മലപ്പുറം: തിരുവനന്തപുരം-കാസർകോട് വന്ദേഭാരത് ട്രെയിനിന് തിരൂരിൽ സ്റ്റോപ്പും കേരളത്തിന് പുതിയ വന്ദേഭാരത് ട്രെയിനും അനുവദിക്കുന്നത് സംബന്ധിച്ച് വ്യക്തമായ ഉത്തരം നൽകാതെ കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്. എം.പി അബ്ദുസമദ് സമദാനി എം.പിയുടെ ലോക്സഭയിലെ ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് മന്ത്രിയുടെ പ്രതികരണം.പുതിയ വന്ദേഭാരത് ട്രെയിൻ അനുവദിക്കുന്നത്, മലപ്പുറം ജില്ലയിലെവിടെയും സ്റ്റോപ്പ് ഇല്ലാത്ത നിലവിലെ വന്ദേഭാരത് ട്രെയിനിന് തിരുരിൽ സ്റ്റോപ്പ് അനുവദിക്കുന്നത്, മേട്ടുപ്പാളയം-നിലമ്പൂർ വന്ദേഭാരത് മെട്രോ എന്നിവ സംബന്ധിച്ചാണ് സമദാനി മറുപടി തേടിയത്.ട്രെയിനും സ്റ്റോപ്പും അനുവദിക്കുന്നത് ട്രാഫിക്കിന്‍റെയും ഓപറേഷൻ സാധ്യത പഠനത്തിന്‍റെയും അടിസ്ഥാനത്തിലെ തുടർപ്രക്രിയയാണെന്ന് കേന്ദ്രമന്ത്രി മറുപടിയിൽ വ്യക്തമാക്കി.