തിരുവനന്തപുരം: വന്ദേഭാരത് ട്രെയിന്‍ ശുചിമുറിയില്‍ ഒളിച്ചിരുന്ന യുവാവ് ഉപ്പള സ്വദേശി ശരണ്‍ എന്ന് തിരിച്ചറിഞ്ഞു. ഇയാള്‍ക്ക് മദ്യം കിട്ടാത്തതിലുള്ള അസ്വസ്ഥത ആയിരുന്നുവെന്ന് റെയില്‍വേ പോലീസ് വ്യക്തമാക്കി. ശുചിമുറിയുടെ വാതില്‍ അകത്ത് നിന്നും കയറിട്ട് കെട്ടിയതിന് ശേഷമാണ് ഇയാള്‍ അകത്തിരുന്നത്. വാതിലിന്റെ പൂട്ട് പൊളിച്ചാണ് ഇയാളെ പുറത്തെത്തിച്ചത്. ഇയാള്‍ക്കെതിരെ നേരത്തെ മഞ്ചേശ്വരം സ്റ്റേഷനിലും കേസുണ്ട്. കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട വന്ദേഭാരത് ട്രെയിനിലാണ് യാത്രക്കാരന് ശുചിമുറിയില്‍ കുടുങ്ങിയതായി ശ്രദ്ധയില്‍പെട്ടത്.