ഫിഫ്റ്റി നേടിയിട്ടും സഞ്ജു സാംസണെ ഇംഗ്ലണ്ടിനെതിരായ രണ്ടും മൂന്നും ടി20കളില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. ആദ്യ ടി20 മത്സരത്തിനുള്ള സ്‌ക്വാഡില്‍ മാത്രമാണ് സഞ്ജുവിന് ഇടംകിട്ടിയത്. സഞ്ജുവിനെ തഴഞ്ഞതില്‍ രൂക്ഷ വിമ‍ര്‍ശനമാണ് ആരാധകര്‍ ഉയ‍ര്‍ത്തിയത്. അയ‍ര്‍ലന്‍ഡിനെതിരെ രണ്ടാം ടി20യില്‍ ഓപ്പണറായിറങ്ങി 42 പന്തില്‍ 9 ഫോറും നാല് സിക്സറും സഹിതം സഞ്ജു 77 റണ്‍സടിച്ചിരുന്നു. അയര്‍ലന്‍ഡിനെതിരായ ടി20യില്‍ ടീമിലിടം ലഭിച്ചിരുന്ന രാഹുല്‍ ത്രിപാഠി, റുതുരാജ് ഗെയ്‌ക്‌വാദ്, വെങ്കടേഷ് അയ്യര്‍, അര്‍ഷ്ദീപ് സിംഗ് എന്നിവരെയും സഞ്ജുവിനൊപ്പം അവസാന രണ്ട് ടി20ക്കുള്ള ടീമില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്.

ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20യ്ക്കുള്ള ടീം: രോഹിത് ശ‍ര്‍മ്മ(ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍, റുതുരാജ് ഗെയ്‌ക്‌വാദ്, സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, രാഹുല്‍ ത്രിപാഠി, ദിനേശ് കാര്‍ത്തിക്(വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, വെങ്കടേഷ് അയ്യര്‍, യുസ്‌വേന്ദ്ര ചാഹല്‍, അക്‌സ‍ര്‍ പട്ടേല്‍, രവി ബിഷ്‌ണോയി, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, ആവേശ് ഖാന്‍, അര്‍ഷ്‌ദീപ് സിംഗ്, ഉമ്രാന്‍ മാലിക്.

ഇംഗ്ലണ്ടിനെതിരായ രണ്ടും മൂന്നും ടി20യ്ക്കുള്ള ടീം: രോഹിത് ശ‍ര്‍മ്മ(ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, ശ്രേയസ് അയ്യര്‍, ദിനേശ് കാര്‍ത്തിക്(വിക്കറ്റ് കീപ്പര്‍, റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, യുസ്‌വേന്ദ്ര ചാഹല്‍, അക്‌സ‍ര്‍ പട്ടേല്‍, രവി ബിഷ്‌ണോയി, ജസ്പ്രീത് ബുമ്ര, ഭുവനേശ്വര്‍ കുമാര്‍, ആവേശ് ഖാന്‍, ഹര്‍ഷല്‍ പട്ടേല്‍, ഉമ്രാന്‍ മാലിക്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മഴ തുടരും ; തിരുവനന്തപുരം ഒഴികെ എല്ലാ ജില്ലകളിലും നാളെ യെല്ലോ അലർട്ട്

Next Post

നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു , മുഖ്യമന്ത്രിക്കെതിരെ മാത്യു കുഴല്‍നാടന്‍ അവകാശ ലംഘന നോട്ടീസ് നൽകി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
വീണക്കെതിരായ ആരോപണങ്ങൾക്ക് മറുപടി പറയണമെന്ന് മാത്യു കുഴൽനാടൻ എംഎൽഎ

നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു , മുഖ്യമന്ത്രിക്കെതിരെ മാത്യു കുഴല്‍നാടന്‍ അവകാശ ലംഘന നോട്ടീസ് നൽകി

എ.കെ.ജി സെൻറർ ആക്രമണത്തിന്നു പിന്നിൽ ദുരൂഹത- രമേശ് ചെന്നിത്തല

എ.കെ.ജി സെൻറർ ആക്രമണത്തിന്നു പിന്നിൽ ദുരൂഹത- രമേശ് ചെന്നിത്തല

ഓടുന്ന ബൈക്കിലേക്ക് ചാടി തെരുവ് നായയുടെ ആക്രമണം

ഓടുന്ന ബൈക്കിലേക്ക് ചാടി തെരുവ് നായയുടെ ആക്രമണം

നുപുർ ശർമ്മ രാജ്യത്തോട്‌ മാപ്പുപറയണം ; രൂക്ഷ വിമർശനവുമായി സുപ്രീംകോടതി

നുപുർ ശർമ്മ രാജ്യത്തോട്‌ മാപ്പുപറയണം ; രൂക്ഷ വിമർശനവുമായി സുപ്രീംകോടതി

രാജ്യത്ത് പുതിയ തൊഴിൽ നിയമങ്ങൾ ഇന്നുമുതൽ നടപ്പിലാക്കില്ല

രാജ്യത്ത് പുതിയ തൊഴിൽ നിയമങ്ങൾ ഇന്നുമുതൽ നടപ്പിലാക്കില്ല

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021